ദൈവത്തിന് ഒരു നിര്‍വ്വചനം
ദൈവം എന്നാല്‍ എന്ത്? ദൈവത്തെ മനുഷ്യന് നിര്‍വ്വചിക്കാന്‍ കഴിയുമോ? മനുഷ്യന് ദൈവപദവി കിട്ടുമോ? ഒരു സാധാരണ മനുഷ്യനായി ജനിച്ച്, സ്വാദ്ധ്യായവും, കഠിനതപസ്സും, വിട്ടു വീഴ്ചയില്ലാത്ത ജീവിത രീതിയും, ആദ്ധ്യാത്മിക സാധനകളും അനുഷ്ഠിച്ച് ദൈവിക പദവി നേടിയ ഋഷിവര്യനാണ് നാരായണമഹര്‍ഷി. മഹര്‍ഷിയുടെ ജീവിത മാതൃകയില്‍ നിന്നും നമുക്ക് കിട്ടുന്ന പ്രത്യാശ മഹത്തരമാണ്. സാധാരണക്കാരായി ജനിച്ച നമുക്ക് ദൈവവുമായുള്ള അഭേദത അനുഭവിച്ചറിഞ്ഞ് ദൈവപദവി നേടാമെന്നതാണ് മഹര്‍ഷിയുടെ ജീവിത മാതൃകയില്‍ നിന്നും നമുക്ക് കിട്ടുന്ന അത്യന്തിക പ്രത്യാശ. ഈ പ്രത്യാശ പൂവണിയണം എന്ന ലക്ഷ്യത്തിന്റെ തുടക്കമെന്ന നിലയില്‍ ദൈവത്തിന് ഗുരു നല്‍കിയിരിക്കുന്ന നിര്‍വ്വചനം വിശകലനം ചെയ്യുന്നതിനായി മഹര്‍ഷിയുടെ ദൈവദശകത്തിലെ ഒരു ശ്ലോകം എടുത്തു ധ്യാനിക്കാം:
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നേ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
…..തുടരും
– സ്വാമി അദ്വൈതാനന്ദ















