ഇസ്ലാമാബാദ്: കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണങ്ങള്‍ക്കായി സമിതി രൂപീകരിച്ചു. കറാച്ചി ഡപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ മുനീര്‍ അഹമ്മദ് ഷെയ്ഖാണ് സമിതിയുടെ തലവന്‍.
ഞായറാഴ്ച്ചയാണ് വിമാനത്താവളത്തില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ പത്ത് ഭീകരരുള്‍പ്പടെ 30ഓളം പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിലെ സെക്യൂരിറ്റി ഫോഴ്സുമായി ചൊവ്വാഴ്ച്ചയും ഭീകരര്‍ ഏറ്റുമുട്ടിയിരുന്നു. ഈ രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്തം തെഹറിക്ക്-ഇ-താലിബാന് പാക്കിസ്ഥാന് ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: