Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 534-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2014, 07:18 pm IST
in Samskriti

സമുദ്രഗിരിമേഘോര്‍വിവിസ്‌ഫോടമയമപ്യജം

കാഷ്ഠമൗനവദേവേദം ജഗദ്ബ്രഹ്മവതിഷ്ഠതേ

വസിഷ്ഠന്‍ തുടര്‍ന്നു: ഉണ്മ എന്നത് അനന്തമാണ്. അവിച്ഛിന്നമായ ബോധമാണ്. അത് അറിയാനുള്ള ഒരു ‘വസ്തു’വല്ല. അത് അറിയുക എന്നത് അസാദ്ധ്യവുമത്രേ. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍ എന്നിത്യാദി വാക്കുകള്‍ ആവര്‍ത്തിച്ചുപയോഗിച്ച് അവ സത്യമെന്ന തോന്നലുണ്ടാവുകയാണ്. സൃഷ്ടിക്ക് കാരണം ഒന്നുമില്ലാത്തതിനാല്‍ അതിന് അസ്തിത്വമില്ല. എന്നാല്‍ ഈ വസ്തുത ഒരാള്‍ എങ്ങിനെയാണ് ദൃഢീകരിക്കുക? മനസ്സ് പൂര്‍ണ്ണമായും സമതയില്‍ അഭിരമിക്കുമ്പോള്‍ എന്താണോ അതാണ് ഉണ്മ. ആ സത്യത്തില്‍ ലോകങ്ങള്‍ പ്രകടിതമാവുന്നു എന്ന് മാത്രം. ശൂന്യതയില്‍ നിന്നും ലോകം എന്ന പ്രതീതി ഉണ്ടാവുന്നു! അതിനാല്‍ ബ്രഹ്മം മാത്രമാണ് ഈ സൃഷ്ടിരൂപത്തിലും നിലകൊള്ളുന്നതെന്ന് നാം മനസ്സിലാക്കണം. സൃഷ്ടി എന്നതും ഒരു കേവലപദം മാത്രമാണ്. സത്യമായുള്ളത് ബ്രഹ്മം മാത്രം. ഞാന്‍’, ‘നീ’, ‘ലോകം’, മുതലായ വാക്കുകള്‍ ബ്രഹ്മത്തില്‍ ബ്രഹ്മമായി നിലകൊള്ളുന്നു. “സമുദ്രം, പര്‍വ്വതം, മേഘം,ഭൂമി, തുടങ്ങിയ എല്ലാമെല്ലാം അജമാണ് (ജനിക്കാത്തതാണ്). സംസ്‌കരിക്കപ്പെടാത്തതാണ്. കാഷ്ഠമൗനമായി ബ്രഹ്മത്തില്‍ ലോകം നിലകൊള്ളുന്നു (കാഷ്ഠമൗനം വിറകിന്റെ നിശ്ശബ്ദാവസ്ഥ) നൈസര്‍ഗ്ഗിക സ്വഭാവത്താല്‍ ദൃഷ്ടാവ് ദൃശ്യത്തില്‍ ദൃഷ്ടിയായി നിലകൊള്ളുന്നു. കര്‍മ്മത്തില്‍ കര്‍ത്താവ് സഹജമായി നിലകൊള്ളുന്നു. മറ്റൊന്ന് ചെയ്യാന്‍ അയാള്‍ക്ക് കാരണമൊന്നുമില്ല. അതില്‍ കര്‍ത്താവോ ഭോക്താവോ ഇല്ല. ജഡത്വമോ അനുഭവമോ ഇല്ല. നിശ്ശൂന്യതയോ വിഷയമോ ഇല്ല.

ജീവിതവും മരണവും, സത്യവും അസത്യവും, നന്മയും തിന്മയും, എല്ലാം സമുദ്രോപരിയുണ്ടാവുന്ന അലകളെല്ലാം ജലമാണ് എന്നപോലെ ഒരേയൊരു വസ്തുവാണ്. വിഷയവിഷയീ ഭേദം വെറും ഭാവനയാണ്. സൃഷ്ടിയുടെ കാരണം ആര്‍ക്കും എത്ര പരിശ്രമിച്ചാലും കണ്ടുപിടിക്കാന്‍ ആവില്ല.
കാരണമൊന്നുമില്ലാതെ പ്രകാശിക്കുന്ന വസ്തു വാസ്തവത്തില്‍ വെറും ഭ്രാമക്കാഴ്ചമാത്രമാണ്. സൃഷ്ടിസൃഷ്ടാവ് എന്ന ബന്ധമില്ലാതേ തന്നെ ‘അത്’ ജാജ്വല്യമാനമാകുന്നത് സ്വപ്രകാശത്താലാണ്.രാമന്‍ ചോദിച്ചു: ആല്‍മരത്തിന്റെ വിത്തില്‍ വന്‍മരം മുഴുവന്‍ ഒളിച്ചിരിക്കുന്നതായി നാം കാണുന്നു. അതുപോലെ ബ്രഹ്മത്തില്‍ ലോകം അടങ്ങിയിരിക്കുന്നു എന്ന് കരുതിയാല്‍ പോരെ?

വസിഷ്ഠന്‍ പറഞ്ഞു: അങ്ങിനെയൊരു ബീജം ഉള്ളപ്പോള്‍, അതിനെ തുണയ്‌ക്കുന്ന മറ്റു ഘടകങ്ങള്‍ ഉള്ളപ്പോള്‍ സൃഷ്ടി എന്നൊരു സാദ്ധ്യത ഉണ്ട്. എന്നാല്‍ എല്ലാ ഘടകങ്ങളും ആത്യന്തികപ്രളയത്തില്‍ വിലയിക്കുമ്പോള്‍ ഈ ബീജമെവിടെയാണ്? അതിനെ പരിപോഷിപ്പിക്കുന്ന മറ്റു ഘടകങ്ങളും എവിടെയാണ്? അനന്തമായ അവിച്ഛിന്നമായ ബോധം മാത്രമാണ് സത്യം എന്നുള്ളപ്പോള്‍ ഒരു പരമാണുവിനുപോലും വേറിട്ടൊരു നിലനില്‍പ്പ് സദ്ധ്യമേയല്ല.
അപ്പോള്‍പ്പിന്നെ സൃഷ്ടിബീജം എങ്ങിനെ ഉണ്ടാവാനാണ്? പരംപൊരുള്‍ എന്താണോ അതുതന്നെയാണ് വിശ്വമായി നിലകൊള്ളുന്നതും. അനന്തമായ ബോധം സ്വയം അസത്തിനെ അസത്തായും ശുദ്ധബോധത്തെ ശുദ്ധബോധമായും ധരിക്കുന്നു. ആകാശം ആകാശത്തില്‍ നിലകൊള്ളുന്നതുപോലെ ബ്രഹ്മം ബ്രഹ്മത്തില്‍ ഇരിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.