ശാസ്ത്രങ്ങള്‍ക്കും തത്വചിന്തകള്‍ക്കും ഞങ്ങളെ തൃപ്തിപ്പെടുത്തുക സാദ്ധ്യമല്ല; ഞങ്ങളില്‍ ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന ഒരു ചിന്ത ഈ ഈശ്വരദിദൃക്ഷയാണ്.
അമ്പലത്തില്‍ ആനന്ദമയിയായ അമ്മയുടെ ഒരു വിഗ്രഹമുണ്ട്. ഈ ബാലന് അവിടെ കാലത്തും സന്ധ്യയ്ക്കും പൂജ ചെയ്യണം. ക്രമേണ ഈ ഒരു ചിന്ത നെഞ്ചില്നിറഞ്ഞു. ‘ഈ വിഗ്രഹത്തിനു പിന്നില്‍ വല്ലതുമുണ്ടോ? ഈ വിശ്വത്തില്‍ ആനന്ദരൂപിണിയായ ഒരു വിശ്വേശ്വരി ഉണ്ടെന്നുള്ളതു വാസ്തവംതന്നെയോ? അമ്മ ചൈതന്യമയിയെന്നതും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുവെന്നതും നേരുതന്നെയോ, അതോ വെറും കിനാവോ? മതത്തില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ?
ഈ സംശയം ഒരു ഹിന്ദുബാലനു സ്വാഭാവികമാണ്. ഞങ്ങളുടെ രാജ്യത്തെ ഒരു ചോദ്യമാണത്. നാമീ ചെയ്യുന്നതു വാസ്തവമോ? വെറും വാദങ്ങളൊന്നും ഞങ്ങളെ തൃപ്തിപ്പെടുത്തില്ല; ഈശ്വരനെയും ജീവനെയും കുറിച്ച് ഉന്നയിച്ചിട്ടുള്ള ഏതാണ്ടെല്ലാ സിദ്ധാന്തങ്ങളും അവരുടെ കൈവശമുണ്ടുതാനും. ശാസ്ത്രങ്ങള്‍ക്കും തത്ത്വചിന്തകള്‍ക്കും ഞങ്ങളെ തൃപ്തിപ്പെടുത്തുക സാദ്ധ്യമല്ല; ഞങ്ങളില്‍ ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന ഒരു ചിന്ത ഈ ഈശ്വരദിദൃക്ഷയാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: