Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 492 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2014, 07:22 pm IST
inSamskriti

ജഗദസ്ത്യഹമര്‍ഥേളന്തരഹമസ്തി ജഗദ്ധൃദി

അന്യോന്യഭാവിനീ ത്വേതേ ആധാരാധേയവത്സ്ഥിതേ

ഭുശുണ്ടന്‍ തുടര്‍ന്നു: സൂക്ഷ്മാണുവിന്റെ ഹൃദയത്തില്‍ വിശ്വം മുഴുവനും വിക്ഷേപമായത്‌ ഇന്ദ്രന്‍ അങ്ങനെയൊരു സൃഷ്ടിക്കായി അദ്ദേഹം സങ്കല്‍പ്പിച്ചതുകൊണ്ടാണല്ലോ. എവിടെയൊക്കെ അഹം എന്ന ഭാവം സ്ഫുരിക്കുന്നുവോ അവിടെയെല്ലാം സ്വയംഭൂവായി ലോകം പ്രകടമാകുന്നു. വിശ്വത്തിന്റെ ആദികാരണമായി പറയാവുന്നത്‌ അഹംകാരത്തെയാണ്‌. അതിനെ ആകാശത്തിന്റെ നീലിമയുമായി താരതമ്യപ്പെടുത്താം. ബ്രഹ്മം എന്ന പര്‍വ്വതത്തില്‍ ലോകമെന്ന വൃക്ഷം തഴച്ചുവളരുന്നത്‌ വാസനകളും ധാരണകളും ഉള്ളതിനാലാണ്‌. അതിന്റെ വിത്താണ്‌ അഹം ഞാന്‍ എന്ന ഭാവം.

നക്ഷത്രങ്ങള്‍ അതിന്റെ പൂക്കളാണ്‌. നദികള്‍ ആ വൃക്ഷത്തിന്റെ നാഡികളാകുന്നു. മലകള്‍ അതിന്റെ ഇലകള്‍. ധാരണകളുടെ സത്തയും പരിമിതികളും അതിന്റെ ഫലങ്ങ എല്‍. ഈ മരത്തിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള ധാരണയാണ്‌ അതിനെ വികസ്വരമാക്കി നിലനിര്‍ത്തുന്നത്‌. നീണ്ടു പരന്ന ജലപ്പരപ്പ്‌ പോലെയാണ്‌ ലോകമെന്ന കാഴ്ച. സമുദ്രത്തിലെ അലകളെന്നപോലെ ലോകം ഉണ്ടായി മറയുന്നു. ഭ്രമചിന്തയാണ്‌ അതിന്റെ വികാസത്തിന്‌ കാരണമാകുന്നത്‌. ആത്മജ്ഞാനത്തിന്‌ തടസ്സമാകുന്നതും മുക്തിക്ക്‌ വിഘാതമായി നില്‍ക്കുന്നതും ഈ ഭ്രമാത്മകചിന്തകളാണ്‌. നിരന്തരം ജീവജാലങ്ങള്‍ ഉണ്ടായി നിലനിന്ന്‌ ഇല്ലാതെയാകുന്നതിന്റെ സുന്ദരദൃശ്യങ്ങള്‍ കൊണ്ട്‌ അതീവഹൃദ്യമായും ആകര്‍ഷണീയമായും ലോകം കാണപ്പെടുന്നു.

അല്ലയോ വിദ്യാധരാ, ഈ സൃഷ്ടിയെ കാറ്റിന്റെ ചലനത്തോടും ഉപമിക്കാവുന്നതാണ്‌. അഹംകാരമാണ്‌ കാറ്റ്‌. അതിന്റെ ചലനമോ പ്രത്യക്ഷമായ ഈ ലോകവും. പൂവില്‍ നിന്നും പൂമണം മാറ്റാനരുതാത്തതുപോലെയാണ്‌ കാറ്റും ചലനവും. അതുപോലെതന്നെയാണ്‌ അഹംകാരവും ഈ പ്രത്യക്ഷലോകവും.

‘അഹം കാരം എന്ന വാക്കിന്റെ സത്തയായി ലോകം നിലനില്‍ക്കുന്നു. ലോകം എന്ന വാക്കിനുള്ളില്‍ സത്തയായി അഹവും നിലനില്‍ക്കുന്നു. ഇവ പരസ്പര പരാധീനതയിലാണ്‌ നിലകൊള്ളുന്നത്‌.’

ആത്മീയസാധനാമാര്‍ഗമവലംബിച്ച്‌ ഉള്ളിലെ മേധാശക്തിയെ ഉണര്‍ത്തി അഹംകാരത്തെ മാറ്റാന്‍ കഴിഞ്ഞാ ല്‍ ലോകമെന്ന മാലിന്യത്തെ സാധകന്റെ ബോധമണ്ഡലത്തില്‍നിന്നും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും. വാസ്തവത്തില്‍ അഹംകാരവും ഉണ്മയല്ല എന്നറിയുക. അത്‌ ആകസ്മികമായി, മാസ്മരികമായി കാരണമൊന്നുമില്ലാതെ, യാതൊരടിസ്ഥാനവുമില്ലാതെ ഉണ്ടായി വന്നതാണ്‌.

എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നത്‌ ബ്രഹ്മം മാത്ര ം. അഹംകാരം സത്തല്ല. അഹം ഉണ്മയല്ല എന്നുള്ളപ്പോ ള്‍ ഉണ്മയെന്നു തോന്നിപ്പിച്ചു കൂടെനിര്‍ത്തിയ ലോകമെന്ന കാഴ്ചയും അസത്താണെന്ന്‌ വരുന്നു. അസത്തായത്‌ അസത്തു തന്നെ. ബാക്കി, ഉണ്മയായുള്ളതോ? അത്‌ ശാശ്വതവും പ്രശാന്തവുമാണ്‌. ‘നീ അതാണ്‌’. ഞാനിത്‌ വിദ്യാധരനോടു പറഞ്ഞ മാത്രയില്‍ അദ്ദേഹം ധ്യാനത്തില്‍ ആമഗ്നനായി. പരമപദം പൂകി.

(വസിഷ്ഠന്‍ രാമനോടായി പറഞ്ഞു: യോഗ്യനായ സാധകന്റെ ഹൃദയത്തില്‍ വീഴുന്ന ജ്ഞാനബീജം മേധാശക്തിയുടെ പ്രഭാവത്താല്‍ വികസ്വരമാകുന്നു. എന്നാല്‍ അയോഗ്യരുടെ ഹൃദയത്തില്‍ അത്‌ നിലനില്‍ക്കുകയില്ല. അഹംകാരത്തില്‍ നിന്നാണ്‌ ‘ഇതെന്റെത്‌’ എന്ന ചിന്തയും അതിന്റെ അനുബന്ധമായി ലോകവും ഉണ്ടാകുന്നത്‌.) അങ്ങനെ മഹാമുനേ, ഏറ്റവും അജ്ഞാനിയായ ഒരാള്‍ക്ക്‌ പോലും ഈ വിദ്യാധരനെപ്പോലെ അനശ്വരതയെ പു ല്‍കാനാകും. സത്യസാക്ഷാത്കാരം കൊണ്ട്‌ മാത്രമേ അനശ്വരത സാധ്യമാകൂ. മറ്റു മാര്‍ഗങ്ങള്‍ അതിനില്ല.

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഇത്‌ കഴിഞ്ഞ്‌ മറ്റു മാമുനിമാര്‍ സഭകൂടുന്ന ഒരിടത്തേക്കാണ്‌ ഞാന്‍ പോയത്‌. പരമപദം പൂകി മുക്തിയടഞ്ഞ വിദ്യാധരന്റെ കഥ ഞാന്‍ പറഞ്ഞുതന്നു. ഭുശുണ്ടനില്‍ നിന്നും ഈ കഥ ഞാന്‍ കേട്ടിട്ട്‌ ഇപ്പോള്‍ പതിനൊന്ന്‌ ലോകചക്രങ്ങള്‍ പിന്നിട്ടിരിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.