ന്യുദല്‍ഹി: കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. ദല്‍ഹി പോലീസ് അന്വേഷച്ചിരുന്ന കേസാണ് സിബിഐ ഏറ്റെടുത്തത്. പ്രത്യേക ക്രൈം യൂണിറ്റിനാണ് അന്വേഷണ ചുമതല.
സംഭവത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുണ്ടെയുടെ മരണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട നിരവധി നേതാക്കള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.
ജൂണ്‍ മൂന്നിന് പുലര്‍ച്ചെ ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേയാണ് മുണ്ടെ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: