നീ അക്രമാസക്തനാകുമ്പോള്‍ നിന്റെ ദിവ്യത്വം നഷ്ടപ്പെട്ട് മനുഷ്യരാശിയില്‍ നിന്നും ഒറ്റപ്പെട്ട് നീ ഒരു മൃഗമായി മാറുന്നു. പകരം, എനിക്കുവേണ്ടത് ഒരിക്കലും പതറാത്ത ദൃഢതയേറിയ സ്വഭാവം, ഏറ്റവും നിര്‍ണായകമായ സാഹചര്യങ്ങളിലും ഭൂമിയെപ്പോലും പിടിച്ചുകുലുക്കുന്ന ഉറച്ച വിശ്വാസം, ക്ഷമയും സഹനവും, എന്തുതന്നെ ശ്രവിച്ചാലും എന്നോടുള്ള ആജീവാനന്ത വിശ്വസ്തത, നിന്നെ ഭ്രാന്തുപിടിപ്പിക്കുന്നവരോടുപോലും. മാധുര്യവും ശാന്തതയുമുള്ള പെരുമാറ്റം. എന്റെ സര്‍വ്വവ്യാപിത്വത്തെ അറിയുന്ന ആത്മവിശ്വാസം സ്പുരിക്കുന്ന മന്ദഹാസം. എല്ലാപേരെയും ആശ്വാസിപ്പിക്കുന്ന ഊഷ്മളവും സ്നേഹഭരിതവുമായ എന്നെ ജയിക്കുന്ന ഹൃദയവും
-സത്യസായി ബാബ
















