Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 544-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2014, 09:31 pm IST
in Samskriti

വരം വൈധവ്യമാബാല്യാദ്വരം മരണമേവ ച

വരം വ്യാധിരഥാപദ്വാ നാഹൃദ്യപ്രകൃതി: പതി:

അപ്‌സരസ്സ് ഇങ്ങിനെ തുടര്‍ന്നു: കാലമേറെക്കഴിഞ്ഞപ്പോള്‍ എന്റെ നാഥനുമായി എനിക്കുണ്ടായിരുന്ന ആസക്തിയും അടുപ്പവും മാറി അനാസക്തിക്കും നിര്‍മമതയും എന്നില്‍ ഉളവായി. അദ്ദേഹം വയസ്സനായി. അദ്ദേഹത്തിന്റെ താല്‍പ്പര്യം ഏകാന്തതയില്‍ മാത്രമായി. എല്ലാവിധ ഇന്ദ്രിയാനുഭവങ്ങളില്‍ നിന്നും വിടുതല്‍ കിട്ടി നിശ്ശബ്ദനായി മാറി അദ്ദേഹം. ‘എനിക്കീ ജീവിതം കൊണ്ട് എന്താണ് നേട്ടം?’സ്വഹൃദയാനുകൂലിയല്ലാത്ത ഭര്‍ത്താവുള്ളതിനേക്കാള്‍ എനിക്ക് ഹിതകരമായി തോന്നിയത് വൈധവ്യമോ മരണം തന്നെയോ രോഗപീഡയോ, മറ്റു ദുരിതങ്ങളോ ആണ്.” തീര്‍ച്ചയായും ഒരു തരുണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗഭാഗ്യകരമായുള്ളത് താരുണ്യവാനായ ഒരു ഭര്‍ത്താവിനെ കിട്ടുകയെന്നത് തന്നെയാണ്. മധുരസ്വഭാവമുള്ള, ജീവിതം ആസ്വദിക്കുന്ന, അവള്‍ക്ക് ഹിതം ചെയ്യുന്ന, ഒരുവനെയാണ് അവള്‍ക്ക് വേണ്ടത്. ഭര്‍ത്താവ് ജീവിതത്തെ കൊണ്ടാടുന്നവനല്ലെങ്കില്‍ ഒരു സ്ത്രീയുടെ ജീവിതം ദുരിതമയമാണ്. സാംസ്‌കാരികമായി വളരാത്ത ബുദ്ധി പലപ്പോഴും വിനാശകാരിയാണ്. ദുഷ്ടന്റെ കയ്യിലെത്തുന്ന ധനം നിര്‍ഭാഗ്യത്തെ ക്ഷണിച്ചുവരുത്തുന്നു. ഒരു വേശ്യാ സംസര്‍ഗ്ഗത്തില്‍ ഒരിക്കല്‍ മാനം പോയ ഒരുവന് കൊടിയ വിപത്തിനായി പിന്നെ മറ്റൊന്നും വേണ്ട.ഉത്തമസ്ത്രീ തന്റെ ഭര്‍ത്താവിനെ പിന്തുടരുന്നവളാണ്. ഉത്തമര്‍ക്ക് വന്നുചേരുന്ന ധനമാണ് ശരിയായ സമ്പത്ത്. ശരിയായ ബുദ്ധിക്ക് പരിമിതികളില്ല. അത് മധുരവും പവിത്രവും സമതാഭാവത്താല്‍ സമ്പന്നവുമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്‌നേഹിക്കുന്നവരാണെങ്കില്‍ ശരീരമനക്ലേശങ്ങളോ മറ്റു ദുരിതാനുഭവങ്ങളോ, പ്രകൃതിദുരന്തങ്ങളോ അവരുടെ മനസ്സിനെ അലട്ടുകയില്ല.

ഏതൊരു സ്ത്രീയുടെ ഭര്‍ത്താവ് ദുര്‍ന്നടത്തക്കാരനാണോ എതൊരുവള്‍ക്ക് ഭര്‍ത്താവില്ലയോ, അവള്‍ക്ക് ഭൂമിയിലെ നന്ദനോദ്യാനങ്ങള്‍പോലും എരിയുന്ന മണല്‍ക്കാടാണ്. ഒരുസ്ത്രീയ്‌ക്ക് അവളുടെ എന്തെന്തു സമ്പത്തുകള്‍ ഉപേക്ഷിച്ചാലും ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ വയ്യ. മഹര്‍ഷേ, എന്റെ കഷ്ടപ്പാടുകള്‍ അങ്ങ് മനസ്സിലാക്കുന്നുണ്ടല്ലോ. എന്നാല്‍ ഇപ്പോള്‍ ഞാനും ഒരു തരം അനാസക്തി എന്നില്‍ വളര്‍ത്തിയെടുത്തിരിക്കുന്നു. ഇപ്പോള്‍ എനിക്കൊരാഗ്രഹം മാത്രമേയുള്ളൂ. അങ്ങില്‍ നിന്നും ജ്ഞാനം ഗ്രഹിക്കണം. അങ്ങിനെ നിര്‍വാണപദം പൂകണം. ഇഹലോകജീവിതത്തില്‍ ദുരിതമയമായി, കലുഷഹൃദയവുമായി ജീവിക്കുന്നതിനേക്കാള്‍ ഉത്തമം മരണമത്രേ. എന്റെ ഭര്‍ത്താവിനും നിര്‍വാണത്തില്‍ ആശയുണ്ട്. മനസ്സിനാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഭഗവന്‍, ഞങ്ങള്‍ക്കുള്ളില്‍ അങ്ങയുടെ വാക്കുകള്‍കൊണ്ട് ആത്മജ്ഞാനത്തിന്റെ ദീപം കൊളുത്തിയാലും. എന്റെ ഭര്‍ത്താവിന് എന്നില്‍ യാതൊരഭിനിവേശവും ഇല്ലാത്തതിനാല്‍ ഞാനും അനാസക്തയായി. യോഗാഭ്യാസംകൊണ്ട് എന്നിലെ മനോപാധികള്‍ ക്ഷീണിതമായതിനാല്‍ എനിക്ക് ആകാശഗമനാദിസിദ്ധികള്‍ സ്വായത്തമാണ്. അത് കൂടാതെ പ്രബുദ്ധരായ മഹാത്മാക്കളെ കണ്ടെത്താന്‍ പാകത്തിന് ഞാന്‍ ധ്യാനാഭ്യാസത്തിലൂടെ മനസ്സിന്റെ എകാഗ്രപ്പെടുത്തിയിട്ടുമുണ്ട്. അതിനെല്ലാം ഇപ്പോള്‍ ഫലം കണ്ടു. ഞാന്‍ എന്റെ ലോകത്തില്‍ നിന്നും പറന്നുയര്‍ന്നപ്പോള്‍ ലോകാലോകപര്‍വ്വതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പാറക്കല്ല് കണ്ടു. ഇതിനെ കാണാന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ആത്മജ്ഞാനത്തിനായി ആഗ്രഹമുണ്ട്. മഹാത്മാവായ അങ്ങ് ഞങ്ങള്‍ക്ക് ആത്മജ്ഞാനത്തിന്റെ വരം നല്‍കണം. മഹാത്മാക്കള്‍ ഉചിതമായ അഭ്യര്‍ത്ഥനകളെ തള്ളുകയില്ല എന്നെനിക്കറിയാം. ഞാന്‍ ഏറെ പ്രബുദ്ധരെ കണ്ടിരിക്കുന്നു. എന്നാല്‍ അങ്ങയെപ്പോലെയുള്ള ആരും എന്റെ ദൃഷ്ടിയില്‍ പെട്ടിട്ടില്ല. ഞാന്‍ അങ്ങയുടെ പാദങ്ങളില്‍ അഭയം തേടുന്നു. എന്നെ ഉപേക്ഷിക്കരുതേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.