Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 485-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2014, 09:21 pm IST
in Samskriti

ഇന്ദ്രിയോത്തമരോഗാണാം ഭോഗാശാവര്‍ജനാദൃതേ

ന്‍ഷധാനി ന തീര്‍ഥാനി ന ച മന്ത്രാശ്ച ശാന്തയേ

വിദ്യാധരന്‍ തുടര്‍ന്നു: അനാദിയും അനന്തവും അപരിമേയവും വളര്‍ച്ചയോ തളര്‍ച്ചയോ ഇല്ലാത്തതും നിത്യശുദ്ധവുമായ ആ സത്തയെപ്പറ്റി പറഞ്ഞു തന്നാലും. ഇത്രയും കാലം ഞാന്‍ ഉറക്കത്തിലെന്നപോലെ തമസ്സിലായിരുന്നു. അങ്ങാണ്‌ കൃപാപൂര്‍വ്വം എന്നെ വന്നുണര്‍ത്തിയത്‌. എന്നെ വിഭ്രമം എന്ന കൊടുംതീയില്‍ നിന്നും മോചിപ്പിച്ചാലും.

ജീവികള്‍ ഇവിടെ ജനിച്ചു ജീവിച്ചു മരിക്കുന്നു. അതൊന്നും ധര്‍മത്തിനോ മോക്ഷത്തിനോ വേണ്ടിയല്ലെന്നു തോന്നുന്നു. ഈ ഭ്രമക്കാഴ്ചയ്‌ക്ക്‌ ഒരിക്കലും അന്തമില്ലതാനും. ലോകത്തിലെ സുഖാനുഭാവദാതാക്കളും അവയുടെ സ്രോതസ്സുകളും ഈ ഭ്രമത്തിന്റെ രൂക്ഷതയെ കൂട്ടുന്നതല്ലേയുള്ളു? എനിക്കവയില്‍ ആഹ്ലാദം കണ്ടെത്താനാകുന്നില്ല. സ്വര്‍ഗീയസുഖങ്ങള്‍ എല്ലാംതന്നെ ഞാന്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ വിവേകത്തിന്റെ വെളിച്ചത്തി ല്‍ എന്നില്‍ അത്തരം സുഖങ്ങള്‍ക്കായുള്ള ആസക്തി തീരെ ഇല്ലാതായിരിക്കുന്നു.

പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളായ കാണല്‍, തൊടല്‍, സ്വാദറിയല്‍, മണക്കല്‍, കേള്‍ക്കല്‍ എന്നിവയെല്ലാം എന്നില്‍ എന്തൊക്കെ താറുമാറാണുണ്ടാക്കുന്നത്‌! ഇത്തരത്തിലുള്ള ആവര്‍ത്തനവിരസങ്ങളായ സുഖാനുഭവംകൊണ്ട്‌ ഞാന്‍ എന്ത്‌ നേടാനാണ്‌? ആയിരംകൊല്ലം അനുവിച്ചാലും ആരിലും ഈ സുഖാസക്തിക്ക്‌ മതിവരിക എന്നതില്ല. ലോകത്തിന്റെ ചക്രവര്‍ത്തിപദം ലഭിച്ചാലും അതിലെന്താണിത്ര അസാധാരണത്വം ഉള്ളത്‌? എല്ലാമെല്ലാം നാശത്തിനും മരണത്തിനും വശംവദമാണല്ലോ! പറയൂ ഞാന്‍ എന്ത്‌ നേടിയാലാണ്‌ ഒരിക്കലും അവസാനിക്കാത്ത, ശാശ്വതമായ സംതൃപ്തി എന്നിലുണ്ടാകുക?

