Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 518-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2014, 06:48 pm IST
inSamskriti

തൈസ്തു യോ വ്യവഹാരോ മേ തദ്ബ്രഹ്മ ബ്രഹ്മണി സ്ഥിതം

തേ യത്പശ്യന്തി പശ്യന്തു തത്തൈരലമലം മമ

വസിഷ്ഠന്‍ തുടര്‍ന്നു: ആരിലാണോ അജ്ഞാനത്തിന്റെ മൂടുപടം ഇല്ലാതെയായത്‌, ആരിലാണോ ആശകള്‍ അടങ്ങിയിരിക്കുന്നത്‌, അയാളില്‍ ശുദ്ധപ്രജ്ഞയുടെ പ്രഭാപൂരം പ്രോജ്വലിച്ചു കാണപ്പെടുന്നു. എല്ലാ ആശങ്കകളും അസ്തമിച്ചതിനാല്‍ അയാള്‍ തന്റെ ചുറ്റുപാടിനെ പ്രശോഭിപ്പിക്കുന്നു. ഇങ്ങിനെ ശങ്കകള്‍ അടങ്ങി സ്വതന്ത്രനായ ഒരുവനെ ആരാണോ സമീപിക്കുന്നത്‌, അയാളും നിര്‍മലനായി ഭവിക്കുന്നു. അയാളും തന്റെ ചുറ്റുപാടുകളെ ശോഭായമാനമാക്കുന്നു.
ലോകവസ്തുക്കളുടെ യാഥാര്‍ത്ഥ്യതയെപ്പറ്റി അജ്ഞാനിക്കേ ധാരണകള്‍ ഉള്ളു. വിഷയവസ്തുക്കള്‍ ഉണ്മയല്ല എന്ന ഉറപ്പുള്ളവനില്‍ അവയോടുള്ള ആസക്തി എങ്ങിനെ ഉണ്ടാകാനാണ്‌? സൃഷ്ടി, മുക്തി എന്നിത്യാദി പദങ്ങള്‍ കേവലം വാക്കുകള്‍ മാത്രം. എന്നാല്‍ ഈ ലോകം ബോധം തന്നെയാണ്‌. അങ്ങിനെയല്ല എന്ന്‌ വരികില്‍ ഞാന്‍, അത്‌, ഇങ്ങിനെയുള്ള തരംതിരിവിന്റേതായ അവബോധം ഉണ്ടാകുമായിരുന്നില്ല. ഒരുവനില്‍ അഹംഭാവവും ദുഖമടക്കമുള്ള കൂട്ടാളികളും ഉണരാത്തപ്പോഴാണ്‌ ശരിയായ പ്രശാന്തത അനുഭവപ്പെടുന്നത്‌. ദീര്‍ഘനിദ്രയില്‍ സ്വപ്നാനുഭവം ഉണ്ടാകുന്നില്ല. അതുപോലെ അഹംഭാവം, ദുഃഖം, പ്രശാന്തി (നിര്‍വാണം) എന്നിവ ഒരേസമയം ഉണ്ടാവുകയില്ല. ഇവയെല്ലാം വെറും ധാരണകള്‍ മാത്രം. വാസ്തവത്തില്‍ നിര്‍വാണവും സൃഷ്ടിയും ഒന്നും ഉള്ളവയല്ല. നിദ്രയും സ്വപ്നങ്ങളും അങ്ങിനെതന്നെയാണ്‌. ഇവയെല്ലാം ത്യജിക്കുമ്പോഴാണ്‌ ശരിയായ ശാന്തി. ചിന്താക്കുഴപ്പവും ഭ്രമക്കാഴ്ചയും മിഥ്യയാണ്‌. ഇല്ലാത്തതിന്‌ അസ്തിത്വമില്ല. ഇല്ലാത്തത്‌ ഉണ്ടാവുകയില്ല. അന്വേഷിച്ചു ചെല്ലുമ്പോള്‍ കണ്ടെത്താന്‍ കഴിയാത്തത്‌ അവസ്തുവാണ്‌. ആത്മാന്വേഷണത്തിന്റെ അവസാനം കണ്ടെത്തുന്ന ഒരുവന്റെ സഹജസ്വരൂപം മാത്രമേ നിലനില്‍ക്കുന്നുള്ളു. അതില്‍ വൈവിദ്ധ്യത ഇല്ല. ഒരുവന്‍ തന്റെ സ്വരൂപത്തില്‍ നിന്നും അകന്നാല്‍ അത്‌ ദുഖഹേതുവായി. എന്നാല്‍ ഒരുവന്‍ സ്വരൂപത്തില്‍ അഭിരമിക്കുമ്പോള്‍ അത്‌ ആത്മനിയന്ത്രണമാണ്‌; പരമ പ്രശാന്തിയാണ്‌.

പഞ്ചേന്ദ്രിയങ്ങളും മനസ്സും മറ്റും അതാതിന്റെ വിഷയബന്ധുക്കളുടെ സാമീപ്യത്തില്‍ മാത്രമേ പ്രവര്‍ത്തനനിരതമാവൂ. എന്നാല്‍ ആത്മാവും ബോധവും കര്‍മ്മങ്ങളില്‍ ആമഗ്നമല്ല. ലോകത്തെ സത്തെന്നു കരുതുന്നവന്‌ ആത്മജ്ഞാനമില്ല. അവനു നമ്മെപ്പോലുള്ള സാധകര്‍ അസത്തുക്കളാണ്‌.എന്നില്‍ ഉള്ള ബോധം വിശ്വാവബോധം തന്നെയാണ്‌. അതുകൊണ്ട്‌ ലോകവ്യാപാരങ്ങള്‍ എല്ലാം ബോധത്തില്‍ നിന്നും വിഭിന്നമായി എനിക്ക്‌ തോന്നുന്നതേയില്ല. കാറ്റില്‍ നിന്നും ചലനം വ്യതിരിക്തമല്ലാ എന്നതുപോലെയാണത്‌. അവരുടെ മനസ്സില്‍ എന്റെ ദേഹം സത്താണെന്ന്‌ തോന്നിയേക്കാം. എന്നാല്‍ ഉറങ്ങിക്കിടക്കുന്ന ആള്‍ക്കെന്നപോലെ എന്നെ സംബന്ധിച്ചിടത്തോളം അവരുടെ ഭ്തീകാസ്തിത്വം ഉണ്മയല്ല. എനിക്കവരുമായുള്ള ബന്ധം ബ്രഹ്മമത്രേ. അത്‌ ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. അവരുടെ കാഴ്ചപ്പാട്‌ എന്തുമായിക്കൊള്ളട്ടെ. അതെല്ലാം എനിക്ക്‌ ചിതമാണ്‌.സര്‍വ്വവും ബ്രഹ്മമായി നിലകൊള്ളുമ്പോള്‍ ഞാന്‍ ഇല്ല. ഞാനീപ്പറയുന്ന വാക്കുകള്‍ നിനക്കുവേണ്ടി ഉണ്ടാവുന്നതാണെന്നറിയുക. സത്യജ്ഞാനിയായ ഒരുവനില്‍ സുഖാസക്തിയോ മുക്തിവാഞ്ഛയോ സമ്പത്തിനോടുള്ള ആഭിമുഖ്യമോ ഒന്നും ഉണ്ടാവുകയില്ല. അവയൊന്നും അയാള്‍ക്ക്‌ ആവശ്യമില്ല. ഞാനും, ലോകവും ഒന്നും ഇല്ലാത്തവയാണെന്ന സാക്ഷാത്ക്കാരത്തിന്റെ നിറവിലാണയാള്‍.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.