Categories: Entertainment

മഹാരാജാസ്‌ കോളേജ്‌

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പുതുമുഖ സംവിധായകന്‍ മുഹമ്മദ്‌ ബഷീര്‍ സംവിധാനം ചെയ്യുന്ന ചത്രമാണ്‌ മഹാരാജാസ്‌ കോളജ്‌. എറണാകുളം മഹാരാജാസ്‌ കോളജില്‍ 1997ല്‍ പഠിച്ചിറങ്ങിയവരുടെ പുനഃസമാഗമമാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം.

ട്രിവാന്‍ഡ്രം ലോഡ്ജ്‌, ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത്‌, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യയും അനൂപ്‌ മേനോനും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മഹാരാജാസ്‌ കോളജിനുണ്ട്‌. അനൂപ്‌ മേനോന്‍ തന്നെയാണ്‌ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്‌. സിദ്ധാര്‍ഥ്‌, സൈജു കുറുപ്പ്‌, ടിനി ടോം, അരുണ്‍, നന്ദു, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്‌ ഫെയിം ഹണി റോസ്‌, ലെന എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം യുവ സംഗീതസംവിധായകരില്‍ ശ്രദ്ധേയനായ രതീഷ്‌ വേഗയാണ്‌.

Recent Posts