Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ജനനത്തീയതി ലഭിക്കാന്‍ കടമ്പകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 12:49 am IST
inErnakulam

ആലുവ: അനാഥാലയങ്ങളുകളില്‍ സംരക്ഷിക്കപ്പെടുന്ന കുട്ടികളുടെ ജനനസര്‍ട്ടിഫക്കറ്റ് ലഭിക്കാന്‍ കടമ്പകളേറെയാണ്. മൂന്നുമാസക്കാലം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയാലേ കുട്ടികള്‍ക്ക് അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ബുദ്ധിമുട്ടുമൂലം പലരും ഇതിനുവേണ്ടി തുനിഞ്ഞിറങ്ങാറില്ല. പ്രധാന കായിക മത്സരങ്ങളിലും മത്സരപരീക്ഷകളിലും മറ്റും ജനനസര്‍ട്ടഫിക്കറ്റ് നിര്‍ബന്ധമാക്കിയതുമൂലം അനാഥാലയങ്ങളില്‍ വളരുന്ന കഴിവുറ്റ കുട്ടികളുടെ ഭാവി നശിച്ചുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്നലെ തൊടുപുഴയില്‍ വച്ചു നടന്ന സുബ്രതോ മുഖര്‍ജി സംസ്ഥാന ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ ജനസേവ ശിശുഭവനിലെ പെണ്‍കുട്ടികള്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതുമൂലം മത്സരത്തില്‍ പങ്കെടുക്കാനാവാതെ തിരിച്ചുപോരേണ്ടിവന്ന സംഭവം ഉണ്ടായി. ഒടുവില്‍ കളക്ടര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഇത്തരമൊരു നിയമപ്രശ്‌നം അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികളുടെ ഭാവിക്ക് മങ്ങലേല്‍പ്പിക്കുകയാണ്.

അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പഞ്ചായത്തില്‍നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ആദ്യം എന്‍.ഒ.സി-ക്ക് അപേക്ഷിക്കണ്ടതായുണ്ട്. അതിനായി കുട്ടിയുടെ കോര്‍ട്ട്ഓര്‍ഡര്‍, വക്കീലിന്റെ അഫിഡവിറ്റ്, സ്‌ക്കൂള്‍ ഹെഡ്മിസ്സ് സാക്ഷ്യപ്പെടുത്തിയ സ്‌ക്കൂള്‍ എക്‌സ്ട്രാക്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ അറ്റസ്റ്റ് ചെയ്ത് പഞ്ചായത്തില്‍ നല്‍കണം. എന്‍.ഒ.സി. ലഭിച്ചശേഷം അതിന്റെകൂടെ മേല്‍പ്പറഞ്ഞ് സര്‍ട്ടിഫിക്കറ്റുകളും ചേര്‍ത്ത് ആര്‍.ഡി.ഒ.-ക്ക് നല്‍കണം. ആര്‍.ഡി.ഒ. ഒപ്പിട്ട് നല്‍കുന്ന പേപ്പറുകള്‍ പരിശോധിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ കൊടുക്കുക എന്നതാണ് അടുത്തപടി. വില്ലേജ് ഓഫീസര്‍ ഒപ്പിട്ട് തരുന്ന പേപ്പറുകള്‍ വീണ്ടും ആര്‍.ഡി.ക്ക് സമര്‍പ്പിക്കണം. അവിടുന്ന് വീണ്ടും വില്ലേജ് ഓഫീസില്‍ എത്തിക്കണം. വില്ലേജ് ഓഫീസര്‍ പരിശോധിച്ചശേഷം വീണ്ടും ആര്‍.ഡി.ക്ക് കൊടുക്കണം.

പേപ്പറുകള്‍ പരിശോധിച്ച് ബോധ്യമായാല്‍ ആര്‍.ഡി.ഒ -യുടെ ഓഫീസില്‍ വിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്തശേഷം ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാഫാറം ലഭിക്കും. അത് പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10 രൂപ മുദ്രപത്രത്തോടൊപ്പം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഇതിനായി ചുരുങ്ങിയത് മൂന്നുമാസത്തോളം കാലതാമസം എടുക്കും. മാത്രമല്ല പഞ്ചായത്ത് ഓഫീസില്‍നിന്നും കുട്ടികളുടെ ജാതി, വയസ്സ്, രക്ഷിതാക്കള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം ലഭിച്ചാല്‍ മാത്രമേ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തന്മൂലം അനാഥാലയങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. വിദേശത്ത് ജോലി ലഭിക്കുന്നതിനായുള്ള പാസ്‌പോര്‍ട്ട്, മറ്റ് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകല്‍ള്‍ മുതലായവ ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഇതിനെതിരെ ജനസേവ ശിശുഭവന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.