ഇപ്പോള്‍ ഈ ശരീരത്തില്‍ വര്‍ത്തിച്ചുകൊണ്ട് നാം ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ വരുന്നത് സൂക്ഷ്മശരീരമാണെന്നു പറയുന്നു. സ്വപ്നാവസ്ഥയില് അതങ്ങനെയാണെന്നു കരുതുമോ? നാമിപ്പോള്‍ സൂക്ഷ്മശരീരമെന്നു പറയുന്നത് സ്വപ്നാവസ്ഥയില് യാഥാര്ത്ഥ്യംതന്നെയായിരുന്നു. ആ അവസ്ഥയില്‍ സ്ഥൂലശരീരം സ്വപ്നശരീരത്തിന് തുല്യം. അതതവസ്ഥകളില് അതോരോന്നും സത്യമായും മറ്റേത് ഇല്ലാത്തതാണെന്നും തോന്നുന്നു. ഇങ്ങനെ ഒടുവില്‍ സ്ഥൂലവും സൂക്ഷ്മവുംമെല്ലാം മനോമയം തന്നെ. അവയ്ക്കു തമ്മില്‍ വ്യത്യാസമൊന്നുമില്ല. സ്വപ്നശരീരം ഉണര്‍ന്നാല്‍ മിഥ്യയാവുന്നു. നിദ്രയില്‍ ഈ രണ്ടു ശരീരങ്ങളുമില്ല. ഉണ്ടായും ഇല്ലാതായും വരുന്ന ഇവയെ എന്തിനാണ് വിഭജിക്കുന്നത്. ഉണ്ടാവലും ഇല്ലാതാവലുമില്ലാത്ത ആത്മസ്വരൂപം മാത്രമാണ് എന്നും ഉള്ളതെന്നറിയണം. ഉള്ളിലുറയ്ക്കണം.
-രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: