Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2014, 08:01 pm IST
inSamskriti

ഏകമുഖോ ബഹുമുഖഃ ബഹുസാഹസ്രനേത്രവാന്‍

ബന്ധകാരീ ബന്ധഹീനഃ സംസാരീ ബന്ധമോചകഃ

742. ഏകമുഖഃ -ഒരു മുഖമുള്ളവന്‍. കൈയുടെ കാര്യത്തില്‍ പറഞ്ഞതുപോലെ ഭഗവാന്‍ അരൂപിയാണ്. ഭക്തന്‍ സങ്കല്‍പ്പിക്കുന്ന രൂപം ഭഗവാന്‍ സ്വീകരിക്കുന്നു. മനുഷ്യര്‍ തങ്ങളെപ്പോലെ ഒരു മുഖമുള്ളവനായി സങ്കല്‍പ്പിച്ചപ്പോള്‍ ഭഗവാന്‍ ഒരു മുഖം മാത്രം ഉള്ളവനായി.

743. ബഹുമുഖഃ -അനേകം മുഖങ്ങളുള്ളവന്‍. സന്ദര്‍ഭം അനുസരിച്ച് പലരൂപങ്ങള്‍ ഭഗവാന്‍ സ്വീകരിക്കും. ബ്രഹ്മമാകുമ്പോള്‍ ഭഗവാന്‍ ചതുര്‍മുഖനാണ്. ആദിശേഷനാകുമ്പോള്‍ ആയിരം മുഖങ്ങളാണ്.

744. ബഹുസാഹസ്രനേത്രവാന്‍ഃ -അനേകായിരം കണ്ണുകളുള്ളവന്‍. ഈ പ്രപഞ്ചത്തില്‍ കോടിക്കണക്കിനു ജീവികളുണ്ട്. അവയെല്ലാം ഗുരുവായൂരപ്പന്റെ മൂര്‍ത്തികളാണ്. ഓരോ ജീവിയുടെ കണ്ണില്‍പ്പെടുന്ന ദൃശ്യവും ഉള്‍ക്കൊള്ളുന്നത് പ്രപഞ്ചചേതനയായ ഗുരുവായൂരപ്പനാണ്. ജീവികളുടെ മാനസിക വ്യാപാരങ്ങള്‍പോലും ഭഗവാനറിയുന്നു. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഭഗവാന് എല്ലാം കാണുന്ന ബഹുസഹസ്രം നേത്രങ്ങളും എല്ലാം ഘ്രാണിച്ചറിയാനുള്ള ബഹുസഹസ്രം മൂക്കുകളും എല്ലാം രുചിച്ചും സ്പര്‍ശിച്ചും കേട്ടും അറിയാനുള്ള ബഹുസഹസ്രം ജ്ഞാനേന്ദ്രിയങ്ങളുമുണ്ടെന്ന് ആലങ്കാരികമായി പറയാം. യഥാര്‍ത്ഥത്തില്‍ അരൂപിയായ ഭഗവാനു ജ്ഞാനേന്ദ്രിയങ്ങളുടെ ആവശ്യമേ ഇല്ല. ശരീരബന്ധനത്തില്‍ കുടുങ്ങിപോയ മനുഷ്യര്‍ക്കാണു ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളുമൊക്കെ വേണ്ടത്.

745. ബന്ധകാരീഃ -ബന്ധം ഉണ്ടാക്കുന്നവന്‍. എല്ലാ ബന്ധങ്ങളും ഭഗവാന്‍ ഉണ്ടാക്കുന്നതാണ്. നമുക്കാര്‍ക്കും സ്വന്തം കഴിവുപയോഗിച്ച് ഒരു ബന്ധവും ഉണ്ടാക്കാനാവില്ല. മാതാപിതാക്കളുമായുള്ള ബന്ധം ഭാര്യയോടോ ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ ഉള്ള ബന്ധം, ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം, വളര്‍ത്തുമൃഗങ്ങളും സസ്യങ്ങളുമായുള്ള ബന്ധം, വീടുമായും നാടുമായുമുള്ള ബന്ധം എന്നിങ്ങനെ നമ്മെ സ്‌നേഹപാശംകൊണ്ടും വൈരപാശംകൊണ്ടും തടങ്കലിലാക്കുന്ന നിരവധി ബന്ധങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്. ഇതൊന്നും യാദൃശ്ചികമല്ലെന്ന് ആലോലിച്ചാലറിയാം. പ്രപഞ്ച പ്രവര്‍ത്തനത്തിന്റെ അഭംഗുരതയ്‌ക്കുവേണ്ടി ഭഗവാന്‍ ഉണ്ടാക്കുന്നതാണ് ഈ ബന്ധങ്ങളെല്ലാം.

