വേദാന്തത്തില്‍ മാത്രമല്ല, ആത്മസാക്ഷാത്കാരത്തി ന്റെ ഏത് പരിപാടിയില്‍ കൂടിയാലും സോത്സാഹം ആത്മാ ര്‍ഥമായി ചെയ്യപ്പെടുന്ന യത്നങ്ങളുടെയെല്ലാം അനന്തരഫലം ഇതേ മാനസിര്‍മൂലനം തന്നെയാണ്. ഈ ‘നിര്‍മൂലനം’ എന്ന വാക്കുകൊണ്ട് മനസ്സിനെ മൃഗീയമായി അറുത്തു മുറിച്ചുനീക്കുക എന്നൊന്നും അര്‍ഥമാക്കരുത്. നേരെമറിച്ച് ബുദ്ധിപൂര്‍വ്വം അനുവര്‍ത്തിക്കപ്പെടുന്ന ഈ പരിപാടി, മനുഷ്യനിലുള്ള മനോമയവിജ്ഞാനമായ കോശങ്ങളുടെ ശുദ്ധീകരണത്തിലാണ് ചെന്നവസാനിക്കുക.
– സ്വാമി ചിന്മയാനന്ദന്‍
















