കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി യോഗം ഞായറാഴ്ച എറണാകുളത്ത് നടക്കും. പ്രസിഡന്റ് ഇന്നസെന്റ് യോഗത്തില്‍ സ്ഥാനമൊഴിയുമെന്നാണ് സൂചന. മധു, മമ്മൂട്ടി എന്നിവരുടെ പേരുകളാണ് പ്രസിഡന്റ്സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അസുഖബാധിതനായതിനെത്തുടര്‍ന്ന് നേരത്തെ ഇന്നസെന്റ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിച്ചിച്ചിരുന്നെങ്കിലും മറ്റ് ഭാരവാഹികള്‍ അതംഗീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റിന്റെ രാജി അംഗീകരിച്ചേക്കും. ലേ മെറിഡിയനിലാണ് യോഗം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: