നൗകാമ്പ്: ലോകകപ്പില്‍ തകര്‍പ്പന്‍ സേവുകളിലൂടെ ശ്രദ്ധേയനായ ചിലി ദേശീയ ടീമിന്റെ ഒന്നാം നമ്പര്‍ ഗോളി ക്ലോഡിയോ ബ്രാവോ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലേക്ക് ചേക്കേറി. പരിക്കേറ്റ പ്രധാന ഗോളി വിക്ടര്‍ വാല്‍ഡസ് വിരമിക്കുന്ന ഒഴിവിലാണ് 31കാരനായ ബ്രാവോയുടെ കറ്റാലന്‍ ക്ലബ്ബിലേക്കുള്ള പ്രവേശനം. റയല്‍ സോസിഡാഡില്‍ നിന്നുമാണ് ബാഴ്സ ഈ സൂപ്പര്‍ ഗോളിയെ സ്വന്തമാക്കിയത്. 12 മില്ല്യണ്‍ യൂറോക്കാണ് ബ്രാവോയെ കറ്റാലന്‍പട സ്വന്തമാക്കിയത്. നാല് വര്‍ഷത്തെ കരാറാണ് ബ്രാവോയുമായി ടീം ഉണ്ടാക്കിയത്. ബാഴ്സലോണയുടെ ആസ്ഥാനമായ നൗകാമ്പില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബെര്‍ത്തോമിയു ബ്രാവോയുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: