Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 522-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2014, 07:11 pm IST
in Samskriti

തജ്ഞസ്യാകൃഷ്ടമുക്തസ്യ സമം ധ്യാനം വിനാ സ്ഥിതി:

നിമ്നം വിനൈവ തോയസ്യ ന സംഭവതി കാചന

വസിഷ്ഠന്‍ തുടര്‍ന്നു: സത്യജ്ഞാനി ലോകത്തെ കാണുന്നത്‌ ജന്മനാ അന്ധനായ ഒരാള്‍ തന്റെ സ്വപ്നത്തില്‍ ലോകത്തെ കാണുന്നത്‌ പോലെയും ദീര്‍ഘനിദ്രയില്‍ ഒന്നും ‘കാണാത്തതു’പോലെയുമാണ്‌. ആശകളുടെ അഗ്നിയടങ്ങി പ്രശാന്തശീതളമാണയാളുടെ മനസ്സും ഹൃദയവും. പ്രബുദ്ധന്റെ മനസ്സില്‍ ആസക്തികള്‍ ഇല്ലാത്തതുകൊണ്ട്‌ ധ്യാനനിമഗ്നനല്ലെങ്കിലും അത്‌ സമതയുടെ നിറവിലായിരിക്കും. പുറത്തേയ്‌ക്ക്‌ വെള്ളമൊഴുകുന്നില്ലെങ്കില്‍ തടാകത്തിലെ ജലം ഓളങ്ങളില്ലാതെ അക്ഷോഭ്യമായിരിക്കുമല്ലോ. ബാഹ്യമായി മാനസീകവ്യാപാരങ്ങളാണ്‌ വിഷയങ്ങള്‍. മേധാശക്തിയില്‍ വസ്തുക്കള്‍ ഉണ്ടാക്കുന്ന ധാരണാമുദ്രകളാണ്‌ മനോവ്യാപാരങ്ങള്‍. സമുദ്രത്തില്‍ എത്തുന്നതുവരെ ജലം പലപേരുകളില്‍ പലവിധത്തില്‍ അറിയപ്പെടുന്നു. അതുപോലെ ബോധം വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളായും അതിനനുസരിച്ച്‌ മനോവ്യാപാരങ്ങളായും കാണപ്പെടുന്നു.

വസ്തുവും മനസ്സും അപ്പോള്‍ രണ്ടല്ല എന്ന്‌ വരുന്നു. അവയില്‍ ഏതെങ്കിലും ഇലാതാവുമ്പോള്‍ രണ്ടും ഇല്ലാതാവുന്നു. രണ്ടിനും സത്തയില്ല. അവയൊടുങ്ങുമ്പോള്‍ ശാന്തിയാണ്‌. സത്യജ്ഞാനി അവയെ ഉപേക്ഷിക്കുന്നുവെങ്കിലും അയാള്‍ക്കൊന്നും നഷ്ടമാവുന്നില്ല. വസ്തു, മനസ്സ്‌, എന്നീ കാര്യങ്ങള്‍ക്ക്‌ പ്രസക്തി ഇല്ലതന്നെ. പ്രസക്തിയുള്ളത്‌ അനന്തമായ ബോധത്തിന്‌ മാത്രം. കാലം, ദൂരം, വസ്തു, തുടങ്ങി അജ്ഞാനിയ്‌ക്ക്‌ നിജമായി അനുഭവപ്പെടുന്നവ ജ്ഞാനിക്ക്‌ മിഥ്യയാണ്‌. ധൈര്യശാലിയെ സംബന്ധിച്ചിടത്തോളം ഭൂതപ്രേതങ്ങള്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്‌. ജ്ഞാനിയെ സംബന്ധിച്ചിടത്തോളം ലോകം അങ്ങിനെയാണ്‌. എന്നാല്‍ അജ്ഞാനിക്ക്‌ സത്യജ്ഞാനി വിവരമില്ലാത്തവനാണ്‌.

രാമാ, വസ്തു, മനസ്സ്‌ ഇത്യാദികളില്‍ പെട്ടുപോവരുത്‌. നീ അത്മാഭിരാമനാവൂ. ബോധം തന്നെയാണ്‌ വന്മരത്തിന്റെ വിത്തെന്നപോലെ, വൈവിദ്ധ്യമാര്‍ന്ന ശാഖോപശാഖകളായി മൂര്‍ത്തീകരിക്കുന്നത്‌. ഈ വസ്തുക്കളെ ഉപേക്ഷിച്ചാല്‍ എന്ത്‌ അവശേഷിക്കുന്നുവോ അതിനെ ബോധമെന്നു പേരിട്ടു വിളിക്കുന്നത്‌ പോലും അതിനെ പരിമിതപ്പെടുത്തുന്നു. വാക്കുകള്‍ക്ക്‌ അതിനെ വിവരിക്കാനാവില്ല .മനസ്സും ദ്രവ്യവും ഒന്നാണ്‌. രണ്ടും മിഥ്യ. ഭ്രമക്കാഴ്ചയാണ്‌ തെറ്റായ തോന്നലുണ്ടാക്കുന്നത്‌. എന്നാല്‍ ആത്മജ്ഞാനം ഈ ഭ്രമത്തെ ഇല്ലാതാക്കുന്നു. ആത്മജ്ഞാനവും ലോകമെന്ന കെട്ടുകാഴ്ചയുടെ അവസാനവും ജ്ഞാനോദയത്തിന്റെ ലക്ഷണമാണ്‌. ആസക്തികളടങ്ങാത്തതിനാല്‍ ഉണ്ടാവുന്ന അഹംകാരം ആകുലതകളെ സൃഷ്ടിക്കുന്നു. അടിവേര്‌ മുതല്‍ കടയും,ശാഖകളും, ഉപശാഖകളും ഇലകളും പൂക്കളും കായ്‌കളും എല്ലാം മരം തന്നെയാണ്‌. അതുപോലെ ബോധം എല്ലാമെല്ലാമാണ്‌. അവിഭാജ്യമായ സത്ത. അനുപാധികമായ ഉണ്മ. നെയ്യ്‌ തണുക്കുമ്പോള്‍ കട്ടിയായി ഉറയുന്നതുപോലെ ബോധം വിഷയമായി (ദ്രവ്യമായി) ഉറയുന്നു.

എന്നാല്‍ അനന്തമായ, അവ്യയമായ ബോധത്തില്‍ അത്തരം പരിണാമങ്ങള്‍ ഒന്നും സാദ്ധ്യമല്ല. അത്തരം പരിണാമങ്ങള്‍ മിഥ്യാധാരണകളാണ്‌. അതുകൊണ്ട്‌ ആത്മജ്ഞാനമുള്ളയാളിന്റെ ഹൃദയത്തില്‍ വസ്തുബോധം ഉരുകിയില്ലാതെയാവുന്നു. കാരണം അയാളില്‍ ഭ്രമങ്ങളോ അഹംകാരമോ ഇല്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.