Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 508-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2014, 08:13 pm IST
in Samskriti

വാസനൈവേഹ പുരുഷ: പ്രേക്ഷിതാ സാ ന വിദ്യതേ

താം ച ന പ്രേക്ഷതേ കശ്ചിത്തത: സംസാര ആഗത:

വസിഷ്ഠന്‍ തുടര്‍ന്നു: അനന്തബോധം സ്വയം അനന്തമായും ഉപാധിരഹിതമായും ചിന്തിക്കുന്നതാണ്‌ എല്ലാവര്‍ക്കും അനുഭവമാകുന്നത്‌. എന്നാല്‍ വിഷയങ്ങള്‍ കടന്നുവരുമ്പോള്‍, അവയെപ്പറ്റിയുള്ള ആവര്‍ത്തിച്ചുള്ള ചിന്തകള്‍ അവയ്‌ക്ക്‌ പ്രബലത നല്‍കുമ്പോള്‍ ബോധം വിഷയങ്ങള്‍ക്ക്‌ സമൂര്‍ത്തഭാവം നല്‍കുന്നു. സ്വപ്നത്തില്‍ ഉണ്ടാകുന്ന വസ്തുക്കള്‍ ഉള്ളില്‍ ഉള്ളവയാണെങ്കിലും അവയ്‌ക്കൊരു വ്യതിരിക്തത തോന്നുന്നുണ്ടല്ലോ. സ്വപ്നവസ്തു നഷ്ടപ്പെടുമ്പോള്‍ ഒന്നും വാസ്തവത്തില്‍ നഷപ്പെടുന്നില്ല. അതുപോലെ ലോകവും, ഞാനും ഇല്ലാതെയായാല്‍ ഒന്നും നഷ്ടമാവുന്നില്ല. ലോകത്തെയോ അഹംകാരത്തെയോ നിന്ദിച്ചു പറയുന്നതില്‍ കാര്യമില്ല. വെറും ഭ്രമക്കാഴ്‌ച്ചയെ ആരെങ്കിലും പുകഴ്‌ത്തുകയോ ഇകഴ്‌ത്തുകയോ ചെയ്യുമോ? അന്വേഷണം മാത്രമാണ്‌ ഇവിടെ സമുചിതമായ മാര്‍ഗ്ഗം. അന്വേഷണത്തില്‍ എന്ത്‌ ബാക്കിയാവുന്നുവോ അതാണ്‌ സത്യം. ആ സത്യത്തില്‍ സുദൃഢനാവൂ. ഈ ലോകമെന്ന കാഴ്ച വെറും ഭാവനയാണ്‌.
അന്വേഷണത്തില്‍ ഇല്ലാതെയാവുന്ന ധാരണകള്‍ മാത്രമാണത്‌. ധാരണകള്‍ ഇല്ലാതെയായാല്‍ ബാക്കിയാവുന്നത്‌ ബ്രഹ്മം. ലോകമെന്ന വ്യര്‍ത്ഥഭാവനയെ സത്യമെന്ന്‌ കരുതുന്നത്‌ വന്ധ്യയുടെ പുത്രനെ വിശ്വസിച്ച്‌ ജീവിക്കുന്നത്‌ പോലെ അസംബന്ധം. വ്യതിരിക്തവ്യക്തിത്വം വാസനയാണ്‌, മാനസീക ഉപാധികളാണ്‌. അവ അന്വേഷണത്തില്‍ ഇല്ലാതെയാവുന്നവയാണ്‌. എന്നാല്‍ അവിദ്യയുടെ തലത്തില്‍ ശരിയായ കാഴ്ചയുടെ അഭാവത്തില്‍ ലോകം എന്ന കാഴ്ച ഉയര്‍ന്നു പൊന്തുകയായി.

ദേഹങ്ങള്‍ പഞ്ചഭൂതങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന സംഘാതസംയുക്തമായി നിര്‍മ്മിക്കപ്പെടുന്നു. അത്‌ ജഡമാണ്‌. സ്വയം അതില്‍ ചൈതന്യമില്ല. മനസ്സും ബുദ്ധിയും അഹംകാരവും എല്ലാം ജഡം. പഞ്ചഭൂതാത്മകം. മനോബുദ്ധ്യഹങ്കാരങ്ങളിലെ ജഡത്വം നീക്കിക്കഴിഞ്ഞാല്‍ അവശേഷിക്കുന്നതെന്തോ അതാണ്‌ നിത്യശുദ്ധപ്രബുദ്ധമായ അനന്തബോധം. മുക്തിയാണത്‌. വിഷയം വിഷയിയില്‍ വിലയിക്കുന്നു. അവയ്‌ക്ക്‌ വ്യതിരിക്തമായ നിലനില്‍പ്പില്ല. ഉപാധിസ്ഥമായ അവസ്ഥ എന്നതും സത്യമല്ല. അന്വേഷണത്തില്‍ ഇല്ലാതെയാവുന്ന ഒന്നാണത്‌. അത്തരം ഭാവനകളെ ഇങ്ങിനി വരാത്തവണ്ണം എന്നെന്നേയ്‌ക്കുമായി ഉപേക്ഷിക്കുകയാണുത്തമം. സാധകനില്ല, സാധനാവിഷയമില്ല, യാഥാര്‍ത്ഥ്യമോ അയാഥാര്‍ത്ഥ്യമോ ഇല്ല. പരമപ്രശാന്തത മാത്രമാണുണ്മ. ഈ പ്രശാന്തതയില്‍ അഭിരമിക്കുന്നവന്‍ കര്‍മ്മനിരതനാണെങ്കിലും അല്ലെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ അതീതനാണ്‌. മനസ്സ്‌ അനന്താവബോധത്തെ പരിമിതപ്പെടുത്തുന്ന എല്ലാ ധാരണാസങ്കല്‍പ്പങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുമ്പോള്‍ പ്രബുദ്ധനായ മുനിയെങ്ങിനെ ദ്വന്ദതയില്‍ നിലകൊള്ളും? പ്രേമമോ, ദ്വേഷമോ ഭയമോ ഇല്ലാതെ അവിച്ഛിന്നമനസ്സോടെ ശാന്തനായി അയാളിരിക്കുന്നു. വിഷയിയില്‍ വിഷയം ഉണരുമ്പോള്‍ അത്‌ തന്നില്‍ നിന്നും വിഭിന്നമായി വിഷയിയില്‍ അനുഭവപ്പെടുന്നു. എന്നാല്‍ വിഷയവും വിഷയിയും സ്വപ്നം കാണുന്നവനും സ്വപ്നവസ്തുവും എന്നപോലെ അഭിന്നങ്ങളാണ്‌. രണ്ടു പാത്രങ്ങളിലായി വച്ചിട്ടുള്ള പാല്‌ പോലെയാണത്‌. അനന്തമായ ആത്മാവ്‌ എല്ലാ ഭാവനകള്‍ക്കും അതീതമാണ്‌. ഭാവനകളാണ്‌ വിഷയങ്ങളെ ഉണ്ടാക്കുന്നത്‌. എന്നാല്‍ ഭാവനകള്‍ ഇല്ലാതെയായാല്‍ വിഷയങ്ങളും അസ്തമിക്കും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.