Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2014, 09:21 pm IST
inSamskriti

നിത്യപാരായണം 499-ാം ദിവസം

വരമന്ധഗുഹാഹിത്വം ശിലാന്ത:കീടതാ വരം

വരം മരൗ പന്ഗുംമൃഗോ ന ഗ്രാമ്യജനസംഗമ:

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, മാങ്കിമുനി ചെയ്തപോലെ ആസ്‌കതിയോ മനോപാധികളോ ഇല്ലാതെ, മനസ്സില്‍ നിറഭേദം ഇല്ലാതെ പരമാവസ്ഥയിലേയ്‌ക്ക് സധീരം കടന്നുചെല്ലൂ. നിന്റെ പൂര്‍വ്വികനായ അജന്‍ ഒരു യഗകര്‍മ്മത്തിനായി എന്നെ ക്ഷണിച്ചിരുന്നു. ആകാശമാര്‍ഗ്ഗത്തുനിന്നും ഞാന്‍ വന്നിറങ്ങിയത് പൊടിപടലം നിറഞ്ഞ, ചൂടേറിയ ഒരു വനപ്രദേശത്താണ്. കാട്ടിലൂടെ കടന്നുപോകുമ്പോള്‍ ഒരു യാത്രക്കാരന്‍ ഇങ്ങിനെ വിലപിക്കുന്നത് കേട്ടു. “ഈ സൂര്യന്റെ താപം എല്ലാത്തിനെയും ചുട്ടുനീറ്റുന്നു. അതുപോലെ ദുഷ്ടജനസംസര്‍ഗ്ഗം പാപവും കുടിലതയും ഉണ്ടാക്കാന്‍ മാത്രമേ ഉതകുന്നുള്ളു. ഞാനാ ഗ്രാമത്തില്‍പ്പോയി ഈ തളര്‍ച്ചയില്‍ നിന്നുമൊരല്‍പം ആശ്വാസം കിട്ടുമോ എന്ന് നോക്കട്ടെ.’

അയാള്‍ ഗ്രാമത്തിലേയ്‌ക്ക് കടക്കുന്നതിനു തൊട്ടുമുന്‍പ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘യാത്രക്കാരാ, സ്വന്തം പാത ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അങ്ങേയ്‌ക്ക് സ്വാഗതം! ദാഹിക്കുമ്പോള്‍ ഉപ്പുവെള്ളം കുടിച്ചാല്‍ എന്നപോലെയാണ് അജ്ഞാനികള്‍ വസിക്കുന്ന ഗ്രാമത്തില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോവുന്ന അനുഭവം. ഉപ്പുവെള്ളം ദാഹം ശമിപ്പിക്കുകയില്ല. ഇവിടെനിന്നും അങ്ങേയ്‌ക്ക് ശാശ്വതമായ സന്തുഷ്ടി ലഭിക്കുകയില്ല. അജ്ഞാനി തെറ്റായ പാതയില്‍ അലക്ഷ്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ആത്മാന്വേഷണം നടത്തുന്നില്ല. തെറ്റുകളില്‍ നിന്നും പിന്തിരിയുന്നുമില്ല. അവര്‍ വെറും യന്ത്രങ്ങളെപ്പോലെയാണ് ഇവിടെ കഴിയുന്നത്.“ഇരുളടഞ്ഞ ഗുഹയില്‍ വാഴുന്നൊരു സര്‍പ്പമാവുന്നതും, പാറയ്‌ക്കുള്ളില്‍ കുടികൊള്ളുന്നൊരു പുഴുവാകുന്നതും മണലാരണ്യത്തിലെ കാനല്‍ജലം തേടുന്ന മുടന്തുള്ളൊരു മാനാകുന്നതും ഈ അജ്ഞാനികളായ ഗ്രാമവാസികളുമായുള്ള സഹവാസത്തേക്കാള്‍ ഉത്തമമത്രേ.”അവരുടെ സഹവാസം നൈമിഷികസുഖത്തെ നല്‍കുന്നു. എന്നാല്‍ അത് ആത്മനശീകരണത്തിന് വഴിയൊരുക്കുന്നു.’ ഞാന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു: ഭഗവന്‍, അങ്ങാരാണ്? അങ്ങൊരു ചക്രവര്‍ത്തിയെപ്പോലെ പ്രഭയാര്‍ന്നവനാണ്, എന്നാല്‍ കയ്യില്‍ ഒന്നുമില്ലാ താനും. അങ്ങ് അമൃത് കുടിക്കുകയുണ്ടായോ? ഒന്നും ഇല്ലെങ്കിലും അങ്ങ് പൂര്‍ണ്ണനായും തൃപ്തനായും കാണപ്പെടുന്നു. എന്താണ് ഒന്നുമല്ലെങ്കിലും എല്ലാമായ അങ്ങയുടെ ഈ രൂപത്തിന്റെ രഹസ്യം? അഭൗമം, എങ്കിലും അത് ഭൂമിയില്‍ നിലകൊള്ളുകയും ചെയ്യുന്നു. അങ്ങ് എല്ലാ പ്രത്യാശകള്‍ക്കും ആശകള്‍ക്കും അതീതനാണ്. എങ്കിലും അങ്ങ് ആശകളേയും പ്രതീക്ഷകളെയും ഉപേക്ഷിക്കുന്നതായും തോന്നുന്നില്ല. അങ്ങയുടെ ബോധത്തില്‍ പല പല ധാരണകളും ഭാവനകളും ഉയരുന്നത് അങ്ങയുടെ ഇച്ഛയ്‌ക്കനുസരിച്ചാണ്. അങ്ങില്‍ ഈ വിശ്വം മുഴുവനും കുടികൊള്ളുന്നത് പഴത്തിനുള്ളിലെ വിത്തില്‍ മരമെന്നപോലെയാണ്.

‘തീര്‍ത്ഥയാത്രക്കാരനായ എന്റെ പേര് മാങ്കി. ഞാനേറെ അലഞ്ഞിരിക്കുന്നു. എനിക്കിനി സ്വധാമം കണ്ടെത്തണം എന്നുണ്ട്. എന്നാല്‍ തിരികെ വീടെത്താനുള്ള ഊര്‍ജ്ജം എന്നിലില്ല. ഭഗവാനേ, മഹാന്മാരെ കണ്ടാലുടന്‍ അവര്‍ സൗഹൃദം കാണിക്കും. എനിക്കീ സംസാരം തനിയെ കടക്കാന്‍ സാധിക്കുന്നില്ല. ദയവായി എന്നെ പ്രബുദ്ധനാക്കിയാലും’ഞാന്‍ അയാളോട് പറഞ്ഞു: യാത്രക്കാരാ, പേടിക്കണ്ട. ഞാന്‍ വസിഷ്ഠന്‍. നീ തീര്‍ച്ചയായും മുക്തിയുടെ കവാടത്തില്‍ എത്തിയിരിക്കുന്നു. ആത്മാന്വേഷിയായ സദ്ജനങ്ങളുമായുള്ള സംഗം നീ കാംഷിക്കുന്നുവല്ലോ. അതുകൊണ്ടുതന്നെ നീ സംസാരത്തിന്റെ മറുകര കണ്ടിരിക്കുന്നു. നിന്റെ മനസ്സില്‍ അനാസക്തി ഉയര്‍ന്നതിനാല്‍ പ്രശാന്തിയും അവിടെയുണ്ട്. സത്യത്തെ മറയ്‌ക്കുന്ന മൂടുപടം മാറ്റുമ്പോള്‍ ഉണ്മ സ്വയം പ്രശോഭിക്കുന്നു. പറയൂ, നിനക്കെന്താണ് അറിയേണ്ടത്? ഈ ലോകമെന്ന ഭ്രമക്കാഴ്‌ച്ചയെ എങ്ങിനെ നശിപ്പിക്കാമെന്നാണ് നീ ഉദ്ദേശിക്കുന്നത്?

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.