കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് ഒരു പ്രസ്താവന നടത്തുകയുണ്ടായല്ലോ. മാക്കന്റെ നേതാവായ കോണ്‍ഗ്രസ് പ്രസിഡന്റ് അന്റോണിയോ സ്റ്റെഫിയാനോ മെയ്നോ എന്ന സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെന്താണ്? പത്താം ക്ലാസും ഇന്റീരിയര്‍ ഡിസൈനിംഗില്‍ ഒരു കോഴ്സും. കോണ്‍ഗ്രസ് പ്രസിഡന്റായി അവരോധിക്കും മുന്‍പുള്ള രാഷ്ട്രീയ പ്രവര്‍ത്തന പരിചയം വട്ടപ്പൂജ്യം. ഇന്ദിരാഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെന്താണ്? സീനിയര്‍ കാംബ്രിഡ്ജ് (പന്ത്രണ്ടാം ക്ലാസ്) ഫെയ്ല്‍ഡ്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയുടെ വിദ്യാഭ്യാസ യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ മാത്രമാണ്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന കാമരാജ് നാടാര്‍ വെറും എട്ടാം ക്ലാസുകാരനായിരുന്നു. തമിഴ്നാടിനെ ഇന്നുകാണുന്ന രൂപത്തില്‍ ആക്കിത്തീര്‍ത്തത് കാമരാജ് ആയിരുന്നു. ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ചതും ഇതേ കാമരാജ് ആയിരുന്നു. ‘കാമരാജ് പ്ലാന്‍’ എന്ന തന്ത്രത്തിലൂടെ കോണ്‍ഗ്രസിനെ ഛിന്നഭിന്നമാകുന്നതില്നിന്നും രക്ഷിക്കുവാനുള്ള തന്ത്രമായിരുന്നു അത്. പക്ഷെ പിന്നീടത് ഇന്ത്യയുടെ ദുരന്തത്തിന് കാരണമായി.
കുടുംബാധിപത്യത്തിനുളള തുടക്കമായിരുന്നു അത്. അന്ന് കോണ്‍ഗ്രസിനകത്ത് സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ടിരുന്ന ഒരു നാല്‍വര്‍ സംഘംമുണ്ടായിരുന്നു. മൊറാര്‍ജി ദേശായി, എസ്.കെ.പാട്ടീല്‍, അതുല്യ ഘോഷ്, പി.സി.ചുണ്ടര്‍ എന്നിവരാണ് അവര്‍. അന്ന് പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മിക മരണത്തെത്തുടര്‍ന്ന് അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന വിഷയത്തില്‍ തര്‍ക്കമായി. അങ്ങനെ മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിയാക്കാതിരിക്കാനായി മറ്റുളളവര്‍ മൂന്ന് പേരും യോജിച്ചു. കാമരാജും ഈ ഗ്രൂപ്പുകാരനായിരുന്നു. അങ്ങനെ തല്ലൊഴിവാക്കാനായി എടുത്ത ഒരു തീരുമാനമായിരുന്നു ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നുള്ളത്. പിന്നീടത് ഇന്ത്യയുടെ ശാപമായിത്തീര്ന്നുവെന്നു മാത്രം.
ഇന്ത്യയുടെ ആദ്യ പാര്‍ലമെന്റില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തഞ്ചംഗങ്ങളുടെ നേതാവായി രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ എകെജി എന്ന മൂന്നക്ഷരത്തില്‍ ഇന്നും അറിയപ്പെടുന്ന എ.കെ.ഗോപാലന് വെറും എട്ടാം ക്ലാസുകാരനാണ്. അദ്ദേഹം പാര്‍ലമെന്റിലെ ആദ്യത്തെ പ്രസംഗം തുടങ്ങിയതിങ്ങനെയായിരുന്നു. ഞാന്‍ പറയുന്നത് മുറി ഇംഗ്ലീഷ് ആയിരിക്കും. പക്ഷേ ഒരിക്കലും അത് മുറിസത്യങ്ങളായിരിക്കുകയില്ല. അദ്ദേഹം പ്രസംഗിക്കുവാന്‍ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ ചില കോണ്‍ഗ്രസുകാര്‍ പറഞ്ഞു ഇയാള്‍ ഏത് ഭാഷയാണ് സംസാരിക്കുന്നത്? ഞങ്ങള്‍ക്കൊന്നും മനസ്സിലാകുന്നില്ലെന്ന്. നെഹ്റു അതിന് മറുപടി പറഞ്ഞത് അദ്ദേഹം ജനങ്ങളുടെ ഭാഷയാണ് സംസാരിക്കുന്നത്, അത് തനിക്ക് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് എന്നാണ്. ആ എ.