കൊച്ചി: ബൈക്ക് യാത്രികര്‍ക്ക് സുരക്ഷാബോധവത്കരണം നടത്തി ബൈക്ക് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ-ദേശീയ സുരക്ഷാ റൈഡ്-കൊച്ചിയിലെത്തി. 3000 കിലോമീറ്റര്‍ താണ്ടിയാണ് ബൈക്ക് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ റാലി കൊച്ചിയിലെത്തിയത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ബൈക്ക് റാലിയാണിത്. ദല്‍ഹി, ജയ്‌പൂര്‍, അജ്മീര്‍, പൂനെ, ബംഗളൂരു, ഊട്ടി തുടങ്ങി ഒട്ടേറെ നഗരങ്ങളില്‍ പര്യടനം നടത്തിയശേഷമാണ് റാലി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. 30 ദിവസംകൊണ്ട് 8170 കിലോമീറ്റര്‍ സഞ്ചരിക്കുകയാണ് ലക്ഷ്യം. ദേശീയ ബൈക്ക് സുരക്ഷാറാലി 29 നാണ് സമാപിക്കുക. എന്നാല്‍ ബൈക്ക് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഒക്‌ടോബര്‍ 4, 5 തീയതികളില്‍ ന്യൂദല്‍ഹി, ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് അരങ്ങേറുക.
















