നെടുമ്പാശ്ശേരി: പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളും ജൂഡോ അഭ്യസിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്ന് നടി കാവ്യാമാധവന് അഭിപ്രായപ്പെട്ടു. അങ്കമാലി ജൂഡോ ക്ലബ്ബിന്റേയും ജനസേവ ജൂഡോ ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ പുരുഷ-വനിത ജൂഡോ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ജനസേവ ബോയ്സ് ഹോമില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാവ്യ.
എറണാകുളം ജില്ല ജൂഡോ അസോസിയേഷന് പ്രസിഡന്റ് പി. വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ്ങ് കണ്‍വീനര്‍ ജോസ് മാവേലി, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സിന്ധു മണിക്കുട്ടന്, കേരള ജൂഡോ അസോസിയേഷന് ഭാരവാഹികളായ എ.എസ്. ശ്രീകുമാര്‍, ജോയി വര്‍ഗ്ഗീസ്, പ്രൊഫ. പി.എസ്. ജോജു, ഷൈജോ പറമ്പി, ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പോള്‍ മുണ്ടാടന്‍, ജനസേവ പ്രസിഡന്റ് ക്യാപ്റ്റന്‍ എസ്. കെ. നായര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടത്തോടനുബന്ധിച്ച് സംസ്ഥാന – ദേശീയ ജൂഡോ താരങ്ങള്‍ കാഴ്ചവച്ച അഭ്യാസപ്രകടനങ്ങള്‍ നടന്നു. വിവിധ സ്ക്കൂള്-കോളേജ്-ക്ലബ്ബ് എന്നിവിടങ്ങളില്‍ നിന്നുള്ള നാനൂറോളം മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിക്കും മത്സരങ്ങള്‍. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ സംസ്ഥാന ടീമില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: