Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മലയാളിക്ക് വേണം ആരോഗ്യബോധവല്‍ക്കരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2014, 10:32 pm IST
inVicharam

പക്ഷിമൃഗാദികളും വൃക്ഷലതാദികളുമെല്ലാം ആര്‍ത്തുല്ലസിക്കുന്ന മണ്‍സൂണ്‍കാലത്തും മലയാളിക്ക് സന്തോഷിക്കാന്‍ വകയില്ല. കാരണം വരാനിരിക്കുന്ന സീസണില്‍ എന്തെല്ലാം അസുഖങ്ങളെയാണ് നേരിടേണ്ടിവരുന്നത്. എത്രപേര്‍ മരണത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരും. ഇതെല്ലാം മലയാളിക്കു മാത്രം പറഞ്ഞിരിക്കുന്നതാണ്. തൊട്ടടുത്ത തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും കര്‍ണാകടത്തിലുമൊന്നും ഇത്തരം അവസ്ഥയില്ല എന്നു നാം മനസ്സിലാക്കണം. ഇതിനെല്ലാം കാരണം മലയാളിയുടെ അമിത ആരോഗ്യബോധം ആണ്. അറിവ് അവന് വിനയായി എന്ന അവസ്ഥ. അമിതമായാല്‍ അമൃതും വിഷം തന്നെ! അഭ്യസ്തവിദ്യര്‍ എന്നഭിമാനിക്കുകയും സമ്പാദിച്ചു കൂട്ടുന്ന പണത്തിന്റെ ഒരു പങ്കുകൊണ്ട് ഏതു നിമിഷവും വിലക്കുവാങ്ങാവുന്ന ഒന്നാണ് ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശേഷി എന്നു വിശ്വസിക്കുകയും ചെയ്യുന്ന മലയാളിക്ക് ഇന്ന് ആരോഗ്യരംഗത്ത് എല്ലാ ആധുനിക സംവിധാനങ്ങളും ലഭ്യമായിക്കഴിഞ്ഞു. ഇനി നമുക്ക് ശരിയായ രീതിയിലുള്ള ഒരു ആരോഗ്യബോധവല്‍ക്കരണമാണ് ആവശ്യം.

ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ഏതൊരു മരുന്നിനെക്കാളും വലുതാണ് മനുഷ്യന്റെ സ്വാഭാവികമായ പ്രതിരോധശേഷി. അത് നശിപ്പിക്കുന്ന രീതിയിലുള്ള യാതൊരു മരുന്നുകളും കഴിക്കാന്‍ പാടില്ല എന്നുമനസ്സിലാക്കണം. ആന്റിബയോട്ടിക്കുകളും സ്റ്റീറോയിഡുകളുമെല്ലാം അത്തരത്തിലുള്ളവയാണ്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ചിലരുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഗണ്യമായ കുറവ് വരുത്തുകയും രോഗാണുക്കള്‍ക്ക് രോഗം വരുത്തുന്നതിനുള്ള ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്നു. ഇതാണ് എല്ലാ മണ്‍സൂണ്‍ കാലത്തും ഇന്‍ഫഌവന്‍സയും ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പോലെയുള്ള വൈറല്‍ പനികള്‍ ഉണ്ടാകാന്‍ കാരണം. ഇവിടെയാണ് പ്രതിരോധശേഷി കൂടാന്‍ സഹായിക്കുന്ന ഹോമിയോപ്പതി മരുന്നിന്റെ സ്ഥാനം. അതിന് ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്നത് സീസണില്‍ മെഡിസിനാണ്. അസുഖം ബാധിച്ചവരുടെ രോഗലക്ഷണങ്ങളും അടയാളങ്ങളും മനസ്സിലാക്കി അതിനനുയോജ്യമായ ഹോമിയോപ്പതി മരുന്ന് അടുപ്പിച്ചുകൊടുത്താല്‍ രോഗശമനം കിട്ടുകയും അതേ മരുന്നുതന്നെ രോഗം വരാത്തവര്‍ക്ക് കുറഞ്ഞ ഡോസില്‍ കൊടുത്താല്‍ രോഗപ്രതിരോധശേഷിയാര്‍ജിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള കാലാവസ്ഥക്കനുയോജ്യമായ മരുന്നുകള്‍ ഹോമിയോപ്പതിയില്‍ മാത്രമേയുള്ളൂ എന്നും മനസ്സിലാക്കുക.

ഇനി അടുത്ത കുറെ വര്‍ഷമായി കാണപ്പെടുന്ന എലിപ്പനിയെപ്പറ്റി മനസ്സിലാക്കാം. നമ്മളെല്ലാം മനസ്സിലാക്കിയതുപോലെയാണ് എലിപ്പനി വരുന്നതെങ്കില്‍ പണ്ടൊക്കെയല്ലേ ഈ രോഗം കൂടുതലായി കാണേണ്ടിയിരുന്നത്? മുള കൊണ്ടുണ്ടാക്കി ഓലയും പുല്ലുമൊക്കെ മേഞ്ഞ വീടുകളില്‍ കക്കൂസും കുളിമുറിയുമൊന്നുമില്ലാതെ വളരെ വൃത്തിഹീനമായി താമസിച്ചവര്‍ക്കൊന്നും എലിപ്പനി വന്നതായി കേട്ടിട്ടില്ലല്ലോ? അതുപോലെ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍, കോര്‍പ്പറേഷനിലെ തൂപ്പുതൊഴിലാളികള്‍, ഓടയുടെ മുകളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്ന നാടോടികള്‍, കേരളത്തിലങ്ങോളമിങ്ങോളമുള്ള എഫ്‌സിഐ ഗോഡൗണുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, ജയിലുകളിലെ അന്തേവാസികള്‍ ഇവര്‍ക്കൊന്നും എന്തേ എലിപ്പനിവരാത്തത്?

അപ്പോള്‍ എലിപ്പനിയുടെ യഥാര്‍ത്ഥ സത്യം ഇതൊന്നുമല്ല! വൈറല്‍ പനി ബാധിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി ഗണ്യമായി കുറഞ്ഞിരിക്കുന്ന രോഗികള്‍ക്ക് മരുന്നു കമ്പനികളുടെ പ്രലോഭനം കാരണം ശക്തിയേറിയ ആന്റിബയോട്ടിക്കുകളും സ്റ്റീറോയിഡുകളും ആന്റി ഇന്‍ഫഌമേറ്ററി മരുന്നുകളും നല്‍കുമ്പോള്‍ അവ കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ച് മരണം സംഭവിക്കുന്നു. ഇത് എലിപ്പനി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ലേ ഡോക്ടര്‍മാര്‍ ചെയ്യുന്നത്.

ഒരാളുപോലും മരിക്കാനിടയില്ലാത്ത ചിക്കുന്‍ഗുനിയ വന്നപ്പോഴും കേരളത്തില്‍ ധാരാളം ആളുകള്‍ മരിച്ചതിന്റെ കാരണവും ഇതുതന്നെയാണ്. ചേര്‍ത്തലയില്‍ ചിക്കുന്‍ഗുനിയ ബാധിച്ച് 165 പേരോളം മരിച്ചു കഴിഞ്ഞപ്പോള്‍ അവിടെ പഠനം നടത്തിച്ച അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് പറഞ്ഞത് ഇപ്രകാരമാണ്. ചിക്കുന്‍ഗുനിയകൊണ്ട് ആരും മരിക്കില്ല. ഇവിടെ ഇത്രയധികം മരണം നടന്നത് തെറ്റായ രോഗനിര്‍ണയവും തെറ്റിയ ചികിത്സയും കൊണ്ടുമാത്രമാണെന്നാണ്.

ഇവിടെയാണ് ശരിയായ ആരോഗ്യബോധവല്‍ക്കരണത്തിന്റെ പ്രസക്തി. മനുഷ്യശരീരത്തിലെ ഏറ്റവും ഉദാത്തമായ പ്രതിരോധ സംവിധാനമാണ് പനി അല്ലെങ്കില്‍ ശരീര ഊഷ്മാവ് കൂടുക എന്നത്. ശരീരത്തിന് ദോഷകരമായ ബാക്ടീരിയയോ വൈറസോ ഉള്ളില്‍ കടക്കുമ്പോള്‍ ശരീരം സ്വയം ചൂടുകൂട്ടി ആ അണുക്കള്‍ ശരീരത്ത് പ്രവര്‍ത്തിക്കാതിരിക്കാന്‍ ഒരു തടസ്സം തീര്‍ക്കുകയാണ് ചെയ്യുന്നത്. പനിയോടൊപ്പം രോഗിയില്‍ കാണുന്ന എല്ലാ ലക്ഷണങ്ങളും അടയാളങ്ങളും രോഗാണുക്കളെ നശിപ്പിക്കുന്നതിന് ശരിയായ മരുന്ന് കിട്ടുന്നതിനുവേണ്ടിയുള്ള ശരീര ഭാഷയാണ്. ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വ പ്രകാരം രോഗിയില്‍ കാണുന്ന എല്ലാ രോഗലക്ഷണങ്ങളും അടയാളങ്ങളുമാണ് രോഗനിവാരണത്തിനുവേണ്ടിയുള്ള ഔഷധം തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം.

പനി മരണം വ്യാപകമാകുന്ന അവസരത്തില്‍ എത്തുന്ന കേന്ദ്ര ആരോഗ്യ സംഘം പറയാറുള്ളത്- ഇവിടെ കാണപ്പെടുന്ന പനിക്ക് രോഗനിര്‍ണയം നടത്തി പ്രത്യേക ചികിത്സ ആവശ്യമില്ല, ലക്ഷണം നോക്കിയുള്ള ചികിത്സ മതി എന്നാണ്. ഇത് ഹോമിയോപ്പതി ചികിത്സക്കുള്ള അംഗീകാരമാണ്.

പനിയുടെ ഒരു കോംപ്ലിക്കേഷന്‍ കുട്ടികളിലുണ്ടാകുന്ന ഫിറ്റ്‌സ് ആണ്. രണ്ട് വയസ്സിന് താഴെ പനിക്കുമ്പോള്‍ ഫിറ്റ്‌സ് ഉണ്ടായിട്ടുള്ള കുട്ടികള്‍ക്ക് പനി കൂടുമ്പോള്‍ നെറ്റിയില്‍ തുണി നനച്ചിട്ടുകൊടുക്കണം. പനി കുറയുന്നതുവരെ അത് തുടരാം. ലക്ഷണ സമാനമായ ഹോമിയോപ്പതി മരുന്നുകൊടുക്കുന്നതോടൊപ്പം ലഘുവായ ആഹാരവും വിശ്രമവും വേണം. അതുപോലെ തന്നെ പരിചരണം എന്ന സ്‌നേഹാംശത്തിന് പകരം നില്‍ക്കാന്‍ ഒരു മരുന്നിനും കഴിയില്ല എന്നും മലയാളി മനസ്സിലാക്കണം.

ഡോ. പി.ഡി.സുമേഷ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.