ലുസേന്‍: ഉത്തേജക മരുന്നടിച്ചതിന്റെ പേരിലെ വിലക്കില്‍ നിന്ന് മുക്തനായി ട്രാക്കില്‍ തിരിച്ചെത്തിയ ജമൈക്കന്‍ സ്പ്രിന്റര്‍ അസഫാ പവലിന് ആശ്വാസത്തിന്റെ മത്സരഫലം.
സ്വിറ്റ്സര്‍ലന്റിലെ ലുസേന്‍ വേദിയായ 100 മീറ്റര്‍ മത്സരത്തില്‍ പവല്‍ മൂന്നാംസ്ഥാനത്തെത്തി. സ്വന്തം നാട്ടുകാരനായ ജൂലിയന്‍ ഫോര്‍ട്ടെ (10.23 സെക്കന്റ്), സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിന്റെ അന്റോണിയെ ആദംസ് (10.29) എന്നിവര്‍ക്കു പിന്നിലായി പവലിന്റെ (10.30) ഫിനിഷ്.
മുന്‍ ലോക റെക്കോര്‍ഡുകാരനായ പവലിനെ മരുന്നടി തെളിഞ്ഞതിനെ തുടര്‍ന്ന് 18 മാസത്തേക്കാണ് വിലക്കിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം കായിക തര്‍ക്കപരിഹാര കോടതി വിലക്ക് ആറു മാസമായി കുറച്ചു. ഇതേത്തുടര്‍ന്ന് താരത്തിന് മത്സരിക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: