Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 256

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 09:00 pm IST
inSamskriti

519. ഹവ്യഭൂക്ഃ – ഹാവ്യം ഭുജിക്കുന്നവന്‍. യാഗാഗ്നിയില്‍ ഹോമിക്കപ്പെടുന്ന ദ്രവ്യങ്ങളെ പൊതുവേ ഹവ്യം എന്നുപറയും. പ്രതേ്യകിച്ച് ഗുരുക്കുനെയും അതുചേര്‍ന്ന ഭക്ഷ്യവസ്തുക്കളു യാഗാഗ്നി അവയെ സ്വീകരിച്ച് ദേവന്മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായി സങ്കല്‍പം. ദേവന്മാര്‍ക്കുവേണ്ടി ഹവിസ് ഏറ്റുവാങ്ങുന്നതിനാല്‍ അഗ്നിയെ ഹവ്യഭൂക് എന്നുപറയും. ഹവിര്‍ഭാഗം സ്വീകരിക്കുന്ന ദേവന്മാരും ഹവ്യഭുക്കുകളാണ്. ഏതുദേവനെ ഉദ്ദേശിച്ച് ഹവിസ്സര്‍പ്പിച്ചാലും അതു സ്വീകരിക്കുന്നത് സര്‍വദേവസ്വരൂപനായ ഗുരുവായൂരപ്പനാണ്. ഭഗവാനര്‍പ്പിക്കുന്ന ഏതൊരു ദ്രവ്യത്തെയും ഹവ്യമായി സങ്കല്‍പിക്കാം. ഭഗവാന് അര്‍പ്പിച്ചുകഴിയുന്നതോടെ ഹവ്യം ഭഗവാനായിത്തീരുന്നു.

”അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൗഷധം

മന്ത്രാള ഹമഹമേവാജ്യമഹമഗ്നിരഹം ഹുതം”

(ക്രതുവും യജ്ഞവും ഞാനാണ്. സ്വധയും ഔഷധവും മന്ത്രവും ആജ്യവും അഗ്നിയും ഹൂതവും ഞാന്‍ തന്നെ. ഭഗവദ്ഗീത 9-16) എന്നു ഭഗവാന്‍ തന്നെ അരുളിചെയ്യുന്നു.

‘ഭുക്’ എന്ന പദത്തിന് പാലിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥത്തില്‍ യാഗങ്ങളെ പാലിക്കുന്നവന്‍ എന്നും വ്യാഖ്യാനിക്കാം.

520. ഹവ്യഃ – ഹവിസ്സായി വര്‍ത്തിക്കുന്നവന്‍. യാഗവും യാഗാഗ്നിയും ഹവിസ്സും ഹവിസ്സു സ്വീകരിക്കുന്ന ദേവനും എല്ലാം ഗുരുവായൂരപ്പന്‍ തന്നെയാണ്. മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്ത ഭഗവദ്ഗീതാശ്ലോകം ഓര്‍ക്കുക.

521. ഹിതാഹിതവിഭാവകഃ – ഹിതമേത് അഹിതമേത് എന്നു വെളിവാക്കിത്തരുന്നവന്‍. ഭഗവാന്‍ എല്ലാ ജീവികളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. ഓരോ കര്‍മ്മം ചെയ്യാന്‍ തുടങ്ങുമ്പോഴും ഇതു തെറ്റ്, ഇതു ശരി, ഇതു ധര്‍മ്മം, ഇത് അധര്‍മ്മം എന്ന് അന്തര്യാമിയായ ഭഗവാന്‍ നമ്മെ അറിയിച്ചുകൊണ്ടേയിരിക്കും. ഭഗവാന്‍ നല്‍കുന്ന ഹിതാഹിത നിര്‍ദ്ദേശത്തെ അവഗണിക്കുന്നവരുടെയുള്ളില്‍ ഭഗവാന്‍ ക്രമമായി നിശ്ശബ്ദനാകും. എല്ലാ പ്രവൃത്തികളും ഭഗവാനു ചെയ്യുന്ന സേവയായി കരുതി പ്രവര്‍ത്തിക്കുന്നവരുടെ എല്ലാ ചുമതലകളും ഭഗവാന്‍ ഏറ്റെടുക്കും. അവര്‍ക്ക് അഹിതമായ ഒന്നുംതന്നെ സംഭവിക്കുകയില്ല. ഭഗവാന്‍ തന്നെ ഇക്കാര്യം അരുളിചെയ്തിട്ടുണ്ട്.

”അനന്യാശ്ചിന്തയന്തോമാം യേ ജനാഃപര്യുപാസതേ

തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം”

(അനന്യചിത്തരായി എന്നെ ഉപാസിക്കുന്ന നിത്യാഭിക്തരുടെ യോഗക്ഷേമത്തെ ഞാന്‍ വഹിക്കുന്നു. ഭഗവദ്ഗീത 9.22) അന്തര്യാമിയായ ഭഗവാന്റെ ഹിതാഹിതനിര്‍ദ്ദേശങ്ങള്‍ തിരിച്ചറിഞ്ഞനുസരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ഉപാസന)

522. വ്യോമഃ – വ്യോമമായി രൂപം പൂണ്ടവന്‍. സര്‍വവ്യാപിയായ ആകാശത്തിന്റെയും അന്തരീക്ഷത്തിന്റെയും രൂപത്തില്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നവന്‍, വ്യാപനശീലനായ മഹാവിഷ്ണു. പ്രപഞ്ചാധാരമായ പഞ്ചഭൂതങ്ങളില്‍ പ്രധാനപ്പെട്ടതും മറ്റു നാലു ഭൂതങ്ങള്‍ക്കും ആശ്രയയുമായതുമാണ് വ്യോമം. ആ വ്യോമമായി രൂപം പൂണ്ടതിനാല്‍ വ്യോമന്‍ എന്നു ഭഗവാനു നാമം.

വ്യോമശബ്ദത്തിനു ജലം എന്നും അര്‍ത്ഥമുണ്ട്. ഈ പക്ഷത്തില്‍ ജീവികള്‍ക്കെല്ലാം ജീവനമായ ജലമായി രൂപം ധരിച്ചവന്‍ എന്നും വ്യാഖ്യാനം.

523. വ്യാപനശീലംഃ – മുന്‍നാമത്തിന്റെ ആശയം വ്യക്തമാക്കുന്ന നാമം. വിഷ്ണു വ്യാപനശീലനാണ്. ”ബ്രഹ്മാണ്ഡകോടികളായി വ്യാപിക്കുകയും അവയിലെല്ലാം പ്രവേശിച്ച് നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന പരമചൈതന്യം” എന്നു വിഷ്ണു ശബ്ദത്തെ ആചാര്യന്മാര്‍ നിര്‍വചിക്കുന്നു. അനേകമനേകം ലോകങ്ങളായും ആ ലോകങ്ങളിലുള്ള വസ്തുക്കളും ജീവികളുമായും വസ്തുക്കളിലും ജീവികളിലും വ്യാപാരമായും ചിന്തയായും സ്ഥിതിയായും വ്യാപിക്കുന്ന ഗുരുവായൂരപ്പനെ പ്രണമിക്കം.

..തുടരും

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.