കൊച്ചി: യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരനും ഭാര്യ അനുപമ ശ്രീകാന്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് ഗുരുതര പരിക്ക്. ദേശീയ പാതയില്‍ മാരാരിക്കളത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റ് റോഡില്‍ തെറിച്ചു വീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അനുപമയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്രീകാന്തിന്റെ ഇരു കൈകള്‍ക്കും തലയ്‌ക്കുമാണ് പരിക്ക്. കെഎല്‍ 32 സി 6753 ടാറ്റാ ഇന്‍ഡിക്കാ കാറാണ് ഇടിച്ചത്. കാര്‍ഡ്രൈവര്‍ റോയ് മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.
















