കൊല്‍ക്കത്ത: ലൈംഗികാരോപണത്തെ തുടര്‍ന്ന് ജാദവ്പൂര്‍ സര്‍വ്വകലാശാല വിസി സ്ഥാനത്ത് നിന്ന് അഭിജിത്ത് ചക്രവര്‍ത്തി രാജി വയക്കണമെന്ന് പശ്ചിമ ബംഗാള്‍ പിസിസി പ്രസിഡന്റ് ആദിര്‍ ചൗദരി.
ഓഗസ്റ്റ് 28ന് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് ആരോപണം.
സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മേല്‍ പോലീസ് ലാത്തി പ്രയോഗിച്ചു.
















