ഭക്തന്റെ ചെറിയ തെറ്റിനുകൂടി ഭഗവാന്‍ ശിക്ഷ നല്‍കിയെന്നിരിക്കും. കാരണം, അവന്‍ പിന്നീടൊരിക്കലും അങ്ങനെയൊരു തെറ്റിലേക്കു പോകാന്‍ പാടില്ല.
അറിയാതെ എത്ര തെറ്റു ചെയ്താലും ഭഗവാന്‍ ക്ഷമിക്കും. കാരണം, അറിയാതെ ചെയ്യുന്നതാണല്ലോ. എന്നാല്‍ അറിഞ്ഞുകൊണ്ടു തെറ്റുചെയ്താല്‍, ഒരു പരിധി വിട്ടുകഴിഞ്ഞാല്‍ ക്ഷമിക്കുകയില്ല. ശിക്ഷിക്കും. അതുവരെ ചെയ്ത തെറ്റിനുംകൂടി ശിക്ഷിക്കും. കൊച്ചുകുട്ടി ‘ഇച്ഛാ, ഇമ്മാ’ എന്നു വിളിക്കും. അച്ഛനുമ്മയ്‌ക്കുമറിയാം, അതു തങ്ങളെ വിളിക്കുകയാണെന്ന്. അവര്‍ ചിരിക്കും. എന്നാല്‍ കുട്ടി വലുതായിക്കഴിഞ്ഞും ഇതുപോലെ വിളിച്ചാല്‍ അവര്‍ ചിരിക്കില്ല. അടിക്കും. അതുപോലെ, അറിഞ്ഞു തെറ്റുചെയ്യുകയാണെങ്കില്‍ ഭഗവാന്‍ ശിക്ഷിക്കുകതന്നെ ചെയ്യും. എന്നാല്‍ ആ ശിക്ഷയും കരുണയാണ്. ഭക്തന്റെ ചെറിയ തെറ്റിനുകൂടി ഭഗവാന്‍ ശിക്ഷ നല്‍കിയെന്നിരിക്കും. കാരണം, അവന്‍ പിന്നീടൊരിക്കലും അങ്ങനെയൊരു തെറ്റിലേക്കു പോകാന്‍ പാടില്ല. ഭക്തനോടുള്ള അമിതമായ കാരുണ്യംകൊണ്ട് ഭക്തനെ രക്ഷിക്കാന്‍വേണ്ടിയാണ് ആ ശിക്ഷ. അതു രാത്രിയിലെ ലൈറ്റാണ്.
-മാതാ അമൃതാനന്ദമയി ദേവി















