ബാഗ്ദാദ്: ഇറാഖിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നു തുടങ്ങി. ഒരു ബാരല്‍ എണ്ണയ്ക്ക് ഇപ്പോള്‍ നൂറ്റിയേഴ് ഡോളറിനു മുകളിലാണ് വില. ഇതനുസരിച്ച് മറ്റുരാജ്യങ്ങളിലും വില അമിതമായി കൂടി. ബ്രിട്ടനില്‍ എണ്ണവില ബാരലിന് 113.09 ഡോളറാണ്. ഇറാഖിലെ എണ്ണവ്യവസായത്തിെന്റ കേന്ദ്രമായ മൊസൂള്‍ ഭീകരര്‍ കീഴടക്കിയതാണ് പെട്ടെന്ന് വില ഉയരാന്‍ കാരണമായത്. കലാപം തുടരുകയും ഇറാനും അമേരിക്കയും ഇടപെടുകയും ചെയ്താല്‍ വില വളരെയേറെ കൂടുമെന്ന ഭീതിയും വിപണിയില്‍ പരന്നിട്ടുണ്ട്. എണ്ണവില കുത്തനെ കൂടിയത് ഇന്ത്യയേയും ഗുരുതരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: