കാക്കനാട്: ചെമ്പുമുക്കിലെ ഫഌറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളുടെയും ,മക്കളുടെയും മരണത്തിനിടയാക്കിയ കാരണങ്ങള്‍ അജ്ഞാതമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടും , മുറികളില്‍ നിന്നും കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധനാ ഫലങ്ങളും കിട്ടിയ ശേഷം മാത്രമേ നിഗമനത്തിലെത്താനാകുവെന്ന് അന്വേഷണ ഉദേ്യാഗസ്ഥര്‍ പറഞ്ഞു.
സജോയും കുടുംബത്തിനും യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടിരുന്നില്ലെന്നും അതേക്കുറിച്ച് സജോ സംസാരിച്ചിട്ടുമില്ലെന്നും ബന്ധു ജോസഫ് പറഞ്ഞു. എറണാകുളത്ത് ബിസിനസ് നടത്തുന്ന സജോയുടെ ഇളയപ്പന്‍ ഏറ്റിയും സാജോവും ദുബായില്‍ ഒരുമിച്ചായിരുന്നു ജോലി ചെ
















