നാസ്ഥയെ തുടര്‍ന്ന് എരുമേലി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞവര്‍ഷം ലഭിക്കേണ്ട ലക്ഷങ്ങളുടെ ലോകബാങ്ക് ധനസഹായം പ്രതിസന്ധിയില്‍. പഞ്ചായത്തിന്റെ വികസന- ക്ഷേമ പദ്ധതികളായ അംഗന്‍വാടി നവീകരണം, വൃദ്ധസദനം എന്നിവയ്ക്കായുള്ള 46 ലക്ഷത്തോളം രൂപയുടെ സഹായമാണ് പ്രതിസന്ധിയിലെത്തിയിരിക്കുന്നത്. പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഓഡിറ്റിംഗില്‍ കണക്കുകള്‍ ശരിയാക്കുന്നതില്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടിയെന്ന് ഭരണസമിതിയില്‍പ്പെട്ട അംഗങ്ങള്‍ തന്നെ പറയുന്നു.
ഈ വര്‍ഷത്തെ ലോകബാങ്ക് ധനസഹായം ലഭിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ ധനസഹായം വാങ്ങിയെടുക്കുന്നതില്‍ ഭരണസമിതിയും അനാസ്ഥ കാട്ടിയെന്നും പരാതികളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ധനസഹായത്തിന് പ്രതിസന്ധി ഉണ്ടായതോടെ ഇനി സഹായം ലഭിക്കണമെങ്കില്‍ മന്ത്രിസഭയുടെ അനുമതി വാങ്ങണമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.
ലോകബാങ്ക് ധനസഹായത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയടക്കമുള്ളവരെ നേരില്‍ കാണാനുള്ള അവസരത്തിനായി പഞ്ചായത്തധികൃതര്‍ കാത്തിരിക്കുകയാണെന്നും വൈസ് പ്രസിഡന്റ് ജോപ്പന് മണ്ഡപത്തില്‍ പറഞ്ഞു. എന്നാല്‍ ധനസഹായത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ കടുത്ത വീഴ്ചയാണ് ഉണ്ടാകുന്നതെന്നും പഞ്ചായത്തംഗങ്ങളും ചൂണ്ടിക്കാട്ടുന്നു.
ചോര്‍ന്നൊലിക്കുന്നതും നാശത്തിന്റെ വക്കിലെത്തിനില്ക്കുന്നതുമായ വാടക കെട്ടിടങ്ങളടക്കം നിരവധി അംഗന്‍വാടികളാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണിപ്പുഴയില്‍ അംഗന്‍വാടിയുടെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയും കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. പഞ്ചായത്തിന്റെ അടിസ്ഥാന വികസന പദ്ധതികള്‍ പോലും കാര്യക്ഷമമായി പൂര്‍ത്തീകരിക്കാനോ ധനസഹായങ്ങള്‍ വാങ്ങിയെടുക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും നാട്ടുകാരും പറയുന്നു.
ലോകബാങ്കിന്റെ ലക്ഷക്കണക്കിനു രൂപയുടെ ധനസഹായത്തിനായി തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: