ന്യൂദല്‍ഹി: സുപ്രീംകോടതിയിലേക്ക് പുതുതായി മൂന്ന് ജഡ്ജിമാര്‍ കൂടി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, മുതിര്‍ന്ന അഭിഭാഷകന്‍ റോഹിന്‍ടന്‍ നരിമാന്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തത്. ഇതോടുകൂടി സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 25 ല്‍ നിന്നും 28 ആയിട്ടുണ്ട്. ജഡ്ജിമാരുടെ എണ്ണം 31 വരെ ആകാമെന്നാണ് വ്യവസ്ഥ.
ജസ്റ്റിസ് അരുണ്‍ മിശ്ര കൊല്‍ക്കത്ത ഹൈക്കോടതിയില്‍നിന്നും ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന് ഒറീസ്സ ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസ് സ്ഥാനങ്ങളില്‍ നിന്നുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.
സുപ്രീംകോടതി അഭിഭാഷകരില്‍നിന്നും നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുകയായിരുന്നു റോഹിന്‍ടണ്‍ നരിമാന്‍. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു നരിമാന്‍.
നരിമാന് മുമ്പ് അഭിഭാഷകരില്‍ നിന്നും നേരിട്ട് സുപ്രീകോടതിയിലേക്ക് ജഡ്ജിയായത് ജസ്റ്റിസ് ഹെഗ്‌ഡെ ആയിരുന്നു.
