കെ.ഗോപാലന് പിന്നീട് തന്റെ ജീവചരിത്രം ഇംഗ്ലീഷില്‍ എഴുതി. അദ്ദേഹത്തിന്റെ പ്രതിമ പാര്‍ലമെന്റ് ഹൗസിന്റെ അകത്താണ് വെച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ എട്ടാം ക്ലാസുകാരനായിരുന്നു. വി.എസ്.അച്യുതാനന്ദന് ഏഴാം ക്ലാസുകാരനാണ്. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന തോമസ് ജഫേഴ്സണ്‍ ആറാം ക്ലാസുകാരനായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയതിനേക്കാള്‍ അദ്ദേഹത്തിന് സന്തോഷം മസാച്ചുസെറ്റ് യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ ആകുമല്ലൊ എന്നതിലായിരുന്നു. ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ചുരുക്കെഴുത്തായ ‘ഒകെ’ എന്നതിന്റെ കാരണഭൂതന് അദ്ദേഹമാണ്. ഒരിക്കല്‍ ഫയലില്‍ റിമാര്‍ക്ക് എഴുതുമ്പോള്‍ ‘ആള് കറക്ട്’ എന്ന് കുറിക്കുന്നതിന് അദ്ദേഹം എഴുതിയത് ‘ഛഹഹ ഗീൃൃലരേ’ എന്നാണ്. അതില്‍നിന്നാണ് ‘ഒകെ’ എന്ന പ്രയോഗം രൂപംകൊണ്ടത്. ലോകത്തില്‍ വെച്ച് ഏറ്റവും അധികം കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വ എഡിസണ് എട്ടാം ക്ലാസുകാരനാണ്. ആവി എഞ്ചിന് കണ്ടുപിടിച്ച സ്റ്റീവന്‍സണ്‍ ആറാം ക്ലാസുകാരനാണ്. ലോകത്തെ പല പ്രാവശ്യം ഭസ്മീകരിക്കുവാന്‍ കഴിവുള്ള ആസുരശക്തിയായ അമേരിക്കയെ മുട്ടുകുത്തിച്ച കേരളത്തിന്റെ പകുതി മാത്രം ജനസംഖ്യയുള്ള വിയറ്റ്നാമിനെ നയിച്ച ഹോചിമിന്‍ എട്ടാം ക്ലാസുകാരനായിരുന്നു. വിയറ്റ്നാമിന്റെ ഈ വിജയം ‘വണ്ടര്‍ ഓഫ് ദ സെഞ്ച്വറി’ എന്നാണ് അറിയപ്പെടുന്നത്. അന്ന് ‘വിയറ്റ്കോങ്ങ്’ എന്ന ഗറില്ല സംഘടനയുടെ വെറുമൊരു പോരാളിയായി തുടങ്ങിയ ജനറല്‍ ജിയാപ് ‘ജനറല്‍ ഓഫ് ദ സെഞ്ച്വറി’ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ഒരു മിലിറ്ററി കോളേജിലും പഠിച്ചിട്ടില്ല.
കോണ്‍ഗ്രസിലെ യൂത്ത് കോണ്‍ഗ്രസുകാരും ചില മൂത്ത കോണ്‍ഗ്രസുകാരും ആവശ്യപ്പെടുന്നത് പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ്. ഇന്ദിരാഗാന്ധിയുടേത് പോലുള്ള മൂക്കും അവരുടെ നടപ്പും ആ ചാട്ടവും ഇതൊക്കെയാണ് കോണ്‍ഗ്രസിനെ നയിക്കുവാനുള്ള യോഗ്യതയായി കാണുന്നത്. സര്‍വകലാശാല ബിരുദങ്ങളല്ല അറിവിന്റെയും പ്രതിഭയുടെയും കാര്യപ്രാപ്തിയുടെയും അളവുകോല്‍. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും ഏത് കാര്യത്തിലാണ് പ്രതിഭ തെളിയിച്ചിട്ടുള്ളത്? എന്ത് സേവനവും ത്യാഗവുമാണ് അവര്‍ ഈ രാജ്യത്തിന് വേണ്ടി അനുഷ്ഠിച്ചിട്ടുള്ളത്? ആചാര്യ കൃപലാനിയെന്ന മഹാന് നാല്‍പ്പതുവര്‍ഷം ഇരുന്ന കസേരയിലാണ് രാഹുലനെ നേരിട്ട് അവരോധിക്കുന്നത്. അധികാരത്തിലിരിക്കുമ്പോള്‍ അമ്മയുടേയും മക്കളുടെയും എന്തായിരുന്നു അഹങ്കാരം. പൂച്ചയില്ലാത്തിടത്ത് എലി ഗന്ധര്വന് തുള്ളും. വെറുമൊരു പിച്ചള കച്ചവടക്കാരനായിരുന്ന വാദ്രയുടെ ആസ്തി 2004 ല്‍ അഞ്ചുലക്ഷമായിരുന്നത് 2009 ആകുമ്പോള്‍ 500 കോടിയായി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി ചുളുവിലയ്ക്ക് വാങ്ങിക്കുക.
