നാമം 418. ഓജസ്‌കരഃ – ഓജസ്സുണ്ടാക്കുന്നവന്‍. ഓജസ് എന്ന പദത്തില്‍ തേജസ്സൊന്നും ബലമെന്നും അര്‍ത്ഥം പറയാം. അര്‍ത്ഥവ്യാപ്തികൊണ്ട് ഉന്മേഷം, ശേഷി, കാന്തി, ശോഭ, ശരീരത്തിന്റെ നിലനില്‍പ്പിനാധാരമായ ചൈതന്യം എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍. ഇവയില്‍ ഏതര്‍ത്ഥം സ്വീകരിച്ചാലും ഓജസ്സ് ഭഗവാനില്‍നിന്നു വസ്തുക്കള്‍ക്കും ജീവികള്‍ക്കും ലഭിച്ചതാണെന്നു കാണാം. ഭഗവദ്ഗീതയില്‍ ഭഗവാന്‍ തന്നെ പറയുന്നു.
”രസോളഹമപ്‌സു കൗന്തേയ പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവ: സര്‍വവേഭേഷ്ഠ ശബ്ദ: ഖേ പൗരുഷം നൃഷ്ഠ
പുേണ്യാ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൗ
ജീവനം സര്‍വഭൂതേഷ്ഠ തപശ്ചാസ്മി തപസ്വിഷ്ഠ
ബീജമാം സര്‍വഭൂതാനാം വിദ്ധി പാര്‍ത്ഥ സനാതനം
ബുദ്ധിര്‍ ബുദ്ധിമതാമസ്മി തേജസ് തേജസ്വിനാമഹം
ബലം ബലവതാം ചാഹം കാമരാഗവിവര്‍ജ്ജിതം
ധര്‍മ്മാവിരുദ്ധോ ഭൂതേഷ്ഠ കാമേ ളസ്മി ഭരതര്‍ഷഭ”
(അല്ലയോ കുന്തീപുത്രാ, ജലങ്ങളില്‍ രസം ഞാനാകുന്നു. സൂര്യചന്ദ്രന്മാരുടെ പ്രകാശവും വേദങ്ങളിലെ പ്രണവവും ആകാശത്തിലെ ശബ്ദവും പുരുഷന്മാരില്‍ പൗരുഷവും ഞാനാകുന്നു. ഭൂമിയിലെ പുണ്യഗന്ധവും അഗ്നിയിലെ തേജസും സര്‍വഭൂതങ്ങളുടെയും ആയുസ്സും തപസ്വികളുടെ തപസും ഞാനാണ്. അല്ലയോ അര്‍ജുനാ, സരവഭൂതങ്ങളുടെയും സനാതനമായ ബീജവും ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസും ഞാനാകുന്നു. ബലവാന്മാരുടെ കാമരാഗവിവര്‍ജിതമായ ബലവും പ്രാണികള്‍ക്കുണ്ടാകുന്ന ധര്‍മവിരുദ്ധമല്ലാത്ത കാമവും ഞാന്‍ തന്നെ. ഭഗവദ്ഗീത 7, 8,9, 10, 11) പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളിലും ജീവികളിലും പ്രവര്‍ത്തനങ്ങളിലും ചൈതന്യമായി വര്‍ത്തിക്കുന്ന ഭഗവാനെ എല്ലാത്തിനും ഓജസു നല്‍കുന്നവനായി നാമം സ്തുക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















