വാഷിങ്ടണ്‍: ഇറാഖ് ഭരണകൂടത്തിന് പ്രതിസന്ധി ശ്രഷ്ടിക്കുന്ന സുന്നി ഭീകരരെ നേരിടാന്‍ അമേരിക്ക ഇറാന്റെ സഹായം തേടി. യു.എസ്.സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വില്യം ജെ ബേണ്‍സും ഇറാന് പ്രതിനിധിയും തമ്മില്‍ തിങ്കളാഴ്ച വിയന്നയില്‍ വച്ച് ചര്‍ച്ച നടന്നിരുന്നു.
ആണവായുധ നിരോധന നിയമത്തിനു വിധേയമാകാന്‍ വിസമ്മതിച്ചതിലൂടെ മുമ്പ് യു.എസിന്റെ ശത്രുപട്ടികയില്പ്പെട്ടിരുന്നതാണ് ഇറാന്. ഭീകരവാദത്തിന്റെ ഉറവിടമെന്നും ഭീകരരുടെ സ്പോണ്സര് എന്നും മറ്റുമായിരുന്നു ഇറാനെകുറിച്ച് ഇതുവരെ അമേരിക്ക പറഞ്ഞിരുന്നത്. അതെല്ലാം മറന്ന് ഇറാക്ക് വിഷയത്തില്‍ ഇറാനുമായി സഹകരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ തയ്യാറാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.
ഷിയ നേതൃത്വത്തിലുള്ള ഭരണകൂടത്തില്‍ സുന്നി വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തി സുസ്ഥിര സര്‍ക്കാര്‍ സ്ഥാപിക്കുന്നതിന് സഹായിക്കണമെന്ന് ഇറാനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇതിന് ഷിയാ നേതാക്കളുടെ അനുകൂല സമീപനം നേടാനാണ് ഇറാന്റെ സഹായം തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: