Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീം കോടതി വിധി; ജുഡീ. കമ്മീഷന് കോടതിയലക്ഷ്യ നടപടിക്ക് അധികാരമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 10:56 pm IST
inIndia

ന്യൂദല്‍ഹി: ജുഡീഷ്യല്‍ കമ്മീഷനുകള്‍ക്കും ട്രിബ്യൂണലുകള്‍ക്കും,അവയുടെ തലപ്പത്ത് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാരാണെങ്കില്‍ പോലും, കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ദൂരവ്യാപകവും നിര്‍ണ്ണായകവുമായ ഫലമുളവാക്കുന്നതാണീ വിധി. ചീഫ് ജസ്റ്റീസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്  ഈ വിധി പുറപ്പെടുവിച്ചത്.

ഇത്തരമൊരു കേസില്‍ നിന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും ബിജെപി നേതാവുമായ അരുണ്‍ ഷൂറിയെ കോടതി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്‌ഡെയ്‌ക്ക് എതിരായ അഴിമതിക്കേസ് അനേ്വഷിച്ച ജസ്റ്റീസ് കുല്‍ദീപ് സിംഗ് കമ്മീഷനെ അതിരൂക്ഷമായി വിമര്‍ശിച്ച് 1990 ആഗസ്റ്റ് 13ന് ഷൂറി എഡിറ്റോറിയല്‍ എഴുതിയിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അതേ വര്‍ഷം ആഗസ്റ്റ് 28ന് സുബ്രഹ്മണ്യന്‍ സ്വാമി കേസ് നല്‍കി.

കമ്മീഷന്റെ തലപ്പത്ത് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയാണെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.എഡിറ്റോറിയല്‍ കോടതിയലക്ഷ്യമാണെന്നായിരുന്നു അന്ന് അറ്റോര്‍ണി ജനറലായിരുന്ന  സോളി സൊറാബ്ജി അന്നത്തെ ചീഫ് ജസ്റ്റീസ് സവ്യസാചി മുഖര്‍ജിക്ക് ഉപദേശം നല്‍കിയത്. തുടര്‍ന്ന് കോടതി അലക്ഷ്യ നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ പറഞ്ഞ് കോടതി ഷൂരിയുടെ  മറുപടി തേടി. കേസ് എട്ടു കൊല്ലം അങ്ങനെ കിടന്നു.98ല്‍ കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറി.ഇതിലാണ് ഇപ്പോള്‍ വിധി വന്നത്.

ജുഡീഷ്യല്‍ കമ്മീഷനും  അന്വേഷണ ട്രിബ്യൂണലുകളും സര്‍ക്കാരുകളെ സഹായിക്കാനുള്ള, നിജസ്ഥിതി കണ്ടെത്താനുള്ള സമിതി മാത്രമാണ്. അതിന്റെ തലപ്പത്ത് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി വന്നതുകൊണ്ടു മാത്രം അത് ഒരു നീതിന്യായക്കോടതിയുടെ ഭാഗമാകുന്നില്ല. കോടതി നിരീക്ഷിച്ചു.

കമ്മീഷന് ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതില്ല.അത്തരം അധികാരങ്ങളുമില്ല.അവയുടെ ശുപാര്‍ശ സ്വീകരിക്കാനോ കമ്മീഷന്റെ കണ്ടെത്തലിന്മേല്‍ നടപടി എടുക്കാനോ സര്‍ക്കാരിന് ഒരു ബാധ്യതയുമില്ല.  കമ്മീഷന്‍ നടപടികള്‍ക്ക് നിയമ സ്വഭാവമുള്ളതു കൊണ്ടോ സത്യപ്രതിജ്ഞ ചൊല്ലിക്കാന്‍ അധികാരമുള്ളതു കൊണ്ടോ മാത്രം അവയ്‌ക്ക് കോടതിയുടെ പദവി നല്‍കാനുമാവില്ല.അതിനാല്‍ 1952 ലെ അന്വേഷണ കമ്മീഷന്‍ നിയമപ്രകാരം നിയമിക്കുന്ന കമ്മീഷനുകള്‍ക്ക്, തലപ്പത്ത് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയാണെങ്കിലും, കോടതിയലക്ഷ്യ നിയമപ്രകാരം നടപടിക്ക അധികാരമില്ല. കോടതി വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

Kerala

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

India

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.