കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇനി പൊറുക്കാനാവില്ലെന്നു പറഞ്ഞ ബിജെപി ശക്തമായി പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി. തൃണമൂല്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 150ല്‍ അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ബിജെപി കുറ്റപ്പെടുത്തി. ആക്രണത്തില്‍ കൊല്ലപ്പെട്ട റഹീം ഷെയ്ഖിന്റെ കുടുംബാംഗങ്ങളെ ബിജെപി വൈസ് പ്രസിഡന്റ് ബല്‍ബീര്‍ പുഞ്ചിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സന്ദര്‍ശിക്കുന്നതിനിടയിലാണ് ഈ രൂക്ഷ വിമര്‍ശനം.
ജൂണ്‍ ഏഴിനാണ്വീര്ഭും ജില്ലയിലെ ബിജെപി പ്രവര്‍ത്തകനായ റഹീമിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മകള്‍ ആമിന ബീദി ഈ കൊലപാതകത്തിന്റെ ദൃക്സാക്ഷിയാണ്. എന്നാല്‍ പ്രതികളെ കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടും ഇവര്‍ക്കെതിരെ സംസ്ഥാന പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ ക്രൂര പ്രവര്‍ത്തിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിതാവിനെ കൊലപ്പെടുത്തിയത് അച്ഛന് ബിജെപിയെ അനുകൂലിച്ചതുകൊണ്ട് മാത്രമാണെന്നും ബീദി പറഞ്ഞു.
മംത ബാനര്‍ജി അധികാരമേറ്റശേഷം സംസ്ഥാനത്ത് ബിജെപിക്കു നേരെയുള്ള രാഷ്ട്രീയ അക്രമരാഹിത്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതനോടകം തന്നെ 157ല്‍ അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി. 35ഓളം പ്രവര്‍ത്തകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുയും ചെയ്തിട്ടുണ്ട്. ഇതില്‍ 50 കൊലപാതകങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമാണ് നടന്നിട്ടുള്ളത്.
മെയ് 31ന് ഉത്തര്‍ 24 പര്‍ഗാന ജില്ലയിലെ സന്ദേശ് ഗലിയില്‍ ബിജെപി അനുയായികളെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. ഇവര്‍ക്കു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇത് സംബന്ധിച്ച് പ്രവര്‍ത്തകര്‍ ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ്ങിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇസ്ലാമിക് ഭീകരവാദികളും മയക്കുമരുന്ന് മാഫിയ, തീവ്രവാദ പ്രവര്‍ത്തകരുമായുള്ള തൃണമൂല്‍ പാര്‍ട്ടിയുടെ ബന്ധമാണ് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ മുഖ്യ കാരണമെന്ന് പറഞ്ഞിരുന്നു. ഇവ തടയുന്നതിനു പകരം കൂട്ടുനില്‍ക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. രണ്ട്് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള കലഹമല്ല ഇതെന്നും ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഇവര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: