Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിടിയിലായ മാവോയിസ്റ്റ് ഭീകരന്‍ സവ്യസാചി ക്രൈസ്തവ മിഷണറിമാരുടെ മാനസപുത്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 07:48 pm IST
inIndia

ഭുവനേശ്വര്‍: സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്ത മാവോയിസ്റ്റ് ഭീകരരന്‍ സവ്യസാചി പാണ്ഡ ക്രൈസ്തവ മിഷണറിമാരുടെ മാനസപുത്രന്‍. അടുത്തിടെ പിടിയിലായ പാണ്ഡയെ ഒഡീഷ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്രൈസ്തവ മിഷണറിമാരുമായും ചില സര്‍ക്കാരിതര സംഘടനകളുമായും അയാള്‍ക്കുളള ബന്ധം വെളിപ്പെട്ടത്.

നാല്‍പ്പത്തിയെട്ടുകാരനായ സവ്യസാചി പാണ്ഡ വെറുമൊരു കുറ്റവാളിയല്ല. 65 ലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് നിരവധി നിരപരാധികളെ കൊന്ന ചോരയില്‍ കൈമുക്കിയ ചരിത്രമാണുള്ളത്. 2008 ല്‍ നയാഗഢിലെ ആയുധസംഭരണശാലയില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിച്ച കേസിലും പാണ്ഡ പ്രതിയാണ്. പതിനഞ്ച് വര്‍ഷക്കാലത്തിനിടയ്‌ക്കാണ് ഇയാള്‍ ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്തു കൂട്ടിയത്.

2008 ല്‍ ജലേഷ് പാടയിലെ ആശ്രമം ആക്രമിച്ച് സ്വാമി ലക്ഷ്മണാനന്ദയെയും മറ്റ് നാല് പേരെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് സവ്യസാചി പാണ്ഡ. കൊലയാളികള്‍ മാവോയിസ്റ്റുകളാണെങ്കിലും അവര്‍ക്ക് പിന്നിലുള്ളത് ക്രൈസ്തവ മിഷണറിമാരാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഒഡീഷയില്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ ശക്തമായി ചെറുത്തതാണ് സ്വാമി ലക്ഷ്മണാനന്ദ ക്രൈസ്തവ സഭകളുടെ ശത്രുവാകാന്‍ കാരണം. ലക്ഷ്മണാനന്ദയെ വകവരുത്താന്‍ ക്രൈസ്തവ മിഷണറിമാര്‍ മാവോയിസ്റ്റുകളെ ഉപയോഗിക്കുകയായിരുന്നു.

രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങിയതിന് പിന്നില്‍ ക്രൈസ്തവ മിഷണറിമാരുടെ സമ്മര്‍ദ്ദമായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകളുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് ക്രൈസ്തവ മിഷണറിമാര്‍ നടത്തിയത്. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന ബിജെഡി സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്തു.

കൊടിയ കുറ്റവാളിയായിരുന്നിട്ടും പിടിയിലായ സവ്യസാചി പാണ്ഡയോട് പോലീസ് മൃദുസമീപനമാണ് പുലര്‍ത്തുന്നത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന പാണ്ഡയ്‌ക്ക് നിയമവിരുദ്ധമായി ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനും അനുമതി നല്‍കിയിരിക്കുകയാണ്. പാണ്ഡയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് അയാളുടെ അഭിഭാഷകനുപുറമെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണെന്നതാണ് ഏറെ വിചിത്രം. മാവോയിസ്റ്റുകളോട് നവീന്‍ പട്‌നായിക് സര്‍ക്കാര്‍ അനുഭാവം കാട്ടുന്നതാണ് ഇതിന് കാരണം.

മാവോയിസ്റ്റ് ഭീകരനോട് സര്‍ക്കാര്‍ കാണിക്കുന്ന അനുഭാവം ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷമായ ബിജെപിക്കുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള സംഘടനയുടെ നേതാവാണ് സവ്യസാചി പാണ്ഡ. അയാള്‍ ഒരു ഭീകരനാണ്. സര്‍ക്കാരിനെതിരെ യുദ്ധം നടത്തുന്ന സംഘടനയാണ് പാണ്ഡയുടെത്. കുറ്റവാളിയെ ചോദ്യംചെയ്യുമ്പോള്‍ നിരവധി വിവരങ്ങള്‍ വെളിപ്പെടും. അത് മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിലാവുന്നത് രാഷ്‌ട്രസുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രോസിക്യൂഷന്‍ ഇത് അനുവദിക്കാന്‍ പാടില്ല,” ബിജെപി നേതാവ് അശോക് സാഹു പറഞ്ഞു.

മാവോയിസ്റ്റുകളോട് മൃദുസമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സമീപനം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയ ലക്ഷ്യം നേടാന്‍ നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടി മാവോയിസ്റ്റുകളെ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. 2012ല്‍ ബിജെഡി എംഎല്‍എ ജിന ഹികാകയെ തട്ടിക്കൊണ്ടുപോയത് മാവോയിസ്റ്റുകളും ബിജെഡിയും തമ്മിലുണ്ടാക്കിയ ധാരണ പൊളിഞ്ഞതിനെത്തുടര്‍ന്നാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

Kerala

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.