Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2014, 09:05 pm IST
inSamskriti

ദശാനാഥഃ പ്രീതികരഃ മാപകോ മംഗലപ്രദഃ

ദ്വിഹസ്തശ്ച മഹാബാഹുഃ കോടികോടിഭുജൈര്‍വൃതഃ

735. ദശാനാഥഃ – ദശകള്‍ക്കു നാഥന്‍. ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ തന്നെയാണു ദശാനാഥന്മാര്‍. ആദിത്യദശയ്‌ക്ക് ആദിത്യന്‍, ശനി ദശയ്‌ക്കു ശനി, വ്യാഴദശയ്‌ക്കു വ്യാഴന്‍ എന്നപോലെ ഈ നാമം ഗുരുവായൂരപ്പനെ എല്ലാ ദശകള്‍ക്കും നാഥനായി വാഴ്‌ത്തുന്നു. ഗ്രഹങ്ങളെല്ലാം ഭഗവാന്റെ രൂപമായിരിക്കെ എല്ലാ ദശകളുടെയും നാഥനും ഗുരുവായൂരപ്പന്‍ തന്നെയാണല്ലോ. ഭഗവാനെ ശരണം പ്രാപിക്കുന്നവര്‍ക്ക് ജാതകവും ഗ്രഹനിലയുമൊക്കെ പരിശോധിച്ചു സമയം കളയേണ്ട ആവശ്യമില്ല. ദശനാഥനെ ആശ്രയിക്കുക. എല്ലാം ഭഗവാനില്‍ സമര്‍പ്പിക്കുക.

736. പ്രീതികരഃ – പ്രീതിപ്പെടുത്തുന്നവന്‍. തന്റെ ഭക്തര്‍ക്ക് സന്തോഷവും സുഖവും വരുത്തുന്നവന്‍. മുന്‍നാമത്തോടു ചേര്‍ത്ത് ദശാനാഥരെ പ്രീതിപ്പെടുത്തുന്നവന്‍ എന്നും പറയാം.

737. മാപകഃ – അളക്കുന്നവന്‍. മനുഷ്യരുടെ പുണ്യപാപങ്ങള്‍ അളന്നറിഞ്ഞ് അര്‍ഹിക്കുന്നു കര്‍മ്മഫലം നല്‍കുന്നവന്‍. മാപനം ചെയ്യുന്നവന്‍- അളക്കുന്നവന്‍. എല്ലാ കര്‍മ്മങ്ങളും ചിന്തകളും ഭഗവാന്‍ കൃത്യമായി അറിയുന്നു എന്നു സൂചിപ്പിക്കാനാണ് മാപകഃ എന്ന പ്രയോഗം.

738. മംഗലപ്രഭഃ – മംഗളം വരുത്തുന്നവന്‍. സുഖദുഃഖങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും കര്‍മ്മമാണ്. കര്‍മ്മഫലമായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സ്വാഭാവികമായി ക്ലേശം തോന്നും. പക്ഷേ കര്‍മ്മവും കര്‍മ്മഫലവും എന്തുതന്നെയായാലും ഭഗവാനെ ആശ്രയിക്കുന്നവരക്ക് മംഗളം മാത്രമേ അനുഭവിക്കേണ്ടിവരുകയുള്ളൂ. ലോകത്തിനാകെ മംഗളം വരുത്തുന്ന കാരുണ്യമൂര്‍ത്തിയാണു ഭഗവാന്‍.

739. ദ്വിഹസ്തഃ – രണ്ടു കൈകളുള്ളവന്‍. ഭഗവാനു രൂപമില്ല. ഭക്തന്‍ സങ്കല്‍പിക്കുന്ന രൂപമെല്ലാം ഭഗവാന്‍ സ്വീകരിക്കും. രണ്ടു കൈകളുള്ള രൂപത്തെയാണ് ഈ നാമം സങ്കല്‍പിക്കുന്നത്. പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങി പല അവതാരങ്ങളില്‍ ഭഗവാന്‍ ദ്വിഹസ്തനാണ്.

740. മഹാബാഹുഃ – മഹത്തായ സര്‍വശക്തമായ ബാഹുക്കകളുള്ളവന്‍. ബാഹു കൈയാണ്. കൈയാണ് കര്‍മ്മേന്ദ്രിയങ്ങളില്‍ മുഖ്യം. ഭഗവാന്റെ കൈകള്‍ വലിയ കര്‍മ്മങ്ങള്‍ ചെയ്യുന്നവയാകയാല്‍ മഹാ എന്ന വിശേഷണം അര്‍ഹിക്കുന്നു. സങ്കല്‍പംമാത്രം കൊണ്ടു പ്രപഞ്ചം സൃഷ്ടിക്കുന്ന ഭഗവാന് അതിന്റെ പരിപാലനത്തിനായി മഹാബാഹുവായി രൂപം സ്വീകരിക്കേണ്ടിവരുന്നു.

741. കോടികോടിഭൂജൈനര്‍യുതഃ – കോടികോടി ഭുജങ്ങള്‍ ഉള്ളവന്‍. ഈ പ്രപഞ്ചത്തിലുള്ള എല്ലാ ദേവന്മാരുടെയും ദാനവരുടെയും മനുഷ്യരുടെയും മറ്റു ജീവികളുടെയും കൈകളെല്ലാം ഭഗവാന്റെ കൈകളാണെന്നു പറയാം. എല്ലാ കൈകളിലൂടെയും ഭഗവാന്‍ പ്രപഞ്ച പ്രവര്‍ത്തനം അവിരാമമായി നടത്തുന്നു.

ഡോ. ബി.സി.ബാലകൃഷ്ണന്‍

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.