കെയ്റോ: ഈജിപ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രക്ഷോഭത്തിനിടെ പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദി അടക്കമുള്ള 182 പേരുടെ വധശിക്ഷ തെക്കന്‍ കയ്റോയിലെ മിനായ കോടതി ശരിവച്ചു.
കേസില്‍ രണ്ടു സത്രീകളടക്കം നാലു പേരെ 15 മുതല്‍ 25 വര്‍ഷം വരെ തടവിന് ശിക്ഷിച്ച കോടതി 496 പേരെ വിട്ടയച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന സംഘര്‍ഷത്തിനിടെ പൊലീസ് സ്റ്റേഷന് ആക്രമിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കൊലപാതകത്തിനും അക്രമത്തിനും പ്രേരണ ചെലുത്തിയെന്നതാണ് മുഹമ്മദ് ബാദിയ്ക്കെതിരേ ചുമത്തിയ കുറ്റം.
683 പേരെ കൂട്ടവിചാരണ ചെയ്ത വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും 528 പേരുടെ കേസ് പുന:പരിശോധിച്ച് അതില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ നാലുപേര്‍ക്ക് മാത്രമാണ് തടവ് ശിക്ഷ നല്‍കിയത്. മറ്റുള്ളവരെ കോടതി കുറ്റവിമുക്തരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: