Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എട്ടേകാല്‍ സെക്കന്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:51 pm IST
in Entertainment

സിനിമാ നിര്‍മ്മാണക്കമ്പനിയായ ‘ഫിഫ്ത്‌ എലമെന്റ്‌ ഫിലിം’ നിര്‍മ്മിക്കുന്ന ‘എട്ടേകാല്‍ സെക്കന്‍ഡ്‌’ എന്ന മലയാള സിനിമയുടെ ഗാനങ്ങള്‍ പുറത്തിറക്കി. തിരുവനന്തപുരം താജ്‌ വിവാന്റയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലായിരുന്നു ഗാനങ്ങളുടെ പ്രകാശനം. സിനിമയുടെ വെബ്സൈറ്റിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച്‌ നടന്നു. ചലച്ചിത്രങ്ങളുടെ വിപണനത്തിനും ധനവിനിയോഗത്തിനും ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഫിഫ്ത്‌ എലമെന്റ്‌ ഫിലിം ഇതാദ്യമായാണ്‌ സിനിമാ നിര്‍മ്മാണത്തിലേക്ക്‌ കടക്കുന്നത്‌. ലോസ്‌ ഏഞ്ചല്‍സും മുംബൈയും കേന്ദ്രമാക്കിയാണ്‌ കമ്പനി പ്രവര്‍ത്തിക്കുന്നത്‌.

മൂന്ന്‌ മനോഹര ഗാനങ്ങളുള്ള ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നത്‌ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്‌. പ്രശസ്ത ഗാനരചയിതാവ്‌ റഫീക്ക്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ഈണം നല്‍കിയിരിക്കുന്നത്‌ കെ.സന്തോഷും കോളിന്‍ ഫ്രാന്‍സിസും ചേര്‍ന്നാണ്‌. സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്‌ വെള്ളത്തിനടയില്‍ ഇത്രയും ദൈര്‍ഘ്യമേറിയ ചിത്രീകരണം. അഞ്ചു മിനിട്ടിലേറെ നീളുന്നതാണ്‌ ‘കാതരമാം മിഴി’ എന്നു തുടങ്ങുന്ന ഈ ഗാനം. ഇതൊരു ലോകറെക്കോര്‍ഡായി രേഖപ്പെടുത്തുന്നതിന്‌ ലിംക ബുക്‌ ഓഫ്‌ റെക്കോര്‍ഡ്സിനെയും കാനഡയിലെ ഡൈവിങ്‌ അല്‍മനാക്‌ ബുക്‌ ഓഫ്‌ റെക്കോര്‍ഡിസിനെയും സമീപിച്ചിരിക്കുകയാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

“വെള്ളത്തിനടിയിലുള്ള ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ലെന്നും ചെലവേറിയതാണെന്നുമൊക്കെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. വെള്ളത്തിനടിയില്‍ പ്രോമ്പ്റ്റ്‌ ചെയ്യാനും ചുണ്ടുകള്‍ വാക്കുകള്‍ക്കനുസരിച്ച്‌ കൃത്യമായി ചലിപ്പിക്കാനുമൊക്കെ പ്രയാസമാണ്‌. സുരക്ഷാ മുന്‍കരുതലുകളും എടുക്കണമായിരുന്നു. ആംബുലന്‍സ്‌, പാരാമെഡിക്കല്‍ സംവിധാനങ്ങള്‍, അഗ്നിശമന രക്ഷാപ്രവര്‍ത്തകര്‍, ലൈഫ്‌ ഗാര്‍ഡുമാര്‍ എല്ലാവരെയും തയ്യാറാക്കി നിര്‍ത്തിയിരുന്നു. അവസാനം എല്ലാ എല്ലാ തടസ്സങ്ങളും വെല്ലുവിളികളും തരണം ചെയ്ത്‌ ഈ സുന്ദരസ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അതിനു സാധിച്ചത്്‌ പറ്റിയ പിന്നണിപ്രവര്‍ത്തകരെ കിട്ടിയതുകൊണ്ടാണ്‌”-ഫിഫ്ത്‌ എലമെന്റ്‌ ജനറല്‍ മാനേജര്‍ പവിത്ര കൃഷ്ണന്‍ പറയുന്നു.

മുംബൈ ക്ലൗഡ്‌ നയന്‍ എന്റര്‍ടെയ്ന്‍മെന്റ്‌ പോസ്റ്റ്‌ പ്രൊഡക്ഷന്‍ സംവിധായകന്‍ വിനോദ്‌ വിജയ്‌ ആണ്‌ വെള്ളത്തിനടിയിലുള്ള ഗാനരംഗചിത്രീകരണം സംവിധാനം ചെയ്തിട്ടുള്ളത്‌. മുന്നില്‍ നടക്കുന്നത്‌ വ്യക്തമായി പകര്‍ത്തുകയെന്നതാണ്‌ വെള്ളത്തിനടിയിലെ ചിത്രീകരണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാമറാ ഫില്‍ട്ടറുകളും അണ്ടര്‍ വാട്ടര്‍ ഗിയറുകളും ഉപയോഗിച്ച്‌ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷമായിരുന്നു ചിത്രീകരണം. അത്യാധുനിക കാമറ വഴി ചിത്രീകരണവും പ്രോസസ്സിങ്ങും നടത്തിയിരിക്കുന്നത്‌ ലോസ്‌ ഏഞ്ചല്‍സിലെ പ്രമുഖ ഛായാഗ്രാഹകരായ അന്നന്‍ബര്‍ഗ്‌ സെന്ററിലെ വിദഗ്ധരുടെ സഹായത്തോടെയാണ്‌. ചിത്രങ്ങള്‍ വ്യക്തമായി പകര്‍ത്തുന്നതിന്‌ സ്വന്തമായ വാട്ടര്‍ ഫില്‍ട്രേഷന്‍ സംവിധാനം പോലും ഉണ്ടാക്കിയെടുക്കേണ്ടിവന്നു.

ചിത്രത്തിന്റെ ആദ്യചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണത്തിന്‌ ഏപ്രില്‍ അവസാനവാരം തുടക്കമാകും. പദ്മസൂര്യയും ജിമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, വിജയരാഘവന്‍, മധു, ഊര്‍മ്മിള ഉണ്ണി, കൊല്ലം തുളസി തുടങ്ങിയവരാണ്‌ അഭിനേതാക്കള്‍. കനകരാഘവനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

ഫിഫ്ത്‌ എലമെന്റ്‌ ഫിലിമിന്റെ വരാനിരിക്കുന്ന സംരംഭങ്ങളിലൊന്ന്‌ മലയാളചിത്രമായ ‘ഗുഡ്ലക്ക്‌’ ആണ്‌. കൃഷ്ണ പൂജപ്പുരയുടേതാണ്‌ തിരക്കഥ. ‘പോര്‍ട്രെയറ്റ്‌’ എന്ന മറ്റൊരു മലയാളചിത്രവും പണിപ്പുരയിലാണ്‌. റൊമാന്‍റിക്‌ കോമഡി ചിത്രമായ പോര്‍ട്രെയ്റ്റിന്റെ തിരക്കഥ എഴുതുന്നത്‌ ടോമി ജോണ്‍ ആണ്‌. അടുത്ത വര്‍ഷം ‘മേക്ക്‌ മൈ ഡേ’ എന്നപേരില്‍ ഒരു തമിഴ്‌ ആക്ഷന്‍-കുടുംബചിത്രവും പുറത്തിറങ്ങും. ‘ഹല്‍ചല്‍ ഇന്‍ ഹോങ്കോങ്ങ്‌’ എന്ന ഹിന്ദിചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്‌. അഞ്ചു മലയാളികളാണ്‌ ഫിഫ്ത്‌ എലമെന്റ്‌ ഫിലിമിന്റെ പാര്‍ട്ണര്‍മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

പുതിയ വാര്‍ത്തകള്‍

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.