Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചിയിലെ സ്ത്രീകള്‍ക്കും സുരക്ഷിത യാത്രക്കായി ഷീ ടാക്സി; ഫ്ലാഗ്‌ ഓഫിന്‌ മുഖ്യമന്ത്രിയും മഞ്ജു വാര്യരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2014, 11:46 pm IST
inErnakulam

കൊച്ചി: വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന വനിതകളുടെ ടാക്സി കൊച്ചിയിലുമെത്തുന്നു. എല്ലാ ദിവസവും 24 മണിക്കൂറും സ്ത്രീ യാത്രക്കാര്‍ക്ക്‌ സേവനം ലഭ്യമാക്കാനുദ്ദേശിച്ച്‌ നവംബറില്‍ തിരുവനന്തപുരത്തു തുടങ്ങിയ ഷീ ടാക്സി സംവിധാനം തിങ്കളാഴ്ച വൈകിട്ട്‌ നാലിന്‌ എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഉദ്ഘാടനം ചെയ്യുക. ഷീ ടാക്സിയുടെ ഗുഡ്‌വില്‍ അംബാസിഡറും നടിയുമായ മഞ്ജു വാര്യര്‍ ആദ്യ സര്‍വ്വീസ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ നേതൃത്വത്തിലാണ്‌ ഷീ ടാക്സി യാഥാര്‍ഥ്യമാക്കുന്നത്‌.

അപരിചിത നഗരങ്ങളില്‍ അസമയത്ത്‌ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ തനിക്ക്‌ നേരിട്ട്‌ അറിയാവുന്നതിനാലാണ്‌ ഇത്തരത്തിലുള്ള സംരംഭത്തെ താന്‍ പിന്‍താങ്ങുന്നത്‌ എന്ന്‌ മഞ്ജു വാര്യര്‍ പറഞ്ഞു. ഷീ ടാക്സിയുടെ സ്വീകാര്യതയില്‍ തനിക്ക്‌ സന്തോഷമുണ്ടെന്നും പുരുഷകേന്ദ്രീകൃതമായ മേഖലയിലേക്ക്‌ ധൈര്യപൂര്‍വ്വം കടന്നുവന്ന്‌ ടാക്സി സര്‍വ്വീസിനു സന്നദ്ധരായ സ്ത്രീകളോട്‌ തനിക്കു ബഹുമാനമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഷീ ടാക്സി രേഖകള്‍ മുന്‍ എംപി പി.വി.അബ്ദുള്‍ വഹാബിനും മാരുതി സുസുക്കി ഓപ്പറേഷന്‍സ്‌ ഹെഡ്‌ ആങ്കുര്‍ ശര്‍മയ്‌ക്കും കൈമാറിക്കൊണ്ട്‌ പി. രാജീവ്‌ എംപി അവയുടെ വിതരണം നിര്‍വ്വഹിക്കും.

പ്രൊഫ. കെ.വി.തോമസ്‌ എംപി, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.എം.കെ. മുനീര്‍, പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌, എക്സൈസ്‌-ഫിഷറീസ്‌- തുറമുഖ വകുപ്പു മന്ത്രി കെ.ബാബു, ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പു മന്ത്രി അനൂപ്‌ ജേക്കബ്‌, കൊച്ചി മേയര്‍ ടോണി ചമ്മിണി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ പി.കുന്നപ്പള്ളില്‍, വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി.കുല്‍സു, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്കം, കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ കെ.ജി.ജയിംസ്‌, എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ പി.എ.സൈനുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സാമൂഹ്യനീതി വകുപ്പ്‌ ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ സ്വാഗതവും ജെന്‍ഡര്‍ പാര്‍ക്ക്‌ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. പി.ടി.എം.സുനീഷ്‌ നന്ദിയും പറയും.

ടെക്നോപാര്‍ക്ക്‌ കേന്ദ്രീകരിച്ചുള്ള റെയിന്‍ കണ്‍സേര്‍ട്ട്‌ ടെക്നോളജീസ്‌ ലിമിറ്റഡാണ്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ കോള്‍ സെന്റര്‍ വഴി ‘ഷീ ടാക്സി’ സേവനം നിയന്ത്രിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.