എന്നിട്ട് അത് പത്തിരട്ടി വിലയ്ക്ക് സര്‍ക്കാര്‍ തന്നെ തിരിച്ചുവാങ്ങിക്കുക. ആറന്മുള വിമാനത്താവള പദ്ധതിയുടെ പിന്നിലും ഇയാളാണെന്നാണ് കരുതുന്നത്. ഹരിത ട്രൈബ്യൂണലിന്റെ വിധി ഉമ്മന്‍ചാണ്ടിക്കു മാത്രമല്ല വാദ്രയ്ക്കും തിരിച്ചടിയാണ്. എന്തുവില കൊടുത്തും ആറന്മുള പദ്ധതി നടപ്പിലാക്കും എന്ന വാശിയിലായിരുന്നല്ലോ. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുകയില്ല. പക്ഷെ കെജിഎസ് ഗ്രൂപ്പ് അപ്പീല്‍ പോയി അനുകൂല വിധി സമ്പാദിക്കുകയാണെങ്കില്‍ അതിനെയും എതിര്‍ക്കില്ല എന്ന്. അപ്പോള്‍ ഉള്ളിലിരുപ്പ് എന്താണെന്ന് മനസ്സിലായില്ലെ?
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശകലനം ചെയ്യുവാന്‍ കെപിസിസി യോഗം ചേര്‍ന്നു. ആദര്ശധീരന് രണ്ടാമന് വി.എം.സുധീരന് പ്രസിഡന്റ് പറഞ്ഞത് അമ്മയേയും മോനേയും ഒറ്റതിരിഞ്ഞ് കുറ്റം പറയുവാന്‍ പാടില്ല എന്നാണ്. എല്ലാവരുടേയും കൂട്ടുത്തരവാദിത്വമാണ്. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുകയായിരുന്നെങ്കിലോ? അതിന്റെ ബഹുമതി മുഴുവന്‍ അമ്മയ്ക്കും മോനുമായിരിക്കും. ഭൂരിപക്ഷം നേടിക്കൊടുത്ത് പത്ത് വര്‍ഷം കോണ്‍ഗ്രസിന് ‘ധീരമായ നേതൃത്വം’ കൊടുത്തത് സോണിയാ ഗാന്ധിയെന്നാണ് അവരുടെ വാദം. ഈ പത്തുവര്‍ഷവും ഭൂരിപക്ഷമില്ലാതെയാണ് കോണ്‍ഗ്രസ് ഭരിച്ചത്. 2004 ല്‍ ഇടതുപക്ഷത്തിന് 65 സീറ്റുണ്ടായിരുന്നു. അവരുടെ പിന്തുണയിലാണ് ഭരിച്ചത്. 2009 ല്‍ ഭരിച്ചത് എസ്പിയുടെയും ബിഎസ്പിയുടെയും പുറമെനിന്നുള്ള പിന്തുണയോടെ കൊണ്ടും കൊടുത്തുമാണ്.
കടലിനോട് മല്ലടിച്ച് ഉപജീവനം കഴിച്ചിരുന്ന പാവപ്പെട്ട എട്ട് ഹൈന്ദവ മത്സ്യത്തൊഴിലളികളെയാണ് മുസ്ലിം ഭീകരര്‍ മാറാട് വെട്ടിനുറുക്കിയത്. അന്നൊന്നും ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്നും സിബിഐ അന്വേഷണ ആവശ്യം കണ്ടില്ല. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടിട്ടും ഒരു സിബിഐ അന്വേഷണവും നടന്നില്ല. എന്നാല്‍ ഒഞ്ചിയം കൊലപാതകം നടന്ന് കഴിഞ്ഞപ്പോള്‍ അന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത് ഇത് കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കുമെന്നാണ്. പക്ഷേ പറഞ്ഞുവായെടുത്തപ്പോഴേയ്ക്കും കോണ്‍ഗ്രസുകാര്‍ തന്നെ ഗ്രൂപ്പു വൈരത്തിന്റെ പേരില്‍ രണ്ട് കൊലപാതകങ്ങളാണ് നടത്തിയത്. തൃശ്ശൂര്‍ അയ്യന്തോളില്‍ മധു ഈച്ചരത്തിനേയും വടക്കാഞ്ചേരിയില്‍ ലാല്‍ജി കൊള്ളന്നൂരിനേയും കശാപ്പു ചെയ്തു.
തിരുവഞ്ചൂര്‍ ആഭ്യന്തരം കയ്യാളിയിരുന്ന കാലത്ത് നിരന്തരം നടത്തിയ ഗവേഷണ നിരീക്ഷണത്തിലൂടെ പരുവപ്പെടുത്തിയെടുത്ത ജന(നേന്ദ്രിയാമൈത്രി പോലീസിന്റെ പ്രയോഗം ചാനലുകളില്‍ക്കൂടി ജനലക്ഷങ്ങള്‍ കണ്ടു. പിന്നീട് വന്ന രമേശ് ചെന്നിത്തലയുടെ കീഴില്‍ വര്‍ധിതവീര്യത്തോടെ ഈ മുറ പ്രയോഗിച്ചത് തന്റെ യൗവ്വനം മുഴുവന്‍ രാജ്യത്തിന്റെ സേവനത്തിനായി ചെലവഴിച്ച ഒരു വിമുക്ത ഭടന്റെ നേര്‍ക്കാണ്. യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ കിരീടത്തിലെ പൊന്തൂവലുകളില് ഒന്നാണിത്.
നൂറ് ശതമാനവും അഭ്യസ്തവിദ്യരെന്ന് അഹങ്കരിക്കുന്ന മലയാളികള്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ ഒ.രാജഗോപാലിനെ തോല്‍പ്പിച്ചു. അടിയന്തരാവസ്ഥയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മള്. നിരക്ഷരരും നിഷ്ക്കളങ്കരും ചാണകം മണക്കുന്നവരും പാടങ്ങളില്‍ പൊരിവെയിലത്തുനിന്ന് പണിയെടുക്കുന്നവരുമായ ഉത്തരേന്ത്യയിലെ കര്‍ഷകര്‍ ഉണ്ടായതിനാലാണ് അന്നും ഇന്നും ഈ രാജ്യം രക്ഷപ്പെട്ടത്. പശുവും ചത്തു മോരിലെ പുളിയും പോയി എന്നിട്ടും എന്നുപറഞ്ഞതുപോലെ തെരഞ്ഞെടുപ്പും കഴിഞ്ഞു ഫലം പ്രഖ്യാപിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തങ്ങള്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്ന ചരിത്രപരമായ പരാജയത്തെക്കുറിച്ച് കൂട്ടിയും കിഴിച്ചും വിശകലനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മുന്‍ മന്ത്രിപുംഗവന് കെ.വി.തോമസ് പറഞ്ഞത് ഇത് ബിജെപിയുടെ വിജയമല്ല ഹിന്ദുവര്‍ഗീയ ശക്തികളുടെ വിജയമാണെന്നാണ്. ഇനി പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല പറഞ്ഞത് കുത്തക കോര്‍പ്പറേറ്റുകളും വിദേശ സാമ്രാജ്യ ശക്തികളും പത്രമാധ്യമങ്ങളും ചേര്‍ന്ന് ബിജെപിയെ വിജയിപ്പിച്ചെടുത്തതാണെന്നാണ്. പ്രൊഫഷണല്‍ പരസ്യ ഏജന്‍സികളും സോഷ്യല്‍ മീഡിയയും വഴിയുളള പ്രചാരണം മൂലമാണത്രെ ബിജെപി വിജയിച്ചത്. ടിവി ചാനല്‍ എന്നാല്‍ എന്താണെന്നറിയാത്ത, ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയെന്നും പറഞ്ഞാല്‍ എന്തെന്നറിയാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കോടിക്കണക്കിന് ഗ്രാമീണര്‍ വോട്ട് ചെയ്തതുകൊണ്ടാണ് ബിജെപി വിജയിച്ചത്. എന്തെല്ലാം തരത്തിലായിരുന്നു എല്ലാവരും ചേര്‍ന്ന് വളഞ്ഞിട്ട് മോദിയെ ആക്രമിച്ചത്.
കല്‍പ്പാന്തകാലത്തോളം നെഹ്റു കുടുംബം കോണ്‍ഗ്രസിനെ രക്ഷിച്ചുകൊള്ളും എന്നാണ് ഇപ്പോഴും കോണ്‍ഗ്രസുകാരുടെ ധാരണ. അതുകൊണ്ടാണല്ലൊ ഇപ്പോള്‍ പ്രിയങ്കയെ വിളിക്കുന്നത്. രാഹുലന് കോണ്‍ഗ്രസിന് അന്ത്യകൂദാശ കൊടുത്തു. പ്രിയങ്ക ശവമടക്കും നടത്തും.
പി.കെ. ജയപ്രതാപന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: