ഇക്കാലത്ത് വിദ്യാസമ്പന്നരെന്ന് വിളിക്കപ്പെടുന്നയാളുകള്‍, തങ്ങളുടേതായ യുക്തികളില്‍ സ്വയം അഭിരമിച്ച് ആത്മീയതയോടുള്ള ബഹുമാനവും ആദരവും കൈവിട്ടിരിക്കുന്നു. ലോകത്തിന്റെ രക്ഷകരാണ് തങ്ങളെന്ന് ചിന്തിക്കുന്ന അറിവില്ലാത്ത ആളുകള്‍ പീഡകരായിത്തീരാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ, ആത്മീയതയോട് ഈ സംസ്കാരത്തിന് ആഴമേറിയ ആദരവും മൂല്യബോധമുള്ളതുകൊണ്ട് ഇത്തരക്കാര്‍ ഇപ്പോഴും വ്യക്തികളോ ചെറുവിഭാഗങ്ങളോ മാത്രമായിത്തന്നെ ഇരിക്കുന്നു. നമ്മള്‍ ഇവിടെക്കണ്ടത് ഞാന്‍ പറയുന്നതിനെയും ചെയ്യുന്നതിനെയും എതിര്‍ക്കാനുള്ള സംഘടിത ശ്രമമെന്നതിനുപരി അവരുടെ വ്യക്തിപരമായ അഹന്തയാണ്.
-സദ്ഗുരു ജഗ്ഗി വാസുദേവ്
















