Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 548-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 08:51 pm IST
inSamskriti

യദയം ത്വം മമാഹം തേ യദിദം കഥനം മിഥ:

തത്തരംഗസ്തരംഗാഗ്രെ രണതീവേതി മേ മതി: വസിഷ്ഠന്‍ തുടര്‍ന്നു: അതുകഴിഞ്ഞ് ആ ദേവത ആ പാറയ്‌ക്കുള്ളിലെ ലോകത്തിലേയ്‌ക്ക് കടന്നുപോയി. ഞാനും അവളുടെ ഒപ്പം ചെന്നു. അവിടെ ആ ലോകത്തിന്റെ സൃഷ്ടാവായ ബ്രഹ്മാവിന്റെ അടുക്കലേയ്‌ക്കാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ സൃഷ്ടാവിന്റെ മുന്നില്‍ ആസനസ്ഥരായി. അവള്‍ എന്നോടു പറഞ്ഞു: മഹര്‍ഷേ, ഇതാണെന്റെ ഭര്‍ത്താവ്. എന്നെ ഭാര്യയായി കിട്ടാനായി അദ്ദേഹം എന്നെ സൃഷ്ടിച്ചു. എങ്കിലും ഈ വിവാഹം സംയോഗപൂര്‍ണ്ണതയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പ്രായമായി. എന്നില്‍ അനാസക്തിയും വന്നുചേര്‍ന്നു. അദ്ദേഹത്തിന്റെ ധ്യാനത്തിന് ഇളക്കം തട്ടിയിട്ടില്ല. ദയവായി ഈ സംസാരത്തിന്റെ മൂലഹേതു എന്താണെന്ന് ഞങ്ങളെ ഉദ്‌ബോധിപ്പിച്ചാലും. അങ്ങിനെ ഞങ്ങള്‍ സംസാരത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിതരാവട്ടെ.”

ഇത്രയും പറഞ്ഞ് അവള്‍ തന്റെ ഭര്‍ത്താവിനെ സാധാരണ ബോധതലത്തിലേയ്‌ക്ക് ഉണര്‍ത്തിയിട്ട് ‘ഇതാ നോക്കൂ ഒരു മഹര്‍ഷി നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു’ എന്നറിയിച്ചു. അദ്ദേഹം നമ്മുടെ അതിഥിയാണ്. ഗൃഹസ്ഥരെന്ന നിലയില്‍ അതിഥിസത്കാരവും പൂജയും നമ്മുടെ ധര്‍മ്മമാണ്.ആ ലോകത്തിന്റെ ബ്രഹ്മാവായ അദ്ദേഹം കണ്ണ് തുറന്നു. തന്റെ അവയവങ്ങളെപ്പറ്റി ബോധവാനായി. ആ അവയവങ്ങള്‍ സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങള്‍ തന്നെയായിരുന്നു. അവ ഉണര്‍ന്നത് അദ്ദേഹത്തിന്റെ അവബോധത്തിലാണ്. പെട്ടെന്നവിടെ ദേവന്മാരും അസുരന്മാരും മാനവരും എന്നുവേണ്ട നാനാവിധത്തിലുള്ള ജീവജാലങ്ങളും പ്രത്യക്ഷപ്പെട്ടു. ഞാനും അദ്ദേഹത്തിന്റെ പത്‌നിയും മുന്നില്‍ ഇരിക്കുന്നത് അദ്ദേഹം കണ്ടു. എനിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് അദ്ദേഹമെന്നെ ഒരു രത്‌നസിംഹാസനത്തില്‍ ഇരുത്തി. ഞാന്‍ തിരികെ അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് ഇരിപ്പിടം സ്വീകരിച്ചു. ഗന്ധര്‍വ്വന്മാര്‍ ഗീതങ്ങളും മന്ത്രങ്ങളും ആലപിച്ചു. പരസ്പരം ആദരവര്‍പ്പിച്ചു ഞങ്ങള്‍ സന്തുഷ്ടചിത്തരായി ഇരുന്നു. ആ ‘ബ്രഹ്മാവിനോട് ഞാന്‍ ചോദിച്ചു: ഭഗവന്‍, എന്നെ ഇങ്ങു കൊണ്ടുവന്നത് ഈ ദേവതയാണ്. നിങ്ങള്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കാനാണ് അവര്‍ എന്നോടാവശ്യപ്പെട്ടത്. രണ്ടാള്‍ക്കും പ്രബുദ്ധതയില്‍ എത്തിച്ചേരാനുള്ള ഉപദേശം എന്നോടാവശ്യപ്പെട്ടതില്‍ അനൗചിത്യം ഉണ്ടോ? അങ്ങ് സ്വയം എല്ലാ ജീവജാലങ്ങള്‍ക്കും നാഥനാണല്ലോ, ഏറ്റവും ഉയര്‍ന്ന വിജ്ഞാനം അങ്ങില്‍ നിറഞ്ഞിരിക്കുന്നു എന്നെനിക്കറിയാം. അങ്ങയുടെ സഹധര്‍മ്മിണിക്കാണെങ്കില്‍ ആശകളില്ല. അങ്ങെന്താണ് സഹധര്‍മ്മിണിയായി ഒരുവളെ സൃഷ്ടിച്ചതിന് ശേഷം, അതൊരു വസ്തുതയാണെങ്കില്‍, അവളെ എന്തിനാണ് അവഗണിക്കുന്നത്? ആ ബ്രഹ്മാവ് പറഞ്ഞു: മഹര്‍ഷേ, കേട്ടാലും എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറയാം. ബോധം എന്നത് ഒന്നുമാത്രം.
പരമപ്രശാന്തമാണത്. ആ നിശ്ചലബ്രഹ്മത്തില്‍ ചെറിയൊരു പ്രകമ്പനം അല്ലെങ്കില്‍ ഓളം ഉണ്ടായി. അതാണ് ഞാന്‍. ശുദ്ധമായ ആകാശത്തിന്റെ കാതല്‍ ഞാനാണ്. യാതൊരു പൂര്‍വ്വഹേതുക്കളും കൂടാതെ ഉരുത്തിരിഞ്ഞതായത് കൊണ്ട് എന്നെ സ്വയംഭൂ എന്ന് വിളിക്കുന്നു. വാസ്തവത്തില്‍ ഞാന്‍ ഒന്നും സൃഷ്ടിച്ചിട്ടേയില്ല. ഞാനൊന്നും കാണുന്നുമില്ല. ഇവിടെ അങ്ങായും ഞാനായും കാണപ്പെടുന്നതും നാം തമ്മില്‍ സംവദിക്കുന്നതും എല്ലാം സമുദ്രോപരി തിരമാലകള്‍ ഉയര്‍ന്നു താഴ്ന്നു പരസ്പരം കൂട്ടിമുട്ടി ശബ്ദങ്ങള്‍ ഉണ്ടാവുന്നതുപോലെ മാത്രമേയുള്ളു.നാം കടലിലെ തിരകള്‍പോലെയാണ്. അനന്തമായ ബോധസമുദ്രത്തില്‍ നിന്നും ഭിന്നങ്ങളല്ല ഈ അലകള്‍. നാം ആ ബോധത്തില്‍ ആകസ്മികമായി ഉദ്ഭൂതമാവുന്ന ഭാവനകളാണ്. ഇവിടെയുള്ള മഹിള ആ ബോധത്തില്‍ നിന്നും വ്യതിരിക്തമെന്ന മട്ടില്‍ കാണപ്പെടുന്നുവെങ്കിലും അവരെ ഒരിക്കലും സൃഷ്ടിച്ചിട്ടില്ല. അവര്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അവര്‍ ഒരു ഭാവന മാത്രം. ഒരു ധാരണാസങ്കല്‍പ്പം!, ചിന്ത, മനോപാധി എന്നെല്ലാം ഇതിനെ വിളിക്കാം എന്റെയുള്ളിലെ അഹംഭാവലേശമാണ് ഈ ദേഹത്തെ ഉണ്ടാക്കിയത്. എന്നാല്‍ അവര്‍ അഹംഭാവത്തിന്റെ അധിദേവതയാണ്. അതിനാല്‍ അവര്‍ എന്റെ ഭാര്യയല്ല, ഞാന്‍ അവളെ ഒരിക്കലും സൃഷ്ടിച്ചിട്ടുമില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.