746. ബന്ധഹീനഃ -ബന്ധങ്ങളില്ലാത്തവന്‍. നമ്മെയെല്ലാം ബന്ധങ്ങളുടെ ഊരാകുടുക്കിലാക്കുന്ന ഗുരുവായൂരപ്പന്‍ ഒരു ബന്ധങ്ങളുമില്ലാത്തവനാണ്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ നേര്‍ക്ക് മാതൃവാത്സല്യം ഭഗവാനുണ്ടെന്നു വാദത്തിനുവേണ്ടി പറയാമെന്നേയുള്ളൂ.

747. സംസാരിഃ -സംസാരബന്ധങ്ങളുള്ളവന്‍. ഒരു ബന്ധവുമില്ലാത്തവനായി മുന്‍നാമം ഭഗവാനെ അവതരിപ്പിച്ചു. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്നു പറയാവുന്ന ഭാവമാണ് ഈ നാമം അവതരിപ്പിക്കുന്നത്. അവതാരങ്ങളില്‍ പലതരം ബന്ധങ്ങളില്‍ ഭഗവാന്‍ സ്വയം പങ്കെടുക്കുന്നതുകാണാം. പിതൃഭക്തനായ പുത്രനായും ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവായും സന്താനങ്ങളെ സ്‌നേഹിക്കുന്ന പിതാവായും പ്രജകളെ സ്‌നേഹിക്കുന്ന രാജാവായും സുഗ്രീവാദികളുടെ സ്‌നേഹിതനായും രാവണാദികളുടെ ശത്രുവായും വിഭീഷണന്‍ തുടങ്ങിയവരുടെ രക്ഷകനായും വസിഷ്ഠന്റെ ശിഷ്യനായും അവതരിച്ചപ്പോള്‍ കുറെയേറെ സങ്കീര്‍ണ്ണമായ സംസാരബന്ധങ്ങളുള്ള വേഷമാണഭിനയിക്കുന്നത്. മറ്റവതാരങ്ങളിലും സംസാരിയായി ഭഗവാന്‍ പെരുമാറുന്നതു കാണാം.

748. ബന്ധമോചകഃ -ബന്ധങ്ങളില്‍നിന്നു മോചിപ്പിക്കുന്നവന്‍. ബന്ധകാരിയും ബന്ധഹീനനും സംസാരിയുമായി ഭഗവാനെ കീര്‍ത്തിച്ചു കഴിഞ്ഞ് ബന്ധമോചകനായി സ്തുതിക്കുന്നു. ബന്ധഹീനനായ ഭഗവാന്‍ സംസാരിയായതും മഹാമായാരൂപത്തില്‍ ബന്ധകാരിയായതും പ്രപഞ്ച പ്രവര്‍ത്തനം നടക്കാന്‍ വേണ്ടിയാണ്. പലതരത്തിലുള്ള ബന്ധങ്ങളില്‍ തന്റെ പ്രതിരൂപങ്ങളായ ജീവാത്മാക്കളെ കുരുക്കിയ ഭഗവാന്‍ തന്നെ എല്ലാ ബന്ധങ്ങളില്‍നിന്നും മോചിപ്പിച്ച് ജീവനെ തന്നില്‍ ലയിപ്പിക്കും. ആ അവസ്ഥയെയാണ് കൈവല്യമെന്നും മോക്ഷമെന്നും പറയുന്നത്.

ഡോ. ബി.സി.ബാലകൃഷ്ണന്‍

.(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.