വിഷമയമായ ഇന്ദ്രിയാനുഭവങ്ങളുടെ സ്വഭാവം എനിക്ക്‌ മനസ്സിലായിരിക്കുന്നു. എന്റെ ദുരിതത്തിന്റെ ആഴം വര്‍ധിപ്പിക്കുവാനേ അതുതകൂ. ഇന്ദ്രിയങ്ങളാകുന്ന അതിശക്തരായ പോരാളികളെ ചെറുത്തു നില്‍ക്കുന്നവനെ മാത്രമേ ധീരനെന്നു വിളിക്കാനാകൂ. ഈ പോരാളികളെ നയിക്കുന്നത്‌ മനസ്സെന്ന സൈന്യാധിപനാണ്‌. ശരീരമെന്ന പട്ടണത്തില്‍ ചുറ്റിനടക്കാന്‍ ഈ സൈന്യത്തിനുള്ളത്‌ ഇന്ദ്രിയാനുഭവങ്ങളാകുന്ന കുതിരകളാണ്‌. മഹാത്മാക്കള്‍ക്ക്‌ പോലും ഇന്ദ്രിയങ്ങളുമായി മല്ലടിക്കേണ്ടിവരുന്നുണ്ട്‌. ഈ രണത്തില്‍ വിജയിയാകുന്നവനാണ്‌ ശരിയായ മഹാത്മാവ്‌. മറ്റുള്ളവര്‍ വെറും യന്ത്രപ്പാവകള്‍ മാത്രം.

സുഖാസക്തിയെ കര്‍ശനമായി വര്‍ജിക്കുക എന്നതു മാത്രമേ ഇന്ദ്രിയാസക്തിയെന്ന രോഗത്തിന്‌ പ്രതിവിധിയായുള്ളു. മരുന്നുകളോ തീര്‍ഥയാത്രകളോ മന്ത്രങ്ങളോ ഒന്നും ഇതിനുതകുകയില്ല. കൊടുംവനത്തിലൂടെ യാത്രപോകുന്നവനെ കൊള്ളയടിച്ചു വഴിയില്‍ ഉപേക്ഷിക്കുന്ന കൊള്ളക്കാരെപ്പോലെ ഇന്ദ്രിയങ്ങള്‍ എന്നെ വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു. വൃത്തിഹീനങ്ങളായ ഈ ഇന്ദ്രിയങ്ങള്‍ മഹാവിപത്തിലേക്കാണെന്നെ നയിക്കുന്നത്‌. അത്‌ ലോഭമുണ്ടാക്കുന്നു. മറുപിറവികള്‍ക്ക്‌ കാരണമായ അവയെ തരണം ചെയ്യുക പ്രയാസകരമാണ്‌.

ജ്ഞാനിയുടെ ശത്രുവും മൂഢന്റെ മിത്രവുമാണവ. പതിതരാണ്‌ ഇന്ദ്രിയങ്ങളെ ആശ്രയിക്കുക. പുണ്യാത്മാക്കള്‍ അവയെ അവഗണിക്കുന്നു. അജ്ഞാനമെന്ന ഇരുട്ടില്‍ പ്രേതങ്ങളെപ്പോലെ അവര്‍ തപ്പിത്തടഞ്ഞു നടക്കുന്നു. അകംപൊള്ളയായ പാഴ്മുളപോലെ, എരിച്ചുകളയാന്‍ മാത്രം യോഗ്യമാണ്‌ ഇന്ദ്രിയങ്ങള്‍. ഭഗവാനേ, അങ്ങാണ്‌ സാധകനുള്ള ഏകാശ്രയം. അവനെ അങ്ങാണ്‌ ആഴക്കയങ്ങളില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവരുന്നത്‌. അങ്ങയുടെ പ്രബുദ്ധമായ ഉപദേശത്താല്‍ എന്നെ സംസാരമെന്ന ഈ ഘോരസാഗരത്തില്‍ നിന്നും കരകയറ്റിയാലും. ദുഖനിവാരണത്തിന്‌ അങ്ങയേപ്പോലുള്ള മാമുനിമാരെ സേവിക്കുക മാത്രമേ കരണീയമായുള്ളു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

പുതിയ വാര്‍ത്തകള്‍

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.