Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 520-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2014, 07:40 pm IST
inSamskriti

വിചാര സമ സത്സംഗ ബലി പുഷ്പക പൂജിത:

സദ്യോ മോക്ഷ ഫല: സാധോ സ്വാത്മൈവ പരമേശ്വര:

വസിഷ്ഠന്‍ തുടര്‍ന്നു: അജ്ഞതയില്‍ ലോകമെന്ന കാഴ്ച തുടരുന്നു. ജ്ഞാനം അതിനെ അവസാനിപ്പിക്കുന്നു. എന്നാല്‍ ഇതൊന്നും ഉണ്മയ്‌ക്ക്‌ ബാധകമല്ല. കാരണം അതില്‍ ഒന്നും ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. അത്‌ അവിഭാജ്യമായ അനന്താവബോധമാണ്‌. അത്‌ നമ്മില്‍നിന്നു വേറിട്ടുള്ള ഒരു സത്തയല്ല. അതില്ലെങ്കില്‍ മറ്റൊന്നും ഇല്ല. അത്‌ സ്വയം ഉള്ളില്‍ സ്വാവബോധം ഹേതുവായി ധ്രുവീകരണം സംഭവിച്ച്‌ വിഭജനവും പരിമിതജ്ഞാനവും ഉണ്ടാവുന്നതായി തോന്നുന്നു. അത്‌ അവിദ്യതന്നെയാണ്‌. അത്തരം പരിമിതമായ ബോധം അനന്തബോധത്തില്‍ സഹജമാണ്‌. അത്‌ ബോധത്തില്‍ നിന്നും വിഭിന്നമല്ല. ലോകവും ഭഗവാനും തമ്മിലുള്ള അന്തരം കേവലം വാക്കുകളില്‍ മാത്രമാണ്‌. അത്‌ മിഥ്യയുമാണ്‌. കാരണം, അവിഭാജ്യമായ അനന്തമായ ബോധത്തില്‍ ഏതൊരു തരംതിരിവും അസംബന്ധമാണ്‌. അസംഭാവ്യമാണ്‌. ഭ്രമാത്മകമായ ഭാവനകളാല്‍ ഏതോ കാലത്ത്‌, എതോ ദേശത്ത്‌, സ്വര്‍ണ്ണം കൈവളയുടെ ഭാവം കൈക്കൊണ്ടു. അതുപോലെയാണ്‌ ബോധം സൃഷ്ടി ചെയ്തത്‌. ദ്വന്ദത എന്നത്‌ ഇല്ലാത്ത പ്രതിഭാസമാണ്‌ അപ്പോള്‍പ്പിന്നെ സൃഷ്ടാവ്സൃഷ്ടി എന്നീ രണ്ടു കാര്യങ്ങള്‍ തമ്മില്‍ കാര്യകാരണബന്ധം കണ്ടുപിടിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? ഉള്ളത്‌ യഥാതഥമായി സാക്ഷാത്ക്കരിച്ചു കഴിഞ്ഞാല്‍, അവിഭാജ്യബോധമായി ഉറച്ചു കഴിഞ്ഞാല്‍ ലോകമെന്ന കാഴ്ചയ്‌ക്ക്‌ അവസാനമായി. ഈ സത്യാവസ്ഥയില്‍ പാറപോലെ ഉറച്ചിരിക്കുക, എന്നാല്‍ ബുദ്ധികൂര്‍മ്മതയോടെ ലോകത്ത്‌ വര്‍ത്തിക്കുക. ആത്മാവിനെ പരംപൊരുളായിക്കണ്ട്‌ സഹജമായ കര്‍മ്മങ്ങളാലും അനുഭവങ്ങളാലും പൂജിക്കുക. നിന്റെ ജ്ഞാനവും അതിനായി അര്‍ച്ചിക്കുക. ഈദൃശമായ ആത്മപൂജയില്‍ സന്തുഷ്ടനായി ആത്മവികാസമാകുന്ന അനുഗ്രഹം നിന്നില്‍ ചൊരിയുന്നതും മറ്റാരുമല്ല. ആത്മാവുതന്നെയാണ്‌. വിഷ്ണുരുദ്രന്മാരെ പൂജിക്കുന്നത്‌ ആത്മപൂജയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂല്യമേതുമില്ലാത്തതത്രേ.

ആത്മനിയന്ത്രണത്തോടെ, സത്സംഗത്തോടെ ആത്മാവിന്റെ സ്വഭാവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമ്പോള്‍ ആത്മാവ്‌, അതായത്‌ ഭഗവാന്‍, സാധകനെ ക്ഷിപ്രമോക്ഷം നല്‍കി അനുഗ്രഹിക്കുന്നു. സത്തയെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്‌ തന്നെയാണ്‌ ഏറ്റവും നല്ല പൂജാമാര്‍ഗ്ഗം. ഭഗവാന്‍ ആത്മാവായി നിലകൊള്ളുമ്പോള്‍ മറ്റു ദൈവതങ്ങളെ തേടിനടക്കുന്നവന്‍ മൂഢന്‍. ദൈവപൂജ, തീര്‍ത്ഥാടനം, തപസ്സ്‌, എന്നിവ അനുഗ്രഹീതമാവുന്നത്‌ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തില്‍ അവ നിര്‍വഹിക്കുമ്പോഴാണ്‌. ജ്ഞാനം തന്നെയാണിതില്‍ എറ്റവും ഉത്തമം. വിവേകത്താല്‍ മാത്രം ഭാഗവല്‍പൂജ ചെയ്താല്‍ പോര. ജ്ഞാനത്താല്‍ ദേഹബോധത്തെ ഉപേക്ഷിക്കുക. അതോടൊപ്പം ലജ്ജ, ദേഷ്യം, ആശങ്ക, നൈരാശ്യം, ശത്രുത, സുഖം, ദുഃഖം എന്നിവയെയെല്ലാം കളയുക.ജ്ഞാനം ബോധത്തെ ആത്മാവായിക്കാണുന്നു. എന്നാല്‍ ദേഹാദികളുടെ അഭാവത്തില്‍ ബോധം അനിര്‍വചനീയമായ പരമപ്രശാന്തിയില്‍ വിലയിക്കുന്നു. അതിനെ വിവരിക്കാന്‍ ശ്രമിക്കുക എന്നത്‌ അതിനെ ഇല്ലാതാക്കുന്നതിന്‌ തുല്യം. ശാസ്ത്രജ്ഞാനത്തിന്റെ പാണ്ഡിത്യത്തില്‍ പ്രീതിപൂണ്ടു സ്വയം പ്രബുദ്ധനെന്നു നിനയ്‌ക്കുന്നത്‌ ജന്മനാ അന്ധനായൊരാളുടെ ഭാവനാവിലാസംപോലെ വ്യര്‍ത്ഥം.വസ്തുവിഷയങ്ങളുടെ അയാഥാര്‍ത്ഥസ്ഥിതി അറിഞ്ഞ്‌, ബോധം എന്നത്‌ അറിവിന്‌ വിഷയമല്ല, പ്രത്യുത കേവലമായ അറിവ്‌ മാത്രമാണെന്ന്‌ ഉറപ്പുള്ളവനാണ്‌ പ്രബുദ്ധന്‍. അത്‌ വാക്കുകള്‍ക്ക്‌ അതീതമായ ഒരു തലമത്രേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.