Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 521-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2014, 08:52 pm IST
inSamskriti

അജ്ഞാവബുദ്ധ: സംസാര: സ ഹി നാസ്തി മനാഗപി

അവശിഷ്ടം ച യത്സത്യം തസ്യ നാമ ന വിദ്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനത്തില്‍ അടിയുറച്ചതിനാല്‍ ഹൃദയം പ്രശാന്ത ശീതളമായിരിക്കുന്ന ഒരുവനിലെ അജ്ഞാനം നീങ്ങി എന്നുള്ളതിന്റെ തെളിവാണ്‌ അയാള്‍ക്ക്‌ സുഖാസക്തിയോടുള്ള നിര്‍മമത. ജ്ഞാനം, വിവേകം തുടങ്ങിയ പൊള്ളയായ വാക്കുകളെക്കുറിച്ചുള്ള പ്രസംഗം നമുക്കവസാനിപ്പിക്കാം. കാരണം അവയും നമ്മില്‍ ഭാവനകള്‍ ഉണ്ടാക്കുകയാണല്ലോ ചെയ്യുന്നത്‌. ആ ഭാവനകള്‍ക്കനുസരിച്ചു സത്യമായ ഒന്നുമില്ല.അഹംകാരത്തിന്റെ അനനുഭവമാണ്‌ നിര്‍വാണം അല്ലെങ്കില്‍ മുക്തി. ഈ സത്യം സുവിദിതമായി ഉള്ളില്‍ എപ്പോഴുമിരിക്കട്ടെ. ഉണര്‍ന്നുകഴിഞ്ഞ ഒരുവന്‌ താന്‍ സ്വപ്നത്തില്‍ കണ്ടതായ വസ്തുക്കളില്‍ നിന്നും സുഖമൊന്നും ലഭിക്കുകയില്ലാ എന്നതുപോലെ നമുക്ക്‌ ഈ പ്രത്യക്ഷലോകത്തിലെ കാഴ്ചകള്‍ സുഖദായികളല്ല. ഇരുളടഞ്ഞ കാട്ടില്‍ ഭൂതപ്രേത പിശാചുക്കളെന്നപോലെ പതിന്നാലു ലോകങ്ങള്‍ അജ്ഞാനത്തിന്റെ കൂരിരുട്ടില്‍ ഭ്രമാത്മകമായി ഉദ്ഭൂതമാവുകയാണ്‌. സത്യം അന്വേഷിച്ചു ചെല്ലുമ്പോള്‍ ഈ പിശാചുക്കള്‍ ഇല്ലെന്നറിയുന്നു. അതുപോലെതന്നെ ഈ പതിന്നാലു ലോകങ്ങളും അന്വേഷണത്തില്‍ ഇല്ലാതെയായി അവ ശുദ്ധബോധം തന്നെയാണെന്ന അറിവുണരുന്നു. സ്വതന്ത്രമായി നിലനില്‍പ്പില്ലാത്തെ വസ്തുക്കള്‍ അയാഥാര്‍ത്ഥ്യമാണ്‌. അത്‌ ബോധം തന്നെയാണ്‌. വിഷയം അപ്പോള്‍ വിഷയി തന്നെയാണ്‌ എന്നറിയുന്നു. എന്നാല്‍ ബോധത്തോട്‌ ബന്ധം പുലര്‍ത്താന്‍ പറ്റിയ വസ്തുക്കള്‍ ഉണ്ടാവുക വയ്യ. അതിനാല്‍ ബോധവും ഒരു വസ്തുവായി നിലകൊള്ളുന്നില്ല. ഇതൊന്നും വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം. ശുദ്ധമായ ബോധത്തില്‍ അമഗ്നനാവുക. ആത്മജ്ഞാനത്തിന്റെ സത്ത കോരിക്കുടിച്ച്‌ സംപ്രീതനാവുക. സംശയങ്ങളൊഴിഞ്ഞു നിര്‍വാണപദത്തില്‍ അഭിരമിക്കുക. എന്തിനാണ്‌ മനുഷ്യാ നിങ്ങളീ സംസാരത്തില്‍ കിടന്നുഴറുന്നത്‌? യാതൊരു സത്തയുമില്ലാത്ത ഒന്നല്ലേയത്‌?

ഭ്രമബാധിതനായ മനുഷ്യാ, സുഖാസ്വാദനത്തിലുള്ള പ്രത്യാശയും, ആസക്തിയുമാകുന്ന മരുമരീചികയ്‌ക്ക്‌ പിറകെ ഓടാതിരിക്കൂ. സുഖം എന്നത്‌ വേഷം മാറിനടക്കുന്ന ദുഃഖം തന്നെയാണ്‌. നിന്റെ ആത്മനാശത്തിന്റെ നാന്ദിയാണ്‌ അവയെന്ന്‌ എന്തുകൊണ്ട്‌ നീ മനസ്സിലാക്കുന്നില്ല? ഈ ലോകമെന്ന കാഴ്ചയില്‍ ഭ്രമിക്കാതിരിക്കൂ. ഈ കാഴ്‌ച്ചയെ നേരാംവണ്ണം നിരീക്ഷിച്ചുകൊണ്ട്‌ അതിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കൂ. അപ്പോള്‍ നീ ആദിമദ്ധ്യാന്തങ്ങളില്ലാത്ത ആത്മസത്തയില്‍ അഭിരമിക്കുകതന്നെ ചെയ്യും. അജ്ഞാനിക്ക്‌ സംസാരം (ലോകം) സത്യമാണ്‌. എന്നാല്‍ സത്യത്തില്‍ അത്‌ ഇല്ലാത്തതാണ്‌. ഈ കാഴ്ചകളെ നിരാകരിച്ചുകഴിഞ്ഞാല്‍ എന്താണവശേഷിക്കുന്നത്‌? സത്യം മാത്രം. എന്നാല്‍ അതിനു നാമമില്ല. അജ്ഞാനം എന്ന കൂടു തകര്‍ത്ത്‌ ഒരു സിംഹത്തെപ്പോലെ പുറത്തുകടക്കുക. എല്ലാറ്റിലും മുകളിലേയ്‌ക്ക്‌ ഉയരുക. ഞാന്‍, എന്റെ എന്നിത്യാദി ഭാവനകള്‍ ഉപേക്ഷിക്കുന്നത്‌ മുക്തി. മറ്റൊന്നിനും മുക്തി നല്‍കാനാവില്ല.മുക്തിയെന്നത്‌ ശാന്തിയാണ്‌. എല്ലാ ഉപാധികളുടെയും അവസാനമാണത്‌. മുക്തിയെന്നാല്‍ ശാരീരികവും മാനസീകവും ആയ എല്ലാ ആകുലതകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്‌. ഈ ലോകത്ത്‌ അജ്ഞാനിയും ജ്ഞാനിയും കാണുന്നത്‌ വെവ്വേറെ രീതിയിലാണ്‌. ആത്മജ്ഞാനിയ്‌ക്ക്‌ ലോകം സംസാരമായി വേറിട്ട്‌ കാണാനാവില്ല. എല്ലാം ഒരേയൊരു ശുദ്ധബോധം മാത്രമാകുന്നു. അവിഭാജ്യവും അവ്യയവുമായ ബോധം. അജ്ഞാനിക്ക്‌ അപ്രാപ്യമായ സത്തയിലേയ്‌ക്ക്‌ ജ്ഞാനി ഉണര്‍ന്നിരിക്കുന്നു. അജ്ഞാനിക്ക്‌ സത്യമെന്ന്‌ തോന്നുന്നത്‌ ജ്ഞാനിയെ സംബന്ധിച്ച്‌ സത്യമല്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.