Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആര്‍ട്ടിസ്റ്റിനെ തിരിച്ചറിയാത്തതില്‍ വേദന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:50 pm IST
in Entertainment

കഴിവുള്ള ആര്‍ട്ടിസ്റ്റുകളെ തിരിച്ചറിയുകയെന്നത്‌ ഒരു കലയാണ്‌. സംസ്ഥാന സിനിമാ അവാര്‍ഡില്‍ നടിയെന്ന നിലയില്‍ ആന്‍ അഗസ്റ്റ്‌ തിരിച്ചറിയപ്പെട്ടത്‌ ജൂറിയുടെ കഴിവാണ്‌. പക്ഷേ, ആന്‍ അഗസ്റ്റിന്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റ്‌ എന്ന സിനിമപക്ഷേ പ്രേക്ഷകര്‍ വേണ്ടരീതിയില്‍ കണ്ടില്ലെന്നതില്‍ ആനിന്‌ വേനയുണ്ട്‌. ജന്മഭൂമിയുടെ സി. രാജയും ആന്‍ അഗസ്റ്റിനും തമ്മില്‍ സംസാരിക്കുന്നു…..

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ഉയര്‍ത്തിയ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഫഹദ്‌ ഫാസില്‍, ലാല്‍, ജയററാം, സുരാജ്‌ വെഞ്ഞാറമൂട്‌ പ്രേക്ഷകമനസുകളില്‍ അവാര്‍ഡിനര്‍ഹരായവര്‍ പലരാണ്‌, പക്ഷേ ഈ വര്‍ഷത്തെ മികച്ച അഭിനേത്രിയുടെ കാര്യത്തില്‍ വിവാദങ്ങള്‍ക്ക്‌ യാതൊരു സ്ഥാനവുമില്ലാ ജൂറിക്കു മുന്നിലും പ്രേക്ഷകര്‍ക്കു മുന്നിലും ഒരൊറ്റ കഥാപാത്രം. ഒരൊറ്റ അഭിനേത്രി. എല്‍സമ്മയിലൂടെ ആസ്വാദകമനസിലേക്ക്‌ കടന്നുകയറിയ ഗായത്രിയിലൂടെ പ്രേക്ഷകമനസില്‍ ചിരപ്രതിഷ്ഠ നേടിയ അനറ്റ്‌ അഗസ്റ്റിന്‍ എന്ന ആന്‍ അഗസ്റ്റിന്‍.

നടനും നിര്‍മാതാവുമായ അഗസ്റ്റിന്റെ മകള്‍ സിനിമയിലേക്കത്തിയത്‌ തികച്ചും യാദൃച്ഛികമാണ്‌. സൈക്കോളജിസ്റ്റാവാന്‍ തീരുമാനിച്ചുറപ്പിച്ച പെണ്‍കുട്ടിയെ അഭ്രപാളികള്‍ക്ക്‌ മുന്നിലെത്തിച്ചത്‌ സംവിധായകന്‍ ലാല്‍ജോസിനയച്ച ഒരു ഫേസ്‌ ബുക്ക്‌ റിക്വസ്റ്റാണ്‌. ഫേസ്‌ ബുക്കിലെ സുഹൃത്തിനെ നടന്‍ അഗസ്റ്റിന്റെ വീട്ടില്‍ കണ്ടെത്തിയപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും ലാല്‍ ജോസിന്‌ തെറ്റിയില്ല. മലയാള സിനിമാ ലോകത്തിന്‌ ലാല്‍ജോസിന്റെ സംഭാവനയായി ഒരു മികച്ച അഭിനേത്രി കൂടിയെത്തി.

2010ല്‍ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ എല്‍സമ്മയായും രംഗപ്രവേശം ചെയ്ത, അര്‍ജ്ജുനന്‍ സാക്ഷിയിലെ അഞ്ജലി മേനോനായും ഓര്‍ഡിനറിയിലെ അന്നയായും ഫ്രൈഡേയിലെ ജിന്‍സിയായും ടാ തടിയനിലെ ആന്‍മേരി താടിക്കാരനായും മിന്നിത്തിളങ്ങി 2013ല്‍ ആര്‍ട്ടിസ്റ്റിലെ ഗായത്രിയായപ്പോഴേക്കും മികച്ച നടിക്കുള്ള അംഗീകാരം ആനിയെ തേടിയെത്തി. സംസ്ഥാന പുരസസ്കാരത്തിന്റെ നിറവില്‍ ആന്‍ സംസാരിക്കുന്നു.

ഗായത്രിയെന്ന ചിത്രകാരിയെക്കുറിച്ച്‌?

ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ ചിത്രരചന പഠിക്കാനെത്തുന്ന ഗായത്രിയെയാണ്‌ ഞാന്‍ ആര്‍ട്ടിസ്റ്റില്‍ അവതരിപ്പിച്ചത്‌. ചിത്രകലയില്‍ വളരെയേറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന മൈക്കിളുമായി ഗായത്രി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. കലയേക്കാളും മൈക്കിളുമായുള്ള പ്രണയത്തിന്‌ പ്രാധാന്യം നല്‍കി പഠനമുപേക്ഷിച്ച്‌ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയ ഗായത്രിക്ക്‌ ജീവിതത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്നതാണ്‌ പ്രമേയം. എല്‍സമ്മയ്‌ക്കുശേഷം ഇത്രയും ശക്തമായ കഥാപാത്രം എനിക്കു ലഭിച്ചിട്ടില്ല.

ഗായത്രിയിലേക്കെത്തുന്നത്‌?

ഒരുദിവസം ശ്യാമപ്രസാദ്‌ സാര്‍ ഫോണിലൂടെയാണ്‌ ആര്‍ട്ടിസ്റ്റിന്‍ കുറിച്ചു പറയുന്നത്‌. ഗായത്രിയെക്കുറിച്ച്‌ പറഞ്ഞുതന്ന അദ്ദേഹം തിരക്കഥ അയച്ചുതന്നു. ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നു തുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ബുദ്ധിമുട്ടുകള്‍ മാറി. തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തിലായിരുന്നു ഏറെയും ഷൂട്ട്‌. തുടര്‍ച്ചയായി 40 ദിവസം ഷൂട്ടുണ്ടായിരുന്നു. ചെറിയ വീടും സിനിമയില്‍ സിങ്ക്‌ സൗണ്ടുമായതിനാല്‍ വളരെ ശ്രദ്ധിച്ചാണ്‌ ഷൂട്ട്‌ നടത്തിയിരുന്നത്‌. സിങ്ക്‌ സൗണ്ട്‌ സംവിധാനത്തില്‍ ഡബ്ബിംഗില്ല. ലൈവ്‌ റെക്കോര്‍ഡിംഗാണ്‌. അതുകൊണ്ടുതന്നെ ശബ്ദങ്ങള്‍ക്കു മൊബെയില്‍ ഉപയോഗങ്ങള്‍ക്കുമെല്ലാം നിയന്ത്രണമുണ്ടായിരുന്നു.

ആര്‍ട്ടിസ്റ്റിലൂടെ ഫഹദിനും ശ്യാമപ്രസാദിനും അവാര്‍ഡ്‌ ഉണ്ടല്ലോ?

ആ സിനിമയുടെ മികവല്ലേ അത്‌ കാണിക്കുന്നത്‌. സിനിമ അംഗീകരിക്കപ്പെട്ടതില്‍ വളരെയേറെ സന്തോഷമുണ്ട്‌. പലര്‍ക്കും ആര്‍ട്ടിസ്റ്റ്‌ കാണാന്‍ പറ്റിയിട്ടില്ല. ആര്‍ട്ടിസ്റ്റ്‌ പ്രേക്ഷകരിലെത്തിയില്ല. ശ്യാമപ്രസാദ്‌ സാറിനെപ്പോലുള്ള മികച്ച സംവിധായകരുടെ സിനിമകള്‍ വേര്‍തിരിക്കപ്പെടുകയാണ്‌. സാറിന്റെ സിനിമ സ്ലോആണെന്നും കൊമേഴ്സ്യല്‍ അല്ലെന്നുമൊക്കെയാണ്‌ പലരും വിചാരിച്ചുവച്ചിരിക്കുന്നത്‌. ഇതിന്‌ എന്താണ്‌ കാരണമെന്നറിയില്ല. പക്ഷേ ആര്‍ട്ടിസ്റ്റ്‌ പോലുള്ള മികച്ച ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ വലിയ വിഷമമുണ്ട്‌.

അവാര്‍ഡ്‌ അനുഭവങ്ങള്‍ പറയാമോ?

ലാലു അങ്കില്‍ (ലാല്‍ ജോസ്‌) വിളിച്ചിരുന്നു. ഈസ്റ്ററിന്‌ നേരിട്ടു കണ്ടിരുന്നു.

ഫെബ്രുവരിയില്‍ വിവാഹം, ഏപ്രിലില്‍ അവാര്‍ഡ്‌, ആന്‍ എന്ന ഭാര്യയെക്കുറിച്ച്‌ പറഞ്ഞാല്‍?

പഴയ ആന്‍ തന്നെ. ജോയും (സിനിമ ഫോട്ടോഗ്രാഫര്‍ ജോമോന്‍.ടി. ജോണ്‍) ഞാനും തമ്മില്‍ രണ്ടുവര്‍ഷമായി പരസ്പരം അറിയാവുന്നവരാണ്‌. പ്രൊഫഷനെകുറിച്ച്‌ പരസ്പരം വിലയിരുത്താറില്ല. വിവാഹം കഴിഞ്ഞതുകൊണ്ട്‌ പ്രത്യേകിച്ച്‌ മറ്റ്മൊന്നുമില്ല.

അഗസ്റ്റിന്റെ അഭാവം എങ്ങനെ അനുഭവപ്പെടുന്നു?

ആ വിഷമം ഒരിക്കലും മാറില്ല. ആര്‍ട്ടിസ്റ്റിനുശേഷം ഞാന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ആര്‍ട്ടിസ്റ്റ്‌ കഴിഞ്ഞപ്പോഴാണ്‌ അച്ഛന്‍ ആശുപത്രിയിലായത്‌. പിന്നീട്‌ വിവാഹവുമൊക്കെയായി. ചിലര്‍ പറയുന്നതുപോലെ ഒരുപക്ഷേ എവിടെയോ ഇരുന്ന്‌ ഈ അംഗീകാരം കാണുന്നുണ്ടാവാം. എന്തോ… അറിയില്ല…

ആന്‍ എന്ന പെണ്‍കുട്ടി എങ്ങനെ?

സാധാരണ പെണ്‍കുട്ടി സെന്‍സിറ്റീവ്‌ ആണ്‌. സിനിമയില്‍ എത്തിയെന്നു വച്ച്‌ യാതൊരു മാറ്റവുമില്ല. സാധാരണനിലയിലുള്ള ജീവിതം തന്നെയാണ്‌ തുടരുന്നത്‌. ഒന്നിലും ഓവര്‍ എക്സൈറ്റഡ്‌ ആവില്ല. അവാര്‍ഡ്‌ കിട്ടിയപ്പോഴും അവസ്ഥ.

നടിയായിരുന്നില്ലെങ്കിലോ?

സൈക്കോളജിസ്റ്റ്‌ ആവുമായിരുന്നു. എംഎസ്സി സൈക്കോളജി ചെയ്തുകൊണ്ടിരിക്കുകയാണ്‌.

വിനോദങ്ങള്‍

യാത്രയും വായനയും

ഇഷ്ടപ്പെട്ട എഴുത്തുകാര്‍?

മാധവിക്കുട്ടി, നിക്കോളാസ്‌ പാര്‍ക്ക്സ്‌

ഇഷ്ടപ്പെട്ട ലൊക്കേഷന്‍?

അങ്ങനെ പ്രത്യേകിച്ച്‌ ഒരിടവുമില്ല. യാത്രകള്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നുമാത്രം.

ഇനിയുള്ള അഭിനയ ലോകം?

നല്ല സിനിമകള്‍ കിട്ടിയാല്‍ മാത്രം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.