Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 514-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 08:25 pm IST
in Samskriti

ഗ്രാഹ്യഗ്രാഹകസംബന്ധ: സ്വാനിഷ്ഠോളപി ന ലഭ്യതേ

അസതസ്തു കഥം ലാഭ: കേന ലബ്ധോളസിത: ശശീ

വസിഷ്ഠന്‍ തുടര്‍ന്നു: ആശകളാകുന്ന വിഷങ്ങളെ ഇല്ലാതാക്കുന്ന സാധനയാണ്‌ യോഗം. യോഗത്തെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത്‌ കൂടുതല്‍ വിശദമാക്കാന്‍ ഞാന്‍ ഒന്നുകൂടി വിവരിക്കാം. എന്തെങ്കിലും വസ്തുവിനായി നീ ആഗ്രഹിച്ചു എന്നിരിക്കിലും ആത്മാവല്ലാതെ യാതൊന്നും ഇല്ല എന്നറിയുക. നിനക്ക്‌ എന്താണ്‌ ആഗ്രഹിക്കാനുള്ളത്‌? ബോധം ആകാശം പോലെ അതിസൂക്ഷ്മമാണ്‌. അവിച്ഛിന്നവും. അത്‌ തന്നെ വിശ്വം. എങ്ങിനെയാണ്‌ നീ ആഗ്രഹിക്കുക? ആഗ്രഹിക്കാനായി മറ്റു വിഷയങ്ങള്‍ ഉണ്ടായിട്ടില്ല തന്നെ.

വിഷയത്തിനെ ആഗ്രഹിച്ചു നിവര്‍ത്തിച്ചവനും ആ വസ്തുവിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ നമ്മള്‍ അറിയുന്നില്ല. എങ്ങിനെയാണ്‌ അസത്തായ വസ്തുവിനെ ലഭിക്കുക? കറുത്ത ചന്ദ്രനെ ആര്‍ക്കാണ്‌ ലഭിക്കുക? ഇങ്ങിനെ വിഷയലഭ്യതയെപ്പറ്റിയും അത്‌ ലഭിച്ചയാളെപ്പറ്റിയും വ്യക്തമായി വിശകലനം ചെയ്തറിയുമ്പോള്‍ അവ എവിടെപ്പോയി മറയുന്നു എന്ന്‌! നമുക്കറിയില്ല. ദൃഷ്ടാവ്‌, ദൃക്‌ക്‌, ദൃശ്യം എന്നീ ത്രിപുടികള്‍ക്ക്‌ തമ്മില്‍ അന്തരമേതും ഇല്ലാതെയിരിക്കുമ്പോള്‍ അഹംകാരം മുതലായവ ബോധത്തില്‍, അല്ലെങ്കില്‍ ആത്മാവില്‍ വിലയിക്കുന്നു. നിര്‍വാണപദത്തില്‍ കാഴ്‌ച്ചക്കാരനില്ല. കാഴ്ചയില്‍, ദൃശ്യമില്ല. ഇവയില്‍ ഏതെങ്കിലും ഉള്ളപ്പോള്‍ മുക്തിയുമില്ല.

വിഷയങ്ങളുടെ ഭ്രമാത്മകകാഴ്ചകള്‍കൊണ്ട്‌ പ്രായോഗികമായ യാതൊരു പ്രയോജനവുമില്ല. വെള്ളിപോലെ തിളങ്ങുന്ന ചിപ്പിയ്‌ക്ക്‌ വെള്ളിയുടെ മൂല്യമില്ലല്ലോ. ഭ്രമാത്മകമായ കാഴ്ചകളെ യഥാര്‍ത്ഥമെന്നു കരുതുമ്പോള്‍ അസന്തുഷ്ടി സഹജം. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം സാക്ഷാത്ക്കരിക്കുമ്പോള്‍ അത്‌ ആനന്ദദായകമാണ്‌. അവരണ്ടും തമ്മില്‍ കാര്യകാരണബന്ധം പോലും ഇല്ല. കാരണം അനന്തമായ, ഏകമായ അവബോധം മാത്രമാണല്ലോ ഉണ്മ.

കാര്യം, കാരണം എന്നീ രണ്ടു വാക്കുകള്‍ അര്‍ത്ഥരഹിതമത്രേ. ജലത്തിന്റെ നനവെന്ന സ്വഭാവത്തിനും കാറ്റിന്റെ ചലനമെന്ന സഹജഭാവത്തിനും കാരണം എന്താണ്‌?

വിശ്വം മുഴുവനും ഭഗവാനാകയാല്‍ ദുഃഖം, സന്തോഷം, എന്നിവയൊന്നും ഉള്ളവയല്ല. ഉപാധിരഹിതമായ ബോധമല്ലാതെ മറ്റൊന്നും ഇല്ലാത്തപ്പോള്‍ ആശകള്‍ എങ്ങിനെ എവിടെ ഉദിക്കാനാണ്‌? രാമന്‍ ചോദിച്ചു: എല്ലാമെല്ലാം ബ്രഹ്മവും അനന്തമായ ബോധവും ആണെങ്കില്‍ ആശകളും അതുതന്നെ. അപ്പോള്‍ അനുശാസനങ്ങള്‍ക്കും വിലക്കുകള്‍ക്കും എന്താണൊരു ന്യായീകരണം?

വസിഷ്ഠന്‍ പറഞ്ഞു: ഒരിക്കല്‍ സത്യസാക്ഷാത്ക്കാരമായാല്‍പ്പിന്നെ ആശകളും ബ്രഹ്മം തന്നെയാണ്‌. എന്നാല്‍ രാമാ, ആത്മജ്ഞാനം ഉണ്ടാകുന്ന അതേ മാത്രയില്‍, ജ്ഞാനം ഉണരുന്ന നിമിഷത്തില്‍, സൂര്യ‍ോദയത്തില്‍ ഇരുട്ടെന്നപോലെ ആശകള്‍ ഇല്ലാതെയാകുന്നു. ആത്മജ്ഞാനമാകുന്ന സൂര്യ‍ോദയം ഉണ്ടാവുമ്പോള്‍ ദ്വന്ദാത്മകതയും അതിന്റെ ഉപാധികളും വാസനകളും എല്ലാം ഇല്ലാതെയാവുന്നു. അത്തരം അവസ്ഥയില്‍ ആശകള്‍ക്ക്‌ എങ്ങിനെ നിലനില്‍ക്കാനാവും? ആത്മജ്ഞാനിയായ ഒരുവനില്‍ വസ്തുക്കളോട്‌ ആസക്തിയോ വെറുപ്പോ ഇല്ല. ഒന്നിനോടും ആകര്‍ഷണമോ വികര്‍ഷണമോ അവര്‍ക്കില്ല. ഒന്നിലും പ്രത്യേകിച്ച്‌ അഭിരുചിയും അവരില്‍ സാധാരണ കാണില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.