ശരിയും തെറ്റും തിരിച്ചറിയുവാന്‍ സ്വയം കഴിയുന്നില്ലെങ്കില്‍ ഗുരുവിനെ അല്ലെങ്കില്‍ അറിവുള്ളവരെ സമീപിച്ച് ഉപദേശം തേടണം. അപ്പോള്‍ ശരിയായ വഴിയേതെന്ന് അറിയുവാന്‍ സാധിക്കും. ഓരാളോടെങ്കിലും വിശ്വാസമോ അര്‍പ്പണമോ കൂടാതെ മുന്നോട്ടുപോകാന്‍ പ്രയാസമാണ്. ശരിയായ മാര്‍ഗമുപദേശിച്ചുതരാന്‍ ഒരാളെ കണ്ടുകിട്ടിയാല്‍ അവിടെ സമര്‍പ്പണബുദ്ധി വരണം. അവരു പറയുന്നതനുസരിക്കണം. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കില്‍ ജീവിതത്തിന്റെ ലക്ഷ്യവും പാതയും ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിച്ച് അതില്‍ നിന്നറിയാന്‍ ശ്രമിക്കണം. ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ ഗുരുവിനെ ലഭിക്കുകതന്നെ ചെയ്യും. ഗുരുവിന്റെ അടുക്കലെത്തിയതുകൊണ്ടുമാത്രമായില്ല. ഗുരുവിങ്കല്‍ സര്‍വാര്‍പ്പണബുദ്ധിയുണ്ടെങ്കില്‍ മാത്രമേ പുരോഗതി ഉണ്ടാകുകയുള്ളൂ. ഗുരു തെറ്റു ചൂണ്ടിക്കാണിക്കുമ്പോഴും ശാസിക്കുമ്പോഴും ഗുരുവിങ്കല്‍ തെറ്റുകാണാന്‍ ശ്രമിച്ചാല്‍ ഒരിക്കലും പുരോഗതി ഉണ്ടാവുകയില്ല.
-മാതാ അമൃതാനന്ദമയി ദേവി















