Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 495-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 08:53 pm IST
in Samskriti

സ്വ സങ്കല്‍പ്പേന ചേത്യ‍ോക്തം ചിദിത്യപരനാമകം

അനന്തം ചേതനാകാശം ജീവശബ്ദേന കഥ്യതേ

രാമന്‍ ചോദിച്ചു: മഹാമുനേ, പരമാത്മാവുമായി ബന്ധപ്പെട്ട്‌ ജീവന്റെ ആസ്ഥാനം, സ്വഭാവം, രൂപം എന്നിവയെപ്പറ്റി എന്നെ ഉദ്ബോധിപ്പിച്ചാലും.

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ‘അനന്താവബോധം തന്നെയാണ്‌ സ്വയം തിരിച്ചറിയുമ്പോള്‍ ജീവനായി അറിയപ്പെടുന്നത്‌. അത്‌ സ്വയം അതിന്റെ തന്നെ അറിവിന്‌ വിഷയമായി തീരുന്നരീതിയില്‍ ധാരണ വെച്ചുപുലര്‍ത്തുന്നു. അത്‌ ‘ചിത്ത്‌’ എന്നും ശുദ്ധബോധം എന്നും അറിയപ്പെടുന്നു.’

ഈ ജീവന്‍ അണുസൂക്ഷ്മമോ അതിസ്തൂലമോ ആയ പദാര്‍ത്ഥമല്ല. അത്‌ നിശ്ശൂന്യതയോ മേറ്റ്ന്തെങ്കിലുമോ അല്ല. ജീവന്‍ സ്വയം അറിയുമ്പോള്‍ അത്‌ സര്‍വ്വവ്യാപിയും നിര്‍മ്മലവുമായ ബോധം തന്നെയാണ്‌. അണുവിനെക്കാള്‍ അതിസൂക്ഷ്മം, എന്നാല്‍ സ്തൂലമെന്ന വാക്കിനു വിവക്ഷിക്കാവുന്നതിലും ഉപരിയാണതിന്റെ വിസ്താരം. അത്‌ എല്ലാമെല്ലാമാണ്‌. ശുദ്ധമായ അവബോധമാണ്‌. ജ്ഞാനികള്‍ അതിനെ ജീവന്‍ എന്ന്‌ വിളിച്ചു.

എന്തെന്ത്‌ വിഷയങ്ങള്‍ ഇവിടെ അനുഭവിച്ചുവെന്നാലും അത്‌ ജീവന്‍ സ്വയം അനുഭവിക്കുന്നതാണ്‌. അനുനിമിഷം അനുഭവിക്കുന്നവ അവിടവിടെത്തന്നെ അനുഭവമാക്കുന്നതും ജീവനാണ്‌. അത്തരം അനുഭവങ്ങളെ സ്വായത്തമാക്കുന്നത്‌ കാറ്റിന്റെ ചലനമെന്നതുപോലെ ജീവനില്‍ സഹജമാണ്‌. എന്നാല്‍ അത്തരം ‘അനുഭവങ്ങള്‍’ നിലയ്‌ക്കുമ്പോള്‍ ജീവന്‍ ബ്രഹ്മം തന്നെയാകുന്നു.

ചിത്തം സ്വയം അഹംകാരം എന്ന ധാരണയെ നിലനിര്‍ത്തി, കാലദേശചലനവസ്തു മുതലായവകളെ സൃഷ്ടിച്ച്‌ ദേഹത്തില്‍, ദേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നു. എന്നിട്ട്‌ അസത്തായ എല്ലാറ്റിനെയും സ്വയമുള്ളില്‍ സത്തായി ധരിച്ച്‌ വശാവുന്നു. സ്വയം മരണത്തെ സ്വപ്നത്തില്‍ ദര്‍ശിക്കുന്നതിനു സമമാണിത്‌.

സ്വരൂപത്തെ മറന്നുകൊണ്ട്‌ ജീവന്‍ തെറ്റായ ധാരണകളുമായി താതാത്മ്യം പ്രാപിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുമായി ആകസ്മികബന്ധം സ്ഥാപിച്ച്‌ അവയുടെ അനുഭവങ്ങള്‍ സ്വന്തം അനുഭവങ്ങളായി തെറ്റിദ്ധരിക്കുന്നു. പഞ്ചപ്രഭാവങ്ങള്‍ വരപ്രസാദമാക്കി അന്തര്യാമിയായ പുരുഷനായും ബ്രഹ്മാണ്ഡഭാവത്തില്‍ വിരാട്ടായും അത്‌ പ്രോജ്വലിച്ചു നില്‍ക്കുന്നു. പരമാത്മാവില്‍ നിന്നും ഉണ്ടായ പ്രഥമനിര്‍ഗളനം അതിസൂക്ഷ്മായ ഈ മനോജീവനാണ്‌.

ഈ പുരുഷന്‍ സ്വയം ഉയര്‍ന്നു,വളര്‍ന്നു,വികാസംപ്രാപിച്ചു,ചുരുങ്ങി, ഒടുങ്ങുന്നു. അയാളുടെ സ്വരൂപം മനസ്സിന്റെ, ചിന്തകളുടെ, അല്ലെങ്കില്‍ ധാരണകളുടെ സൂക്ഷ്മതലത്തിലാണ്‌. അതിനാല്‍ എട്ടുകോട്ടകളുള്ള നഗരം പൂര്യഷ്ടകം എന്നാണതറിയപ്പെടുന്നത്‌. ഈ സൂക്ഷ്മസത്വം ചെറുതാണ്‌, വലുതാണ്‌; ഗോചരമാണ്‌, അഗോചരമാണ്‌; അകത്തും പുറത്തും സര്‍വ്വവ്യാപിത്വം സഹജമായും അതിനുണ്ട്‌. എട്ടവയവങ്ങള്‍ പഞ്ചേന്ദ്രിയങ്ങളും മനസ്സും അഹംകാരവും, പിന്നെ വ്യക്താവ്യക്തജീവനും ആണിവ. എല്ലാ വേദങ്ങളും പാടിയതവനാണ്‌. യമനിയമാദികളുടെ ഉപജ്ഞാന്താവും അവനാണ്‌.

അവ ഇന്നും നിലനില്‍ക്കുന്നു. അവന്റെ തലയാണ്‌ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത്‌. അവന്റെ കാലുകള്‍ പാതാളത്തിലാണ്‌. അകാശമാണവന്റെ വയര്‍. ലോകങ്ങള്‍ അവന്റെ പാര്‍ശ്വഭാഗങ്ങള്‍. ജലം അവന്റെ ചോരയാണ്‌. മലകളും ഭൂമിയും അവന്റെ മാംസം. നദികള്‍ അവന്റെ രക്തക്കുഴലുകള്‍. ദിക്കുകള്‍ അവന്റെ കൈകള്‍, നക്ഷത്രങ്ങള്‍ അവന്റെ തലമുടി. വിശ്വവാതങ്ങള്‍ അവന്റെ പ്രാണന്‍. ചന്ദ്രമണ്ഡലം അവന്റെ ജീവജ്യ‍ോതി. അവന്റെ മനസ്സ്‌ വിശ്വത്തിലെ എല്ലാ ധാരണകളുടെയും സമഷ്ടി.

അവനാണ്‌ പരമാത്മാവ്‌. ഈ വിശ്വജീവനില്‍നിന്നും മറ്റനേകം ജീവനുകള്‍ ഉദ്ഭവിച്ചു മൂലോകങ്ങളിലും പരന്നു വ്യാപരിക്കുന്നു. ബ്രഹ്മാ,വിഷ്ണു,രുദ്രന്മാരും മറ്റുള്ളവരുമെല്ലാം മാനസസൃഷ്ടികളാണ്‌. അവന്റെ ചിന്താധാരണകളുടെ മൂര്‍ത്തീകരണമാണ്‌ ദേവാസുരയക്ഷകിന്നരഗന്ധര്‍വ്വന്മാരെല്ലാമാകുന്നത്‌. സ്വധാമമായ ബോധത്തില്‍നിന്നുമാണ്‌ ജീവന്‍ ഉണ്ടായത്‌. അങ്ങിനെയുള്ള അനേകായിരം വിരാട്പുരുഷന്മാര്‍ ഉണ്ടായിട്ടുണ്ട്‌, ഇനിയും ഉണ്ടാവുകയും ചെയ്യും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.